മനോരമ കലണ്ടർ ആപ്പ് 2021; ജീവിതം ക്രമീകരിക്കാം സിംപിളായി
കോവിഡ് കാലം ജീവിതരീതിയെ മാറ്റിമറച്ചു. ക്ലാസുകൾ, മീറ്റിങ്ങുകൾ, വെബിനാർ എന്നിങ്ങനെ പ്രഫഷനൽ ജീവിതം മുതൽ പ്രാർഥനകളും വിവാഹങ്ങളും മറ്റ് ആഘോഷങ്ങളുമുള്‍പ്പെടുന്ന വ്യക്തി ജീവിതം വരെ ഓൺലൈനിലേക്ക് ചേക്കേറി. ഇതോടെ കോവിഡിലും ജീവിതം തിരക്ക് പിടിച്ചു. ഈ ന്യൂനോർമൽ ജീവിതത്തെ ക്രമപ്പെടുത്താനാണ് പലരും

കോവിഡ് കാലം ജീവിതരീതിയെ മാറ്റിമറച്ചു. ക്ലാസുകൾ, മീറ്റിങ്ങുകൾ, വെബിനാർ എന്നിങ്ങനെ പ്രഫഷനൽ ജീവിതം മുതൽ പ്രാർഥനകളും വിവാഹങ്ങളും മറ്റ് ആഘോഷങ്ങളുമുള്‍പ്പെടുന്ന വ്യക്തി ജീവിതം വരെ ഓൺലൈനിലേക്ക് ചേക്കേറി. ഇതോടെ കോവിഡിലും ജീവിതം തിരക്ക് പിടിച്ചു. ഈ ന്യൂനോർമൽ ജീവിതത്തെ ക്രമപ്പെടുത്താനാണ് പലരും ബുദ്ധിമുട്ടിയത്. കൂടുതൽ മികച്ച എന്തെങ്കിലും ഒന്ന് വേണമെന്ന സാഹചര്യം. കാര്യങ്ങൾ രേഖപ്പെടുത്താനും അവ ഓർമപ്പെടുത്താനും സാധിക്കുന്ന ഒരു അഡ്വാൻസ്ഡ് വഴി. ഇങ്ങനെയൊന്ന് ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് മനോരമ കലണ്ടറിന്റെ 2021 ആപ്ലിക്കേഷൻ പുറത്തിറങ്ങിയിട്ടുള്ളത്.
കേരളത്തിൽ പതിറ്റാണ്ടുകളായി ഉപയോഗിക്കപ്പെടുന്ന മനോരമ കലണ്ടറിനെ ഒരു ഡിജിറ്റൽ രൂപത്തിലേക്ക് മനോരമ ഓൺലൈൻ മാറ്റി. അതിനൊപ്പം ഒരു വ്യക്തിഗത ഓർഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കി. അങ്ങനെ പാരമ്പര്യവും ആധുനികതയും ഇഴചേരുന്നതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷന്റെ കരുത്ത്. ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവ ആപ്പിക്കേഷനിലുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.
പ്രധാനപ്പെട്ട ദിവസങ്ങൾ, സംഭവങ്ങൾ എന്നിവ രേഖപ്പെടുത്താനും അലറാം ക്രമീകരിക്കാനും സാധിക്കും. ഒരോ ദിവസവും കാണേണ്ട ആളുകൾ, ചെയ്യേണ്ട കാര്യങ്ങൾ എന്നിവ കലണ്ടറിൽ ഉള്‍പ്പെടുത്താം. നിങ്ങളുടെ ഫോണിലെയോ മറ്റ് ഉപകരണങ്ങളിലെയോ കലണ്ടറുമായി യോജിച്ചു പ്രവർത്തിക്കാനും മനോരമ കലണ്ടറിന് സാധിക്കും. രാശി നോക്കാനും അത് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാനും സാധിക്കുന്ന സംവിധാനവും ആപ്പിലുണ്ട്. ശുഭമുഹൂർത്തം, ഞാറ്റുവേല, ഉദയാസ്തമയം, നമസ്കാര സമയം, ആഘോഷ ദിവസങ്ങൾ എന്നിവയും കണ്ടെത്തുക എളുപ്പമാണ്. പഞ്ചാംഗത്തിൽ നിന്നുള്ള സുപ്രധാന വിവരങ്ങളും കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നു തൊട്ടാല്‍ ഒരോ ദിവസത്തെ എല്ലാ വിവരങ്ങളും പേജിൽ തെളിയും.
ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. പ്രാധാന്യത്തിന് അനുസരിച്ച് ചെയ്തു തീർക്കേട്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം നോട്ടുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചിട്ടയോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു.
വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. പ്രിയപ്പെട്ടവരുടെ ജന്മദിനമാണെന്ന് ഓർത്ത്, അവർക്ക് സമ്മാനം വാങ്ങണമെന്ന് ഉറപ്പിച്ച് വീട്ടിൽ നിന്നിറങ്ങും. പക്ഷേ ജോലിത്തിരക്കുകളിൽ ഇതെല്ലാം മറന്നു പോകും. മനപൂർവമല്ലെങ്കിലും ഇത് ദുഃഖത്തിന് കാരണമാകുന്നു. ഇതുപോലെ എത്രയോ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നു. തിരക്കിനിടയിൽ ഇക്കാര്യങ്ങൾ ഓർമിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് അത്തരം സന്ദര്‍ഭങ്ങളിൽ ആഗ്രഹിച്ചിട്ടില്ലേ ? അവിടെയെല്ലാം മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.
ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ലഭ്യമാണ്. താഴെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം.