തൃശൂർ∙ ദാരുശിൽപങ്ങൾ കണ്ടു ക്ഷേത്രങ്ങൾ തോറും അലഞ്ഞ പയ്യൻ അവസാനം ഉളിയെടുത്തു ശിൽപങ്ങൾ മെനഞ്ഞുതുടങ്ങി. 12 വർഷത്തിനു ശേഷം 5 അടി ഉയരമുള്ള നടരാജനെ കൊത്തിയെടുക്കുമ്പോൾ നല്ലങ്കര സ്വദേശി എൻ.വി.വിജീഷ് ജീവിതത്തിന്റെ പുതിയ നാഴികക്കല്ലു പിന്നിടുന്നു. നല്ലങ്കര നെടുംവീട്ടിൽ വിജീഷിന്റെ അച്ഛൻ ഓട്ടോ ഡ്രൈവറായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ദാരുശിൽപങ്ങൾ കണ്ടു ക്ഷേത്രങ്ങൾ തോറും അലഞ്ഞ പയ്യൻ അവസാനം ഉളിയെടുത്തു ശിൽപങ്ങൾ മെനഞ്ഞുതുടങ്ങി. 12 വർഷത്തിനു ശേഷം 5 അടി ഉയരമുള്ള നടരാജനെ കൊത്തിയെടുക്കുമ്പോൾ നല്ലങ്കര സ്വദേശി എൻ.വി.വിജീഷ് ജീവിതത്തിന്റെ പുതിയ നാഴികക്കല്ലു പിന്നിടുന്നു.

നല്ലങ്കര നെടുംവീട്ടിൽ വിജീഷിന്റെ അച്ഛൻ ഓട്ടോ ഡ്രൈവറായ വിജയനാണ്. അമ്മ മീനാക്ഷിയും. മരപ്പണിയുടെ പാരമ്പര്യമില്ല. കുട്ടിക്കാലം മുതൽ ക്ഷേത്രങ്ങളിൽ പോകുമ്പോൾ വിജീഷ് നോക്കിയിരുന്നതു ശിൽപങ്ങളിലാണ്. അതുപോലെ ശിൽപമുണ്ടാക്കണമെന്ന് അവൻ പറയുമ്പോൾ അതു കുട്ടിക്കളിയാണെന്നു വീട്ടുകാർ കരുതി. 12 വർഷം മുൻപാണു ദാരുശിൽപകലയിൽ വിജീഷ് പരിശീലനം നേടിത്തുടങ്ങിയത്.

ADVERTISEMENT

ഗുരുക്കന്മാരായ തൈക്കാട്ടുശ്ശേരി അനൂപും വരടിയം സുനിലുമാണ് ഈ വഴിയിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത്. പാലിയേക്കര ക്ഷേത്രോപാസനയിലാണു ജോലി ചെയ്യുന്നത്. ഇതിനകം ഏറെ ക്ഷേത്രങ്ങളിലെ കൊത്തുപണികൾ ചെയ്തു. അതിനിടയിലാണു രാത്രികളിൽ തടിയിൽ നടരാജനെ ‘അന്വേഷിച്ചു’ തുടങ്ങിയത്. 5 അടി ഉയരമുള്ള നടരാജനു 15 കിലോയോളം തൂക്കം വരും. കുമിഴിലാണു കൊത്തിയത്.

പതിവു നടരാജനു പകരം സർവാഭരണ വിഭൂഷിതനായ നടരാജനെയാണു കൊത്തിയെടുത്തത്. അതിസൂക്ഷ്മമായ കൊത്തുപണിയാണു ശിൽപത്തിന്റെ പ്രത്യേകത. കാൽപാദങ്ങളിലെ ആഭരണംവരെ വിശദമായി കൊത്തിയിട്ടുണ്ട്. ജോലിയില്ലാതെ പ്രയാസപ്പെട്ട കൊറോണക്കാലം തനിക്കു നൽകിയ സൗഭാഗ്യമാണിതെന്നു വിജീഷ് കരുതുന്നു.

ADVERTISEMENT

English Summary : Nataraja Sculpture by N. V. Vijeesh