ക്രാഫ്റ്റും ഗാർഡനിങ്ങും – കോവിഡ്കാലത്ത് ലോക്ഡൗൺ മൂലം പ്രൗഢിയിലേക്ക് തിരിച്ചെത്തിയ ഒഴിവുകാല വിനോദങ്ങൾ. ഇവ പലർക്കും നേരമ്പോക്കു മാത്രമല്ല ഉപജീവനമാർഗംകൂടിയായി. എന്നാൽ ഈ രണ്ട് ഇഷ്ടങ്ങൾക്കും ഒരുമിച്ച് വിപണി കണ്ടെത്തി മൗലികത തെളിയിച്ചിരിക്കുകയാണ് കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രാഫ്റ്റും ഗാർഡനിങ്ങും – കോവിഡ്കാലത്ത് ലോക്ഡൗൺ മൂലം പ്രൗഢിയിലേക്ക് തിരിച്ചെത്തിയ ഒഴിവുകാല വിനോദങ്ങൾ. ഇവ പലർക്കും നേരമ്പോക്കു മാത്രമല്ല ഉപജീവനമാർഗംകൂടിയായി. എന്നാൽ ഈ രണ്ട് ഇഷ്ടങ്ങൾക്കും ഒരുമിച്ച് വിപണി കണ്ടെത്തി മൗലികത തെളിയിച്ചിരിക്കുകയാണ് കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വാബ് യാൺസ് എന്ന ഓൺലൈൻ ക്രാഫ്റ്റ് സ്റ്റോർ. 

ക്വാബ് യാൺസ് ഉടമ സഞ്ജന ഷഫീക്ക്  ഇൻഡോർ ഗാർഡനിങ്ങിൽ തരംഗമായ സക്കലന്റ് പ്ലാന്റുകൾ ക്രോഷ്യേയിൽ തീർത്ത് വിപണിയിലെത്തിക്കുന്നു . കൊച്ചു സക്കലന്റുകൾ ലൈവ് പ്ലാന്റുകളാകുമ്പോൾ ഷോകേസ് പീസുകളായി പരിപാലിക്കുക പാടാണ്. എന്നാൽ ക്രോഷ്യേയിൽ തീർത്തവയ്ക്ക് ഗമയും കൂടും, പരിപാലനച്ചെലവും ഇല്ല. 

ADVERTISEMENT

ക്രോഷ്യേയിൽ സഞ്ജന  പരീക്ഷിച്ചത് ജാപ്പനീസ് കരകൗശല വിദ്യയായ ‘അമിഗുരുമി’ ആണ്. ക്രോഷ്യേ തുന്നലിലൂടെ പാവകളെ തുന്നുന്ന ജോലിയാണിത്. മിക്കി മൗസ് , ഡൊണാൾഡ് ഡക്ക് പോലുള്ള പോപ്പുലർ പാവകൾ മുതൽ കുട്ടികളുടെ വ്യക്തിപരമായ ഇഷ്ടങ്ങളറിഞ്ഞ് അവർ ആവശ്യപ്പെടുന്ന ഡിനോസർ, ഡോറ മുതലായ കഥാപാത്രങ്ങളെയും ക്രോഷ്യേയിൽ ചെയ്തുകൊടുക്കാറുണ്ട്. പിന്നെയാണ് ഇൻഡോർ പ്ലാന്റ് രൂപങ്ങൾ ചെയ്തു തുടങ്ങിയത്. അമ്മയിൽ നിന്നാണ് സഞ്ജനയ്ക്ക് ക്രോഷ്യേ വിരുത് കൈമാറിക്കിട്ടിയത്. കലയുടെ വരം പാരമ്പര്യവഴിയും. ബിനാലേ സംഘാടകനായിരുന്ന പ്രമുഖ ചിത്രകാരൻ റിയാസ് കോമു സഞ്ജനയുടെ പിതൃസഹോദരനാണ്. 

തിരുവനന്തപുരം ഫ്ലീ മാർക്കറ്റിൽ സഞ്ജനയുടെ ക്രോഷ്യേ പാവകൾ വിൽപനയ്ക്കുണ്ടായിരുന്നു. ഇൻസ്റ്റയിലും എഫ്ബി വഴിയും വിൽപന സജീവം. സ്ത്രീ ക്രാഫ്റ്റേഴ്സിന് ഇടനിലക്കാരില്ലാതെ വിൽപന നടത്താൻ ഓൺലൈൻ പ്ലാറ്റ്ഫോം ഉണ്ടാക്കുന്ന തിരക്കിലാണ് ഇവർ. 

ADVERTISEMENT

English Summary : Sanjana Shafik’s ‘Khwaab Yarns’ focuses on amigurumi crocheted dolls