സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തനിക്കാണെന്ന് നാടകനടി രത്നമ്മ മാധവൻ അറിഞ്ഞത് ആശുപത്രിക്കിടക്കയിൽ വച്ചാണ്. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയ്ക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.1982ൽ എം.ടി.വാസുദേവൻനായർ എഴുതി സംവിധാനം ചെയ്ത ‘ഗോപുരനടയിൽ’ എന്ന നാടകത്തിൽ

സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തനിക്കാണെന്ന് നാടകനടി രത്നമ്മ മാധവൻ അറിഞ്ഞത് ആശുപത്രിക്കിടക്കയിൽ വച്ചാണ്. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയ്ക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.1982ൽ എം.ടി.വാസുദേവൻനായർ എഴുതി സംവിധാനം ചെയ്ത ‘ഗോപുരനടയിൽ’ എന്ന നാടകത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തനിക്കാണെന്ന് നാടകനടി രത്നമ്മ മാധവൻ അറിഞ്ഞത് ആശുപത്രിക്കിടക്കയിൽ വച്ചാണ്. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയ്ക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.1982ൽ എം.ടി.വാസുദേവൻനായർ എഴുതി സംവിധാനം ചെയ്ത ‘ഗോപുരനടയിൽ’ എന്ന നാടകത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തനിക്കാണെന്ന് നാടകനടി രത്നമ്മ മാധവൻ അറിഞ്ഞത് ആശുപത്രിക്കിടക്കയിൽ വച്ചാണ്. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയ്ക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.1982ൽ എം.ടി.വാസുദേവൻനായർ എഴുതി സംവിധാനം ചെയ്ത ‘ഗോപുരനടയിൽ’ എന്ന നാടകത്തിൽ വൃദ്ധയായഭിനയിച്ചത് രത്നമ്മ മാധവനാണ്. അപൂർവങ്ങളിൽ അപൂർവമായ നേട്ടമായി രത്നമ്മ കരുതുന്നത് ഈ നാടകത്തിൽ അഭിനയിക്കാൻ കഴിഞ്ഞുവെന്നതാണ്. മികച്ച നാടകരചനയ്ക്കുള്ള സാഹിത്യഅക്കാദമി പുരസ്കാരം എംടിക്ക് നേടിക്കൊടുത്ത നാടകമാണിത്. 

 

ADVERTISEMENT

അരങ്ങിലേക്ക് പത്തുവയസുകാരി

അൻപതു വർഷത്തിലധികമായി നാടകരംഗത്തെ തിളങ്ങുന്ന താരമാണ് രത്നമ്മ. നാലായിരത്തിലധികം വേദികളിൽ തെളിഞ്ഞുനിന്നു ഈ അഭിനയപ്രതിഭ. പത്തുവയസ്സുള്ളപ്പോൾത്തന്നെ അറിയപ്പെടുന്ന അമച്വർ നാടകനടിയായിത്തീർന്നു. 1950ൽ പത്തനംതിട്ടജില്ലയിലെ കോന്നിയിൽ തായമ്പക വിദ്വാൻ കൃഷ്ണനാശാന്റെയും കുട്ടിയമ്മയുടെയും മകളായാണ് രത്‌നമ്മയുടെ ജനനം. പ്രൈമറി വിദ്യാർഥിനിയായിരിക്കെ അമച്വർ നാടകങ്ങളിൽ ബാലനടിയായും രത്‌നമ്മ കഴിവുതെളിയിച്ചു. 14 വയസ്സാകുംമുമ്പേ രത്‌നമ്മ അമച്വർ നാടകരംഗത്തെ പേരെടുത്ത നടിയായിത്തീർന്നു.

 

 അമച്വർ നാടകങ്ങളിലെ താരം

ADVERTISEMENT

നോവലിസ്റ്റ് കാനം ഇ.ജെ.യുടെ 'കലയും ചങ്ങലയും' എന്ന നാടകത്തിലൂടെയായിരുന്നു രത്‌നമ്മയുടെ അരങ്ങേറ്റം. അതിലെ നായികയെ അവതരിപ്പിക്കാൻ പറ്റിയ നടിയെത്തേടി നാടകസമിതിക്കാർ പരക്കംപാഞ്ഞ നാളുകൾ. പരീക്ഷണാർഥമാണ് രത്‌നമ്മയെ ആ റോൾ ഏൽപ്പിച്ചത്. അതുല്യമായ പ്രകടനം കണ്ടതോടെ അമച്വർ നാടകസമിതികൾ തങ്ങളുടെ നാടകങ്ങളിൽ രത്‌നമ്മയെ നായികയാക്കാൻ മത്സരിച്ചു. പൊൻകുന്നം വർക്കി, മുട്ടത്ത് വർക്കി, എസ്.എൽ. പുരം സദാനന്ദൻ, ടി.എൻ. ഗോപിനാഥൻനായർ, ഏരൂർ വാസുദേവ്, സി.എൽ. ജോസ് തുടങ്ങിയ ഒട്ടുമിക്ക നാടകകൃത്തുക്കളുടെയും നായികമാരെ രത്‌നമ്മ അരങ്ങിൽ ഭദ്രമാക്കി. 

 

പ്രഫഷണൽ നാടകത്തിലേക്ക് കൂടുമാറ്റം

പതിയെ അമച്വർ രംഗത്തുനിന്ന് പ്രഫഷനൽ നാടകരംഗത്തേക്ക് ചുവടുമാറ്റി. കാലടി ഗോപി രചിച്ച് ആറ്റിങ്ങൽ കല്പന തിയേറ്റേഴ്‌സ് അവതരിപ്പിച്ച 'കനൽ', 'യുദ്ധം' എന്നീ നാടകങ്ങളുമായി സംഘം ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ പര്യടനംനടത്തി. പാപ്പനംകോട് ലക്ഷ്മണൻ രചിച്ച കൊല്ലം യൂണിവേഴ്‌സലിന്റെ 'സർപ്പസത്ര'മായിരുന്നു അടുത്ത നാടകം. കായംകുളം കേരള ആർട്‌സിന്റെ 'രാമരാജ്യം', കൊട്ടിയം സംഗമത്തിന്റെ 'ത്രിസന്ധ്യ', ഓച്ചിറ രാമചന്ദ്രന്റെ സമിതി അവതരിപ്പിച്ച നാടകങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ രത്‌നമ്മ അവതരിപ്പിച്ചു.രത്‌നമ്മയുടെ നാടകത്തിലും ജീവിതത്തിലും വഴിത്തിരിവുണ്ടാകുന്ന കാലമാണ് 1973. പ്രൊഫഷണൽ രംഗത്തെ തിരക്കേറിയ നടിയായിരിക്കെ, ആ വർഷമാണ് 'പത്തനാപുരം ആരാധിക തിയേറ്റേഴ്‌സിൽ' നിന്ന് അവർക്ക് ക്ഷണംലഭിക്കുന്നത്. നാടകരംഗത്ത് അതിനകം ശ്രദ്ധേയനായ മാധവൻ കുന്നത്തറയുടെ 'യുഗസൃഷ്ടി'യായിരുന്നു നാടകം. ഭാരതാംബയുടെ പ്രതീകമായ 'ഭാരതിയമ്മ' എന്ന ശക്തമായ നായികാവേഷമാണ് അതിൽ രത്‌നമ്മ ഭംഗിയാക്കിയത്. 

ADVERTISEMENT

 

 കോഴിക്കോടിന്റെ മരുമകൾ

യുഗസൃഷ്ടിയുടെ സംവിധായകൻ മാധവൻ കുന്നത്തറയുമായി അടുത്തു. വിവാഹം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യയായി രത്‌നമ്മ കോഴിക്കേട്ടേക്കെത്തി. നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ‘നന്മ’ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മാധവൻ കുന്നത്തറ. 

കോഴിക്കോട്ടും പരിസരത്തും നടന്ന പല നാടകമത്സരങ്ങളിലും രത്നമ്മ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സംഗമം തീയേറ്റേഴ്‌സിൽ ആറുവർഷം തുടർച്ചയായി അഭിനയിച്ചു. 

 

നാടകരംഗത്തെ സുവർണകാലം

എംടിയുടെ രചനയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഗോപുരനടയിൽ എന്ന നാടകത്തിനുപുറമെ തിക്കോടിയൻ രചിച്ച് എംടി സംവിധാനം ചെയ്ത മഹാഭാരതത്തിലെ വേഷവും അവതരിപ്പിച്ചു. സംഗമത്തിൽ തന്നെ വാസുപ്രദീപിന്റെ പെങ്കൊട, പാടിക്കുന്ന്, അച്യുതന്റെ സ്വപ്നം, തമ്പുരാന്റെ പല്ലക്ക് എന്നിവയിൽ അഭിനയിച്ചു. ഈ കാലത്ത് അമേരിക്കയിലെ ചിക്കാഗോ കാത്തലിക്ക് കൾച്ചറൽ സൊസൈറ്റിയുടെ അവാർഡ് അവിടെവെച്ച് സ്വീകരിച്ചു.

 

1980 മുതൽ മൂന്നുവർഷക്കാലം കോഴിക്കോട് കലിംഗയിൽ പ്രവർത്തിച്ചു. ഇവിടെ നാടകാചാര്യൻ കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, നാൽക്കവല, അപരിചിതൻ, കൈനാട്ടികൾ, അസ്തിവാരം, മേഘസന്ദേശം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് കോഴിക്കോട് സ്റ്റേജ് ' ഇന്ത്യാ സമിതിക്കുവേണ്ടിയും നാടകങ്ങളിലെത്തി.  പി.എം. താജിന്റെ ചക്രം, അഗ്രഹാരം തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു.  1993 മുതൽ 2005 വരെ കോഴിക്കോട് മാസ്, ഉപാസന, രംഗഭാഷ, സൗപർണിക, സൂര്യഗായത്രി, പൂക്കാട് കലാലയം എന്നീ സമിതികളുടെ നാടകങ്ങളിൽ വേഷമിട്ടു. മാധവൻ കുന്നത്തറ, ജയൻ തിരുമന, പ്രദീപ് കുമാർ കാവുന്തറ, ചന്ദ്രശേഖരൻ തിക്കോടി എന്നീ നാടകകൃത്തുക്കളുടെ നാടകങ്ങളിലാണ് അഭിനയിച്ചത്. 1980 ൽ വാസു പ്രദീപിന്റെ പൊങ്കാട നാടകത്തിലെ അഭിനയത്തിനും 2007 ൽ ഖാൻകാവിൽ നിലയത്തിന്റെ കടവാതിൽ എന്ന നാടകത്തിനും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. കോഴിക്കോട്‌ ആകാശവാണിയിൽ ഗസ്റ്റ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന രത്നമ്മ ചില ചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

 

English Summary : Kerala Sangeetha Nataka Akademi Gurupooja Award Winner theater artist Ratnamma Madhavan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT