പാണ്ടികശാലയ്ക്ക് മേക്കോവർ, നൂറ്റാണ്ടുകളുടെ കാഴ്ചയൊരുക്കി ഗുദാം ആർട് കഫേ ; വിഡിയോ
പെളിച്ച് കളയാൻ മാത്രം പറ്റുമായിരുന്ന കോഴിക്കോട്ട് ഗുജറാത്തി സ്ട്രീറ്റിലെ നാശോന്മുഖമായ പാണ്ടികശാല ( ഗോഡൗൺ ) നന്നാക്കിയെടുത്ത് വിസ്മയപ്പിക്കുന്ന കലാ പ്രദർശന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ബഷീർ ബഡേക്കണ്ടി എന്ന പ്രവാസി വ്യവസായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരാതന സാമഗ്രികൾ എത്തിച്ചാണ്

പെളിച്ച് കളയാൻ മാത്രം പറ്റുമായിരുന്ന കോഴിക്കോട്ട് ഗുജറാത്തി സ്ട്രീറ്റിലെ നാശോന്മുഖമായ പാണ്ടികശാല ( ഗോഡൗൺ ) നന്നാക്കിയെടുത്ത് വിസ്മയപ്പിക്കുന്ന കലാ പ്രദർശന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ബഷീർ ബഡേക്കണ്ടി എന്ന പ്രവാസി വ്യവസായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരാതന സാമഗ്രികൾ എത്തിച്ച് ഗോഡൗണിന് പ്രൗഢിയേകി ഗുദാം ആർട് കഫേ ആക്കി മാറ്റിയത്.
പുരാതന നാണയങ്ങൾ, ആയുധങ്ങൾ, വീട്ടുപകരണങ്ങൾ, പെയിന്റിങുകൾ, സംഗീത ഉപകരണങ്ങൾ, ഗ്രാമഫോൺ റെക്കോഡുകൾ, തൂക്കു വിളക്കുകൾ, വിന്റേജ് കാറുകളുടെ കുഞ്ഞൻ പതിപ്പുകൾ, ക്യാമറകൾ, ചെനീസ് പാത്രങ്ങൾ, ഇറ്റാലിയൻ മാർബിൾ വേലകൾ, പുരാതന ഘടികാരങ്ങൾ, സംഗീതോപകരണങ്ങൾ, ആദ്യ കാല വാൽവ് റേഡിയോകൾ അങ്ങനെ ഒരു നൂറ്റാണ്ടിന് മുൻപ് പ്രചാരത്തിലിരുന്നതും പഴമയുടെ ആരാധകരെ വിസ്മയിപ്പിക്കുന്നതുമായ അനവധി അമൂല്യ വസ്തുക്കൾ ഇവിടുണ്ട്.
2015 ൽ തുടങ്ങി രണ്ടര വർഷം കൊണ്ടാണ് 155 വർഷം പഴക്കമുള്ള പഴയ ഗോഡൗൺ ബലപ്പെടുത്തുകയും നന്നാക്കിയെടുക്കുകയും ചെയ്തത്. കെട്ടിടത്തിന്റെ പഴമ നിലനിർത്തി ഉറപ്പിക്കുക മാത്രമാണ് ചെയ്തത്. പഴയ സുർക്കയുടെയും കുമ്മായത്തിന്റെയും ഉറപ്പ് തന്നെയാണ് ഇന്നും ഗുദാമിനുള്ളത്. പാണ്ടികശാല എന്നാണ് ഗുദാം എന്ന വാക്കിന്റെ അർത്ഥം.
പഴയകാലത്തെ അച്ചടി പ്രസ്സിൽ ഉപയോഗിച്ചിരുന്ന മലയാളം വാക്കുകളുടെ അച്ചുകൾ പതിപ്പിച്ച കണ്ണാടിയിൽനിന്നു തുടങ്ങുന്ന കൗതുക കാഴ്ച. 1982 മുതൽ ശേഖരിച്ച സാധനങ്ങൾ ഇവിടെയുണ്ട്. 40 വർഷം ദുബായിലായിരുന്നു ബഷീര്‍ ബഡേക്കണ്ടി. അവിടെ ഉപയോഗിച്ചതും ശേഖരിച്ചതുമായ സാധനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ആർട് ഗാലറിയും കോഫി ഷോപ്പും സായാഹ്നങ്ങളിൽ ലൈവ് സംഗീതമുമൊക്കെയായി യുവാക്കളുടെ ഇഷ്ട ഹാങ് ഔട്ട് ഡെസ്റ്റിനേഷനായിരിക്കുകയാണ് ഇവിടം. ഒപ്പം പ്രീ വെഡിങ് ഷൂട്ടിനും മോഡൽ പോർട്ട് ഫോളിയോ തയാറാക്കാനും ഫൊട്ടോഗ്രാഫർന്മാരുടെ പ്രിയ ലൊക്കേഷനുമാണ് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആർട് കഫേ.