വന്യമായ ജഡ അഴിച്ച്, അതിൽനിന്നു ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ശിവഭഗവാൻ. മുടിയിഴകളും രുദ്രാക്ഷവും പേശികളും ഞരമ്പുകളും വരെ തെളിഞ്ഞു കാണുന്ന ശിൽപ ചാതുരി. തിരുവനന്തപുരം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ച ഗംഗാധരേശ്വര ശിൽപം കാണുകയല്ല, അനുഭവിക്കുകയാണു വേണ്ടത്.....

വന്യമായ ജഡ അഴിച്ച്, അതിൽനിന്നു ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ശിവഭഗവാൻ. മുടിയിഴകളും രുദ്രാക്ഷവും പേശികളും ഞരമ്പുകളും വരെ തെളിഞ്ഞു കാണുന്ന ശിൽപ ചാതുരി. തിരുവനന്തപുരം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ച ഗംഗാധരേശ്വര ശിൽപം കാണുകയല്ല, അനുഭവിക്കുകയാണു വേണ്ടത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യമായ ജഡ അഴിച്ച്, അതിൽനിന്നു ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ശിവഭഗവാൻ. മുടിയിഴകളും രുദ്രാക്ഷവും പേശികളും ഞരമ്പുകളും വരെ തെളിഞ്ഞു കാണുന്ന ശിൽപ ചാതുരി. തിരുവനന്തപുരം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ച ഗംഗാധരേശ്വര ശിൽപം കാണുകയല്ല, അനുഭവിക്കുകയാണു വേണ്ടത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യമായ ജഡ അഴിച്ച്, അതിൽനിന്നു ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ശിവഭഗവാൻ. മുടിയിഴകളും രുദ്രാക്ഷവും പേശികളും ഞരമ്പുകളും വരെ തെളിഞ്ഞു കാണുന്ന ശിൽപ ചാതുരി. തിരുവനന്തപുരം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ച ഗംഗാധരേശ്വര ശിൽപം കാണുകയല്ല, അനുഭവിക്കുകയാണു വേണ്ടത്. 58 അടിയാണ് ഈ ശിൽപസൗന്ദര്യത്തിന്റെ ഉയരം. രാജ്യത്തെ ഏറ്റവും വലുപ്പമുള്ള ഗംഗാധരേശ്വര ശിൽപമാണിത്. കേരളത്തിലെ ഏറ്റവും വലിയ ശിവരൂപവും ഇതുതന്നെ. 

ആഴിമലയിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഒഴുകിയെത്താൻ ഈ ശിൽപം കാരണമായി. പ്രകൃതിയും ഭക്തിയും സമ്മേളിക്കുന്നിടത്ത് കലയും കൂടി ചേർന്നപ്പോൾ ശാന്തതയുടെ കവാടം ആഴിമലയിൽ തുറന്നു.

ADVERTISEMENT

ദേവദത്തൻ 23–ാം വയസ്സിലാണ് ഗംഗാധരേശ്വര ശിൽപത്തിന്റെ നിർമാണം ആരംഭിക്കുന്നത്. ശിൽപത്തിന്റെ വലുപ്പമോ ഒരു തുടക്കക്കാരന്‍ എന്നതോ ദേവദത്തനെ പിന്തിരിപ്പിച്ചില്ല. ആദികാലം മുതൽ ആഴിമലയിൽ നിലനിൽക്കുന്നതെന്ന് തോന്നിപ്പിക്കുവിധം ഭഗവാന്റെ രൂപം ദേവദത്തൻ പൂർത്തിയാക്കി. ആത്മസമർപ്പണത്തിന്റെ ആ കഥ ദേവദത്തൻ പറയുന്നു....  

∙ എങ്ങനെയാണ് ഗംഗാധരേശ്വര ശിൽപത്തിന്റെ നിർമാണത്തിലേക്ക് എത്തുന്നത് ?

ഞാൻ ആഴിമല സ്വദേശിയാണ്. മേൽശാന്തി ജ്യോതിഷ് പോറ്റിയോട് അവിടെയിരുന്ന് സംസാരിക്കാറുണ്ട്. ആഴിമലയിൽ ഒരു ശിൽപം വേണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നോട് ചെയ്യാമോ എന്നു ചോദിച്ചു. എനിക്ക് 23 വയസ്സാണ് അപ്പോൾ. ആ പ്രായത്തിൽ കുറച്ച് ആവേശവും ഊർജവുമൊക്കെ കൂടുതലായിരിക്കുമല്ലോ. ഏറ്റെടുത്തു. 

വി. സത്യശീലൻ പ്രസിഡന്റും എസ്. വിജേഷ് ജനറൽ സെക്രട്ടറിയുമായ ആഴിമല ശിവക്ഷേത്ര ഭരണസമതി ആ വലിയ സ്വപ്നം പൂർത്തിയാക്കാൻ സാധ്യമായതെല്ലാം ചെയ്തു. വലിയ ചെലവ് എന്ന പ്രതിസന്ധി ഭാരവാഹികളുടെ ഇച്ഛാശക്തി കൊണ്ടു മറികടക്കാനായി. 2014 ൽ ഏപ്രിലിൽ ആരംഭിച്ച ശില്‍പനിർമാണം അങ്ങനെ ആറു വർഷങ്ങൾക്കിപ്പുറം യാഥാർഥ്യമായി. 

ADVERTISEMENT

∙ 6 വർഷം മുമ്പ് ആരംഭിച്ച നിർമാണം ഇപ്പോഴും തുടരുന്നു. എപ്പോഴെങ്കിലും മടുപ്പ് തോന്നിയോ ?

ഒരിക്കലുമില്ല. കാരണം എന്റെ ആദ്യത്തെ വർക്ക് ആണിത്. ഓരോ ഘട്ടവും പുതിയ പാഠങ്ങളായിരുന്നു. അതിന്റെ ഫലം പുതിയ അനുഭവങ്ങളും കാഴ്ചകളും ആയിരുന്നു. അവിടെ മടുപ്പിന് സ്ഥാനമില്ല. ഇങ്ങനെയൊരു അവസരം ചെറുപ്രായത്തിൽ ലഭിച്ചതു തന്നെ ഭാഗ്യം എന്നാണ് കരുതുന്നത്. 

∙ ഇങ്ങനെയൊരു രൂപത്തിന് പ്രചോദനം എന്താണ് ?

ഞാൻ ജനിച്ചു വളർന്ന സ്ഥലമാണിത്. ഈ ഭൂമികയുടെ സൗന്ദര്യവും വിശാലതയുമാണ് ഈ രൂപത്തിന് പ്രചോദനം. ചെറുപ്പം മുതൽ കണ്ടു വളർന്ന ഈ സ്ഥലത്തിന് ഇങ്ങനെയൊരു ശിൽപമായിരിക്കും അനുയോജ്യമാകുക എന്നു തോന്നി. പല രൂപങ്ങൾ വരച്ചും ത്രീഡി രൂപത്തിലാക്കി നോക്കിയുമാണ് ഈ രൂപത്തിലേക്ക് എത്തിയത്. ആഴിമലയ്ക്ക് യോജിക്കുന്ന, അതിന്റെ പ്രകൃതിഭംഗിയിൽ ലയിച്ചു ചേരുന്ന ഒരു ശിൽപം ആയിരിക്കണം. അങ്ങനെയാണ് ഗംഗാധരേശ്വര രൂപം തയാറാകുന്നത്. ആഴിമലയിലെ കാറ്റും തിരമാലകളും പ്രകൃതിയുമൊക്കെ ഒന്നിക്കുന്ന രീതിയിലാണ് ശിൽപം ഡിസൈൻ ചെയ്തത്. ഈ ശിൽപം മറ്റൊരു സ്ഥലത്തു കൊണ്ടു പോയി വച്ചാൽ ഇത്ര സൗന്ദര്യം ഉണ്ടാകില്ല. ആഴിമലയാണ് ഇവിടെ കാൻവാസ്. 

ADVERTISEMENT

∙ എന്തെല്ലാമായിരുന്നു പ്രതിസന്ധികൾ ?

കടൽത്തീരമല്ലേ, സ്വാഭാവികമായയും കാറ്റായിരുന്നു നിർമാണത്തെ ബാധിച്ച പ്രശ്നം. ഇത്രയും വർഷം ചാരം കെട്ടി നിന്ന് പണിയെടുക്കുക എന്നു പറയുമ്പോൾ അത്രയേറെ അപകടസാധ്യതകൾ ഉണ്ടായിരുന്നു. പലപ്പോഴും പണി നിർത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. പ്രശ്നങ്ങളെ ഗൗരവമായി കണ്ടും ക്ഷമയോടെ നേരിട്ടുമാണ് മുന്നോട്ടു പോയത്. ഇപ്പോൾ കടലും മേഘവുമൊക്കെ കണ്ടാൽ എപ്പോൾ മഴ പെയ്യും, കാറ്റടിക്കും എന്നൊക്കെ മനസ്സിലാക്കാനാവും. ആറു വർഷത്തെ അനുഭവങ്ങളിൽനിന്നു പഠിച്ച കാര്യങ്ങളാണവ. 

∙ ശിൽപ കലയോടുള്ള താൽപര്യം ?

പ്ലസ്ടു കഴിഞ്ഞപ്പോൾ മാത്രമാണ് ഞാൻ ചിത്രരചന തുടങ്ങിയത്. ഉള്ളിലുള്ള കഴിവ് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. പിന്നീട് ത്രീഡി മോഡലിങ് പഠിച്ചു. ഇതിലൂടെ സാങ്കേതികമായ സാധ്യതകള്‍ ശിൽപ നിർമാണത്തിന് ഉപയോഗപ്പെടുത്താനായി. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷമാണ് ഫൈൻ ആർട്സിനു ചേരുന്നത്. കലയെക്കുറിച്ച് കൂടുതല്‍ അറിയാനും കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും അത് സഹായകരമായി. കലയുടെ മൂല്യം, ചരിത്രം, ഇപ്പോഴത്തെ അവസ്ഥ, ദൈനംദിന ജീവിതത്തിലെ സ്വാധീനം എന്നിങ്ങനെ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അവിടെനിന്നു പഠിച്ചു.

∙ കലാകാരനായുള്ള നിലനിൽപിന് എത്രമാത്രം സാധ്യതകളുണ്ട് ?

കല ഒരു ആഗ്രഹമാണ്. ഇഷ്ടപ്പെട്ട കാര്യം ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി, നമ്മുടെ സൃഷ്ടി മറ്റുള്ളവർ ആസ്വദിക്കുമ്പോൾ കിട്ടുന്ന സന്തോഷം എന്നിവയാണ് ഇതിലൂടെ ലഭിക്കുന്നത്. പിന്നെ നിലനിൽപിനു പണം വേണം. ഒരുപാടൊന്നും വേണ്ട. കാര്യങ്ങൾ കഴിഞ്ഞു പോകാൻ ആവശ്യമുള്ളത്. അതു സാധ്യമാകുമെങ്കിൽ കലാകാരനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. 

ഞാൻ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ശിൽപത്തിന് ലഭിച്ചത്. അത്രയേറെ ആളുകൾ കാണാൻ വരുന്നു. ഭക്തിയോടെ വരുന്നവരേക്കാൾ കൂടുതൽ കല ആസ്വദിക്കാന്‍ എത്തുന്നവരാണ്. എല്ലാ മതസ്ഥരും അക്കൂട്ടത്തിലുണ്ട്. അതുപോലെ ശിൽപത്തിന്റെ ഡീറ്റൈലിങ് മനസ്സിലാക്കാനും വിലയിരുത്താനും ആളുകൾ ശ്രമിക്കുന്നു. ഒത്തിരി നല്ല അഭിപ്രായങ്ങൾ ലഭിച്ചു. അതൊക്ക ഒരുപാട് സന്തോഷം നൽകുന്നു. എതൊരു സാഹചര്യത്തിലായാലും കലയ്ക്ക് നിലനിൽപുണ്ട്. 

∙ പൂർത്തിയായതിനുശേഷം എന്തെങ്കിലും മാറ്റം വരുത്തണമെന്നു തോന്നിയോ ?

ഏതൊരു ശിൽപത്തിന്റെ നിർമാണം പൂർത്തിയായാലും ഇനിയും നന്നാക്കാനുണ്ടെന്നു ശിൽപിക്കു തോന്നാം. അതൊരു സ്വാഭാവികമായ കാര്യമാണ്. എങ്കിലും ഞാനിപ്പോൾ സംതൃപ്തനാണ്. 

സത്യത്തിൽ ഒരുപാട് ചട്ടക്കൂടുകൾ ഈ ശിൽപത്തിനായി തകർത്തിട്ടുണ്ട്. ശിൽപമായാലും ഫോട്ടോ ആയാലും മുഖം നേർരേഖയിൽ വരണം എന്ന ഒരു ചിന്ത മലയാളികൾക്കുണ്ട്. ഗംഗാധരേശ്വര ശിൽപത്തിൽ മുഖം ചെരിഞ്ഞാണുള്ളത്. കൈകളുടെയും കാലുകളുടെയും പൊസിഷനുകളിലും നമ്മുടെ നാട്ടിലുള്ള സങ്കൽപങ്ങൾ പിന്തുടർന്നിട്ടില്ല. ദൃശ്യത്തിന്റെ കരുത്ത് വളരെ വലുതാണ്. അങ്ങനെ ശക്തമായ ഒരു ദൃശ്യം നൽകാനായി ചട്ടക്കൂടുകൾ തകർത്തെറിയേണ്ടി വരും. അതിനെ അംഗീകരിക്കാനും ആസ്വദിക്കാനും ആളുകൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ ശിവന്റെ മുഖം നേരെ വയ്ക്കണ്ടേ ? നമ്മളെ നോക്കുന്നതു പോലെ തോന്നണ്ടേ? എന്നെല്ലാം ചോദിച്ചവരും ഉണ്ട്. ഇവിടെ ഭഗവാൻ ഒരു പ്രവൃത്തി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ നോട്ടം പ്രകൃതിയിലേക്കാണ്. വിശാലതയുമായാണ് അത് ബന്ധപ്പെടുന്നത്. ശിൽപം കാണുന്നവർക്കും ഇക്കാര്യം അനുഭവിക്കാനാകണം. അതിനാണ് ശ്രമിച്ചിട്ടുള്ളത്.

∙ ഭാവി പദ്ധതികൾ ?

നമ്മൾ ഒന്ന് തീരുമാനിക്കും, ജീവിതം പോകുക മറ്റൊരു രീതിയിൽ. ഈയൊരു നിമിഷത്തിൽനിന്നും ആനന്ദം കണ്ടെത്തുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. സ്വപ്നങ്ങളൊക്കെ വേണം, എനിക്കുമുണ്ട്. റിയാലിറ്റിയെ ആസ്വദിക്കാൻ സാധിച്ചാൽ ജീവിതം മംഗളം. ഇങ്ങനെയൊക്കെ അങ്ങു പോകട്ടെ. മനുഷ്യത്വപരമായി പെരുമാറുക, എന്തിനോടും നീതി പുലർത്തുക. അതു വളരെ മനോഹരമായ കാര്യമാണ്. ആഴിമല പ്രോജക്ട് പൂർണമായിട്ടില്ല. ബൃഹത്തായ ഒരു ധ്യാന മണ്ഡപത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. വൈവിധ്യമാർന്ന ശിവരൂപങ്ങളും വാസ്തുകലകളും ക്ഷേത്ര ഐതിഹ്യം നിറയുന്ന ചുമരുകളും ഉൾപ്പെടുന്നതാണ് ഇത്. അതെല്ലാം പൂർത്തിയാക്കണം. 

English Summary : Sculptor P.S Devadathan interview about the 58-feet-tall Gangadhareshwara statue at Azhimala temple

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT