മോദിജി പറയുന്നതു പോലെ വികസനം തന്നെയാണ് വാഗ്ദാനം. മറ്റു പാർട്ടിക്കാർ അത് വാക്കുകളിൽ ഒതുക്കുന്നു, മോദിജി പറയുന്നത് ചെയ്യുന്നു. ജനങ്ങളോടൊപ്പം നിൽക്കുന്ന പാർട്ടിയോടൊപ്പമാണ് ഞാനിപ്പോള്‍ ഉള്ളത്. ശരിയായ വികസനം എന്താണെന്ന് കാണിച്ചു കൊടുക്കാനുള്ള അവസരം ചവറയിലെ ജനങ്ങൾ എനിക്കു നൽകും എന്നാണു കരുതുന്നത്....

മോദിജി പറയുന്നതു പോലെ വികസനം തന്നെയാണ് വാഗ്ദാനം. മറ്റു പാർട്ടിക്കാർ അത് വാക്കുകളിൽ ഒതുക്കുന്നു, മോദിജി പറയുന്നത് ചെയ്യുന്നു. ജനങ്ങളോടൊപ്പം നിൽക്കുന്ന പാർട്ടിയോടൊപ്പമാണ് ഞാനിപ്പോള്‍ ഉള്ളത്. ശരിയായ വികസനം എന്താണെന്ന് കാണിച്ചു കൊടുക്കാനുള്ള അവസരം ചവറയിലെ ജനങ്ങൾ എനിക്കു നൽകും എന്നാണു കരുതുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോദിജി പറയുന്നതു പോലെ വികസനം തന്നെയാണ് വാഗ്ദാനം. മറ്റു പാർട്ടിക്കാർ അത് വാക്കുകളിൽ ഒതുക്കുന്നു, മോദിജി പറയുന്നത് ചെയ്യുന്നു. ജനങ്ങളോടൊപ്പം നിൽക്കുന്ന പാർട്ടിയോടൊപ്പമാണ് ഞാനിപ്പോള്‍ ഉള്ളത്. ശരിയായ വികസനം എന്താണെന്ന് കാണിച്ചു കൊടുക്കാനുള്ള അവസരം ചവറയിലെ ജനങ്ങൾ എനിക്കു നൽകും എന്നാണു കരുതുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റർ, ഫിറ്റനസ് ട്രെയിനർ, നടൻ... വിശേഷണങ്ങൾ പലതുണ്ട് വിവേക് ഗോപന്. കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അടയാളപ്പെടുത്താനും വിവേകിന് സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെ അഭിനയരംഗത്തെത്തിയ വിവേക്, പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഇപ്പോഴിതാ രാഷ്ട്രീയ അങ്കത്തിനുള്ള തയാറെടുപ്പിലാണ് താരം.  2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയില്‍ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വിവേക് ഗോപനാണ്. 

സീരിയലിന്റെ ഷൂട്ടിങ് തിരക്കുകൾക്കിടയിലാണ് സ്ഥാനാർഥിയായി തീരുമാനിച്ച വിവരം വിവേക് അറിയുന്നത്. അപ്രതീക്ഷിതമായി ലഭിച്ച അവസരം വിവേക് ധൈര്യസമേതം ഏറ്റെടുക്കുകയും ചെയ്തു. വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രേക്ഷകരുടെ പ്രിയതാരം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രതീക്ഷകളെക്കുറിച്ചും വിവേക് ഗോപൻ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.

ADVERTISEMENT

∙ വിവേകിനെ പരിഗണിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?

ഒരിക്കലുമില്ല. സെലിബ്രിറ്റികൾ‌ പാർട്ടിയിൽ ചേരുമ്പോൾ സ്ഥാനാർഥിയാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സ്വാഭാവികമാണല്ലോ. അങ്ങനെയാണ് ഞാനും ഇത് കണ്ടത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചിരുന്നില്ല. പട്ടിക വന്നപ്പോഴാണ് എന്നെ ചവറയിൽ സ്ഥാനാർഥിയായി തീരുമാനിച്ചെന്ന് അറിയുന്നത്. ആ സമയത്ത് ഞാൻ ഷൂട്ടിലായിരുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ലഭിക്കുന്നത് തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്. വളരെ പോസിറ്റീവ് ആയാണ് ഈ അവസരത്തെ കാണുന്നത്.

∙ ചവറയുമായി എന്തെങ്കിലും ബന്ധമുണ്ടോ ?

നേരിട്ട് ബന്ധം ഇല്ല. ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. ഞങ്ങളുടെ അയൽ ജില്ലയാണല്ലോ കൊല്ലം. അതും വീട് പോലെ തന്നെയല്ലേ. അവിടെ പോകാനും ജനങ്ങളെ പരിചയപ്പെടാനും അവരുടെ ജീവിതം മനസ്സിലാക്കാനും ലഭിച്ച അവസരമായി ഇതിനെ കാണുന്നു

ADVERTISEMENT

∙ ചവറ ബിജെപിക്ക് അത്ര സ്വാധീനമുള്ള മണ്ഡലമല്ല. വെല്ലുവിളി ശക്തമല്ലേ ?

അങ്ങനെ ചിന്തിക്കുന്നില്ല. ഞാൻ വളരെ ഗൗരവത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. ഏതു മേഖല ആയാലും എതിരാളികളും മത്സരങ്ങളും സ്വാഭാവികമാണല്ലോ. മത്സരങ്ങൾ ഉണ്ടെങ്കിലേ വളരാനും മുന്നോട്ടു പോകാനും സാധിക്കുകയുള്ളൂ. തോൽവിയും വിജയവും ഓരോ അനുഭവങ്ങളല്ലേ. ഒരുപാട് കാര്യങ്ങൾ അതിൽനിന്നു പഠിക്കാനുണ്ട്. എല്ലാം സ്പോർട്സ്മാന്‍ സ്പിരിറ്റിലാണ് എടുക്കുന്നത്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ അതിന് മികച്ച റിസൾട്ട് തന്നെ ലഭിക്കും. വിജയിക്കും എന്നു തന്നെയാണ് പ്രതീക്ഷ. ജനങ്ങൾക്ക് നല്ലത് ചെയ്യുക മാത്രമാണ് ലക്ഷ്യം. 

∙  വാഗ്ദാനങ്ങൾ എന്തെല്ലാമാണ് ?

മോദിജി പറയുന്നതു പോലെ വികസനം തന്നെയാണ് വാഗ്ദാനം. മറ്റു പാർട്ടിക്കാർ അത് വാക്കുകളിൽ ഒതുക്കുന്നു, മോദിജി പറയുന്നത് ചെയ്യുന്നു. ജനങ്ങളോടൊപ്പം നിൽക്കുന്ന പാർട്ടിയോടൊപ്പമാണ് ഞാനിപ്പോള്‍ ഉള്ളത്. ശരിയായ വികസനം എന്താണെന്ന് കാണിച്ചു കൊടുക്കാനുള്ള അവസരം ചവറയിലെ ജനങ്ങൾ എനിക്കു നൽകും എന്നാണു കരുതുന്നത്.

ADVERTISEMENT

∙ രാഷ്ട്രീയ പ്രവേശത്തിനുള്ള തീരുമാനത്തിനു പിന്നിൽ ?

ഞാൻ ചെറുപ്പം മുതലേ ബിജെപി അനുഭാവി ആയിരുന്നു. വീട്ടുകാരും അയൽക്കാരും ആ പ്രദേശത്തുള്ളവരും ബിജെപി അനുഭാവികളാണ്. കുറച്ചു കാലം ശാഖയിൽ പോയിട്ടുണ്ട്. തിരുവനന്തപുരത്തെ പുത്തൻ ചന്ത ശാഖയിലായിരുന്നു പോയിരുന്നത്. പഠിപ്പിലും മറ്റു കാര്യങ്ങളിലും തിരക്കായതോടെ ശാഖയിൽ പോകുന്നത് നിർത്തി. സജീവമായി പ്രവര്‍ത്തിക്കാൻ സാധിച്ചില്ലെങ്കിലും അനുഭാവിയായി തുടർന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, നിർണായക ഘട്ടങ്ങളിൽ തീരുമാനം എടുക്കാനുള്ള കഴിവും കാര്യപ്രാപ്തിയും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി. പാർട്ടി അംഗത്വം എടുക്കാന്‍ അനുയോജ്യമായ സമയം ആണിതെന്ന് എനിക്കു തോന്നി. യുവാക്കളാണ് രാഷ്ട്രീയത്തിൽ വരേണ്ടത് എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഇപ്പോഴത്തെ എന്റെ പ്രായവും പക്വതയുമൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിന് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായം ബിജെപി ആണ്. പാർട്ടിയിൽ പ്രവർത്തിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും എന്ന ഉറപ്പിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

∙ വീട്ടുകാരുടെ പിന്തുണ ?

വളരെയേറെ പിന്തുണ അവർ എനിക്ക് നൽകുന്നുണ്ട്. എന്നെ സ്ഥാനാർഥിയായി തീരുമാനിച്ച വിവരം അറിഞ്ഞപ്പോൾ, വലിയൊരു ഉത്തരവാദിത്തം എനിക്ക് ലഭിച്ചതിന്റെ സന്തോഷം ഭാര്യയ്ക്കും മറ്റു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉണ്ട്. എല്ലാവരുടെയും ആശംസയും അനുഗ്രഹവുമായാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. എല്ലാ ദിവസവും സീരിയൽ കാണുകയും സ്നേഹം അറിയിക്കുകയും ചെയ്യുന്ന നിരവധി ആളുകളുണ്ട്. പക്ഷേ എനിക്ക് അവരെ കാണാൻ സാധിക്കാറില്ല. അവരെ കാണാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും ദൈവം തന്നെ അവസരമായി ഇതിനെ കരുതുന്നു.

∙ സീരിയലിന്റെ ഷൂട്ടിങ് മാറ്റിവച്ചോ ? 

അതെ, ഷൂട്ടിങ് ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ലൊക്കേഷനിൽനിന്നാണ് ഇപ്പോൾ മണ്ഡലത്തിലേക്ക് എത്തിയത്. സീരിയലിലെ സഹപ്രവർത്തകരും ചാനലിന്റെ നേതൃനിരയിലുള്ളവരും വലിയ പിന്തുണയാണ് നൽകിയത്. ജനസേവനത്തിനു വേണ്ടിയാണല്ലോ പോകുന്നത്. അതിനാൽ സീരിയലിന്റെ ഷൂട്ട് അഡ്ജസ്റ്റ് ചെയ്യാൻ എല്ലാവരും ഒപ്പം നിന്നു.

∙ അഭിനയവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടു പോകാനാണോ തീരുമാനം ?

തീർച്ചയായും. ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല, ഇനി രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകും. എന്നാൽ അതിനായി അഭിനയം ഉപേക്ഷിക്കില്ല. രണ്ടും ഒന്നിച്ചു കൊണ്ടുപോകാനാണ് തീരുമാനം. അങ്ങനെ ചെയ്യുന്ന നിരവധി സീനിയർ താരങ്ങളുണ്ടല്ലോ. അവരുടെ മാതൃക ഇക്കാര്യത്തിൽ പിന്തുടരും.

English Summary : Serial actor Vivek Gopan Interview on candidature in Kerala assembly election 2021