പാദരക്ഷയിൽനിന്നുള്ള ദുർഗന്ധം കാരണം മറ്റുളളവരുടെ സമീപത്ത് ഇരിക്കാൻ ആത്മവിശ്വാസം ഇല്ലാത്തവരുണ്ട്. മറ്റുള്ളവർ എങ്ങനെ തന്നെ വിലയിരുത്തും എന്ന ചിന്തയാണ് പലരുടെയും പ്രശ്നം. ഇത് സത്യമാണു താനും. ഒരാൾ സമീപത്തു വന്നിരിക്കുമ്പോള്‍ ദുർഗന്ധം ഉണ്ടാകുന്നു എങ്കിൽ മറ്റുള്ളവർക്ക് അതൊരു ബുദ്ധിമുട്ട് തന്നെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാദരക്ഷയിൽനിന്നുള്ള ദുർഗന്ധം കാരണം മറ്റുളളവരുടെ സമീപത്ത് ഇരിക്കാൻ ആത്മവിശ്വാസം ഇല്ലാത്തവരുണ്ട്. മറ്റുള്ളവർ എങ്ങനെ തന്നെ വിലയിരുത്തും എന്ന ചിന്തയാണ് പലരുടെയും പ്രശ്നം. ഇത് സത്യമാണു താനും. ഒരാൾ സമീപത്തു വന്നിരിക്കുമ്പോള്‍ ദുർഗന്ധം ഉണ്ടാകുന്നു എങ്കിൽ മറ്റുള്ളവർക്ക് അതൊരു ബുദ്ധിമുട്ട് തന്നെയാണ്. അശ്രദ്ധ, വിയർപ്പ്, ഈർപ്പം, ബാക്ടീരിയ, കാലാവസ്ഥ എന്നിങ്ങനെ പല കാര്യങ്ങൾ പാദരക്ഷയിൽനിന്നുള്ള ഈ ദുർഗന്ധത്തിനു കാരണമാണ്. ഒന്നു ശ്രദ്ധിച്ചാൽ ഈ ദുര്‍ഗന്ധം ഇല്ലാതാക്കാനോ, കുറയ്ക്കാനോ സാധിക്കും. അതിനുള്ള വഴികൾ ഇവയാണ്. 

തിരഞ്ഞെടുപ്പ്

ADVERTISEMENT

പലതരം വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന പാദരക്ഷകളുണ്ട്. ഇതിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വാങ്ങും മുൻപ് കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്നു ചോദിക്കുക. അതുപോലെ പാദരക്ഷയുടെ അളവ് കാലിനു പാകം ആയിരിക്കേണ്ടതും അനിവാര്യമാണ്.

കഴുകാം

ADVERTISEMENT

പാദരക്ഷ വൃത്തിയായി കഴുകാനും ഉണക്കാനും ശ്രദ്ധിക്കണം. പൊടിയും വിയര്‍പ്പുമെല്ലാം തങ്ങി നിന്നാൽ ദുർഗന്ധം ഉണ്ടാകും. അതിനാല്‍  കൃത്യമായ ഇടവേളകളിൽ പാദരക്ഷ കഴുകുക. ശരിക്ക് ഉണങ്ങി എന്ന് ഉറപ്പു വരുത്തുക. ഈർപ്പം നിലനിന്നാൽ പാദരക്ഷയിൽ ദുർഗന്ധം കൂടാൻ സാധ്യതയുണ്ട്.

സോക്സ് 

ADVERTISEMENT

ഷൂസിനൊപ്പം സോക്സ് ധരിക്കേണ്ടത് പ്രധാനമണ്. ഇല്ലെങ്കിൽ കാലിൽ കൂടുതൽ ഈർപ്പമുണ്ടാകാനും ബാക്ടീരിയുടെ പ്രവർത്തനം നടക്കാനും സാധ്യതയുണ്ട്. സോക്സ് ധരിക്കുന്നതിലൂടെ ഇങ്ങനെയുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാം.

കാലിനെ ശ്രദ്ധിക്കാം

കാൽ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കുളിക്കുമ്പോൾ നന്നായി ഉരച്ച് വൃത്തിയാക്കണം. കാലിൽ അടിയുന്ന മൃതകോശങ്ങളും ദുർഗന്ധത്തിനു കാരണമാകും. കാലിൽ പതിവിലും കൂടുതൽ ദുർഗന്ധം അനുഭവപ്പെട്ടാൽ ആപ്പിൾ സിഡാർ വിനാഗിരി ചേർത്ത വെള്ളത്തിൽ കാൽ മുക്കി വയ്ക്കുക. ആഴ്ചയിൽ 15 മിനിറ്റു നേരം ഇങ്ങനെ ചെയ്യുന്നത് ദുർഗന്ധം കുറയാൻ സഹായിക്കും.

English Summary : remove bad odour from your shoes, simple hacks