ഈ വർഷത്തെ ഓസ്കറിലും ഭാനു അതയ്യ എന്ന വസ്ത്രാലങ്കാര പ്രതിഭയെ ആദരിച്ചിരുന്നു. സ്ക്രിപ്റ്റുകൾ പോലും പൂർണമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഭാനു അതയ്യ വസ്ത്രാലങ്കാരത്തിന്റെ നെറുകയിൽ ഇന്ത്യൻ സിനിമയെ എത്തിച്ചത്. അവരിലൂടെ മാറ്റിയെഴുതപ്പെട്ട ഇന്ത്യൻ ചലച്ചിത്രവസ്ത്രാലങ്കാരത്തെക്കുറിച്ച് ഓർക്കുകയാണ് ഫാഷൻ

ഈ വർഷത്തെ ഓസ്കറിലും ഭാനു അതയ്യ എന്ന വസ്ത്രാലങ്കാര പ്രതിഭയെ ആദരിച്ചിരുന്നു. സ്ക്രിപ്റ്റുകൾ പോലും പൂർണമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഭാനു അതയ്യ വസ്ത്രാലങ്കാരത്തിന്റെ നെറുകയിൽ ഇന്ത്യൻ സിനിമയെ എത്തിച്ചത്. അവരിലൂടെ മാറ്റിയെഴുതപ്പെട്ട ഇന്ത്യൻ ചലച്ചിത്രവസ്ത്രാലങ്കാരത്തെക്കുറിച്ച് ഓർക്കുകയാണ് ഫാഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ ഓസ്കറിലും ഭാനു അതയ്യ എന്ന വസ്ത്രാലങ്കാര പ്രതിഭയെ ആദരിച്ചിരുന്നു. സ്ക്രിപ്റ്റുകൾ പോലും പൂർണമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഭാനു അതയ്യ വസ്ത്രാലങ്കാരത്തിന്റെ നെറുകയിൽ ഇന്ത്യൻ സിനിമയെ എത്തിച്ചത്. അവരിലൂടെ മാറ്റിയെഴുതപ്പെട്ട ഇന്ത്യൻ ചലച്ചിത്രവസ്ത്രാലങ്കാരത്തെക്കുറിച്ച് ഓർക്കുകയാണ് ഫാഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ ഓസ്കറിലും ഭാനു അതയ്യ എന്ന വസ്ത്രാലങ്കാര പ്രതിഭയെ ആദരിച്ചിരുന്നു. സ്ക്രിപ്റ്റുകൾ പോലും പൂർണമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഭാനു അതയ്യ വസ്ത്രാലങ്കാരത്തിന്റെ നെറുകയിൽ ഇന്ത്യൻ സിനിമയെ എത്തിച്ചത്. അവരിലൂടെ മാറ്റിയെഴുതപ്പെട്ട ഇന്ത്യൻ ചലച്ചിത്രവസ്ത്രാലങ്കാരത്തെക്കുറിച്ച് ഓർക്കുകയാണ് ഫാഷൻ സ്റ്റൈലിസ്റ്റ് വിദ്യ മുകുന്ദൻ. 

1982ലെ റിച്ചാർഡ് അറ്റൻബറോവിന്റെ ‘ഗാന്ധി’ എന്ന വിഖ്യാത സിനിമയിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ ഭാനു അതയ്യയെ വീണ്ടും 2021ലെ ഓസ്കർ വേദിയിൽ ആദരിച്ചു എന്നത് അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമയിൽ വസ്ത്രരൂപകൽപന എന്ന വിഭാഗത്തിനു വ്യക്തമായ സ്ഥാനവും പദവിയും നേടിക്കൊടുക്കുകയും അതിലൂടെ ലോകത്തിന്റെ  അംഗീകാരം നേടിയെടുക്കുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു ഭാനു അതയ്യ . വളരെ ചെറുപ്പത്തിലേ തന്നെ ചിത്രരചനയിൽ മിടുക്കിയായിരുന്ന ഭാനു മുംബൈയിലെ ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഫൈൻ ആർട്സിൽ ഉയർന്ന മാർക്കോടെ ഗ്രാജുവേഷൻ പൂർത്തിയാക്കി ഫെല്ലോഷിപ്പും സ്വർണമെഡലും കരസ്ഥമാക്കിയായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ADVERTISEMENT

പഠനശേഷം വനിതാ ഫാഷൻ മാഗസിനുകൾക്കു ഫാഷൻ ഇലുസ്‌ട്രേറ്റർ ആയി ജോലി ചെയ്യാൻ ആരംഭിച്ച ഭാനു ബൊട്ടീക്കുകൾക്കും ഡിസൈൻ ചെയ്തുകൊടുത്തിരുന്നു. 1956 ൽ ഗുരുദത് സംവിധാനം ചെയ്ത സിഐഡി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയായിരുന്നു ബോളിവുഡിലെ തുടക്കം. ഗുരുദത്, രാജ് കപൂർ, യഷ് ചോപ്ര, കോൺറാഡ് റൂക്സ്, ജബ്ബാർ പട്ടേൽ, വിധു വിനോദ് ചോപ്ര, അഷുതോഷ് ഗവാരിക്കർ തുടങ്ങി നിരവധി പ്രമുഖ സംവിധായകർക്കു വേണ്ടി  ഭാനു വസ്ത്രങ്ങൾ ഒരുക്കി. ഒരു കാലഘട്ടത്തിൻറെ വസ്ത്രസങ്കൽപത്തെയും വേഷവിധാനത്തെയും ഗണ്യമായി സ്വാധീനിച്ച നിരവധി ഡിസൈനുകൾ അവരുടേതായിട്ടുണ്ട്. ഇന്നും ബോളിവുഡിലെ മുൻനിര കോസ്റ്റ്യൂം ഡിസൈനർമാർ ഉൾപ്പെടെ ഇന്ത്യയിലെമ്പാടുമുള്ള കോസ്റ്റ്യൂം ഡിസൈനർമാർ റഫെറെൻസിനു വേണ്ടി അവരുടെ ഡിസൈൻസ് നോക്കുകയും പഠിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

ഗാന്ധി സിനിമയുടെ സംവിധായകൻ ആ സിനിമയ്ക്കുവേണ്ടി ആയിരത്തിലധികം വസ്ത്രങ്ങളാണ് മൂന്നു മാസങ്ങൾക്കുള്ളിൽ തയാറാക്കാൻ ആവശ്യപ്പെട്ടത്. കഥാപാത്രങ്ങൾക്കും പല സീനുകളിലും ചുറ്റും നിൽക്കുന്ന ആൾക്കൂട്ടങ്ങൾക്കു പോലും ആ  കാലഘട്ടത്തിന്റേതായ വസ്ത്രങ്ങൾ ഭാനുവിന് ഒരുക്കേണ്ടി വന്നു. സിനിമയിലെ വസ്ത്രാലങ്കാരം എന്ന് പറയുന്നത് യഥാർത്ഥ ജീവിതത്തിൽ നിന്നും വ്യത്യസ്തമായി ഗ്ലാമറിന് പ്രാധാന്യം നൽകുന്ന രീതിയിൽ കഥാപാത്രങ്ങൾക്ക് വസ്ത്രങ്ങൾ തയാറാക്കുന്ന തൊഴിലാണെന്ന് ജനങ്ങളും ഡിസൈനർമാരും പൊതുവെ ചിന്തിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് യാഥാർഥ്യത്തെ വെല്ലുന്ന വിധത്തിൽ "ഗാന്ധി" സിനിമയ്ക്കു വേണ്ടി വളരെ റിയലിസ്റ്റിക്കായി വസ്ത്രാലങ്കാരം ചെയ്തുകൊണ്ട്  ഭാനു അതയ്യ ലോകശ്രദ്ധ നേടിയെടുത്തത്. സംവിധായകൻ  റിച്ചാർഡ് ആറ്റൻബറോവ് അവരെ വിശേഷിപ്പിച്ചത് ‘The revered doyenne of Indian Costume Designers’ എന്നായിരുന്നു.

ADVERTISEMENT

ഭാനു അതയ്യയുടെ കരവിരുതിൽ  വിരിഞ്ഞ, വസ്ത്രാലങ്കാരത്തിലൂടെ പേരെടുത്ത മറ്റ് പ്രധാന അഞ്ചു സിനിമകളാണ് ഗൈഡ് (വഹീദ റഹ്മാൻ ), സ്വദേശ് (ഗായത്രി ജോഷി) , റസിയ സുൽത്താൻ,  മീര (ഹേമ മാലിനി ), അമ്രപാളി  (വൈജയന്തിമാല). ശരിയായ രീതിയിൽ ഒരു സ്ക്രിപ്റ്റ് പോലും ഇല്ലാതിരുന്ന കാലത്തു നിർമാതാക്കളും സംവിധായകരും പറഞ്ഞുകൊടുക്കുന്ന നിർദേശങ്ങൾക്കനുസരിച്ചു സ്വന്തം കഴിവും അറിവും ഉപയോഗിച്ച് ഓരോ കഥാപാത്രങ്ങൾക്കും ആവശ്യമായ വസ്ത്രരൂപകൽപന ചെയ്യാൻ അറിവും കഴിവും  ലഭിച്ച ചുരുക്കം വസ്ത്രാലങ്കാരകരിൽ മുൻപന്തിയിൽ നിന്ന ആളായിരുന്നു ഭാനു അതയ്യ. സ്വന്തക്കാരുടെയും കൂടെ നിൽക്കുന്നവരുടെയും സ്ഥാനമാനങ്ങൾക്കനുസരിച്ച് ഒരാളുടെ വിലയും നിലയും കണക്കാക്കിയിരുന്ന ഒട്ടും ജനാധിപത്യപരമല്ലാത്ത ഒരു കാലത്താണ് ഇന്ത്യൻ സിനിമാചരിത്രത്തിൽ ഭാനു സ്വന്തം സ്ഥാനം ഉറപ്പിച്ചത്. ചില സിനിമകളിൽ ഗ്ലാമറിന് പ്രാധാന്യം ഉള്ള വസ്ത്രാലങ്കാരത്തിനു സ്ഥാനമുണ്ടെങ്കിലും  കോമഡിക്ക് കോമഡി സ്വഭാവമുള്ളതും, സാധാരണ ജനജീവിതത്തെ തുറന്നുകാണിക്കുന്നതിനു ലഗാൻ പോലെയുള്ള സിനിമകളിലെപോലെ പച്ചയായ ജനങ്ങളുടെ വസ്ത്രധാരണരീതിയും സ്റ്റൈലിഷ് ആകാൻ ഗ്ലാമറസ് വേഷങ്ങളും അങ്ങനെ കഥാ പ്രമേയത്തിനും കഥാപാത്രങ്ങൾക്കും അനുസരിച്ചു വസ്ത്രാലങ്കാരത്തിന്റെ ഭാഷ മാറേണ്ടതുണ്ടെന്നു ആ കാലത്തു പലരും പഠിച്ചത് ഭാനുവിൽ നിന്നായിരുന്നു. വസ്ത്രധാരണത്തിലെ അതിഭാവുകത്വം കൊണ്ട് സൃഷ്ടിക്കുന്ന അസാധാരണത്വമല്ല മറിച്ചു കഥാപാത്രങ്ങളുടെ യഥാർത്ഥ സ്വഭാവ സൃഷ്ടിയാണ് സിനിമയിലെ വസ്ത്രാലങ്കാരത്തിലൂടെ നടത്തേണ്ടതെന്ന്  അവർ സ്വന്തം സിനിമകിലൂടെ തെളിയിച്ചു. സിനിമയിലെ കഥാപാത്ര സ്വഭാവത്തെ പറയാതെ തന്നെ പ്രതിഫലിപ്പിക്കാൻ കഴിയുന്നിടത്താണ് വസ്ത്രാലങ്കാരകാരുടെ കഴിവ് എന്നത് എല്ലാ വസ്ത്രാലങ്കാര വിദഗ്ധരും മനസ്സിലാക്കേണ്ട ഒരു വസ്തുത കൂടിയാണ്.

അതിപ്രൗഡിയോടെ അണിയിച്ചൊരുക്കിയ ബ്രഹ്മചാരിയിലെ മുംതാസും ചാന്ദിനിയിൽ ശ്രീദേവിയുടെ സ്റ്റൈലിങ്ങും ഒക്കെ ഭാനു അതയ്യയുടെ കലാവിരുതിൽ തെളിഞ്ഞു നിന്ന ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മൂർത്തീഭാവങ്ങൾ ആയിരുന്നു. 2004 ൽ ഇറങ്ങിയ സ്വദേശ്  ആയിരുന്നു അവർക്കു പ്രശംസകൾ നേടിക്കൊടുത്ത അവസാന സിനിമ. 2010 ൽ ഭാനു അതയ്യ  "The art  of costume design  " എന്ന പേരിൽ തൻറെ  ആദ്യ ബുക്ക് എഴുതി . 2012 ൽ കാൻസർ ബാധിച്ചപ്പോൾ അവർ തനിക്കു ലഭിച്ച ഓസ്കർ അവാർഡ് അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസ് (AMPAS)നു തിരികെ നൽകി. തന്റെ  അവാർഡ് സൂക്ഷിച്ചു വയ്ക്കാൻ ഉചിതമായ സ്ഥലം അക്കാദമി ആണെന്ന് അവർ തീരുമാനിച്ചിരുന്നു. ചെയ്ത എല്ലാ സിനിമകളിലും സ്വതസിദ്ധമായ കയ്യൊപ്പു പതിപ്പിച്ച ഭാനു അതയ്യ തന്നെയാണ് ഇന്ത്യൻ ചലച്ചിത്രവസ്ത്രസാഹിത്യത്തിൻറെ  രൂപവും ഭാവവും ഘടനയും മാറ്റിയെഴുതിയ വസ്ത്രാലങ്കാരവിദഗ്ധ. 2020 ഒക്ടോബർ 15 നു ലോകത്തോട് വിട പറയുമ്പോൾ ഒരിക്കലും നമ്മെ വിട്ടുപിരിയാത്ത വിധത്തിൽ നിറക്കൂട്ടുകളിലെ മായാജാലം കൊണ്ടും രൂപകൽപനയിലെ വ്യത്യസ്തത കൊണ്ടും നിരവധി വസ്ത്രരൂപഭാവങ്ങളാൽ നമ്മളെ അതിശയിപ്പിച്ച ഓരോ ഡിസൈനുകളും അവ അണിഞ്ഞ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യൻ വസ്ത്രധാരണ ചരിത്രവും സംസ്കാരവും ലോകം മുഴുവൻ അറിയിച്ചു നിശബ്ദമായ ആ വിടവാങ്ങൽ ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ  തീരാനഷ്ടവും വേദനയുമായി മാറി. ഇന്ന് സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്നവർക്കും വരാനിരിക്കുന്നവർക്കും അഭിമാനിക്കാം, സന്തോഷിക്കാം കാരണം ഭാനു അതയ്യ  എന്ന  വഴിവിളക്ക് പ്രകാശം ചൊരിഞ്ഞ വഴിയേ കടന്നുപോകുന്നവരാണ്  നിങ്ങളോരോരുത്തരും. 

ADVERTISEMENT

(കേരള ചലച്ചിത്ര അക്കാദമിയിൽനിന്ന് ‘മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ ചരിത്രം’ എന്ന വിഷയത്തിൽ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട് ലേഖിക)