ഉപയോഗിച്ച കാപ്പിക്കുരുവിൽനിന്നു സ്നീക്കർ; വില 6605 രൂപ
കോഫിയും സ്നീക്കറും തമ്മിലെന്തു ബന്ധം? രാവിലെ അൽപം ചൂടുകാപ്പി രുചിച്ച ശേഷം നടക്കാനിറങ്ങിയേക്കാം എന്നാണോ മനസ്സിൽ തോന്നിയത്. ആ ബെഡ് കോഫിക്കു പിന്നിലും, നല്ല നടപ്പിനു മുന്നിലും ഇനിയുണ്ടാകും കാപ്പിക്കുരു. ഉപയോഗിച്ച കാപ്പിക്കുരുവിൽനിന്നു വീഗൻ സ്നീക്കർ ഒരുക്കാനുള്ള ഉദ്യമത്തിലാണ് ഫിൻലാൻഡിലെ സ്റ്റാർട്ട് അപ്

കോഫിയും സ്നീക്കറും തമ്മിലെന്തു ബന്ധം? രാവിലെ അൽപം ചൂടുകാപ്പി രുചിച്ച ശേഷം നടക്കാനിറങ്ങിയേക്കാം എന്നാണോ മനസ്സിൽ തോന്നിയത്. ആ ബെഡ് കോഫിക്കു പിന്നിലും, നല്ല നടപ്പിനു മുന്നിലും ഇനിയുണ്ടാകും കാപ്പിക്കുരു. ഉപയോഗിച്ച കാപ്പിക്കുരുവിൽനിന്നു വീഗൻ സ്നീക്കർ ഒരുക്കാനുള്ള ഉദ്യമത്തിലാണ് ഫിൻലാൻഡിലെ സ്റ്റാർട്ട് അപ് കമ്പനിയായ റെൻസ് ഒറിജിനൽ. സസ്റ്റെനബിളാണെന്നതു മാത്രമല്ല, ആദ്യത്തെ ക്രൗഡ് ഫണ്ടഡ് വീഗൻ സ്നീക്കർ സംരംഭം എന്ന പ്രത്യേകത കൂടിയുണ്ട്. ‘നൊമാഡ്’ എന്നു പേരിട്ട ഈ കലക്‌ഷന്റെ ഭാഗമാകാൻ ലോകത്തെവിടെയുമുള്ള സ്നീക്കർപ്രേമികൾക്കും സാധിക്കും. 89 ഡോളർ അഥവാ 6605 രൂപ നൽകിയാൽ ഒരു ജോടി ‘നൊമാഡ്’ കോഫി സ്നീക്കർ സ്വന്തമാക്കി ക്രൗഡ് ഫണ്ടിങ്ങിൽ പങ്കാളിയാകാം.
റെൻസിന്റെ ഒരു ജോടി കോഫി സ്നീക്കറിനായി അപ്സൈക്കിൾ ചെയ്യേണ്ടത് 21 കപ്പ് കോഫിയും ആറ് പ്ലാസ്റ്റിക് ബോട്ടിലും. വിയറ്റ്‌നാം സ്വദേശികളായ ജെസി ട്രാൻ, സോൻചു എന്നിവരാണ് റെൻസിന്റെ സ്ഥാപകരും ‘കോഫി സ്നീക്കർ’ ഐഡിയക്കു പിന്നിലെ ബുദ്ധികേന്ദ്രവും. ഇന്റർനാഷനൽ ബിസിനസ്, ലോജിസ്റ്റിക് വിഷയങ്ങളിലെ ഉപരിപഠനത്തിനായി 2017ൽ ഫിൻലൻഡിലെത്തിയതാണ് ട്രാൻ. സ്നീക്കറുകളോട് പ്രിയമുള്ളതിനാൽ സോൻചുവും ട്രാനും ചിന്തിച്ചതൊക്കെയും സസ്റ്റെനബിൾ സ്നീക്കർ ഒരുക്കുന്നതിനെക്കുറിച്ചാണ്. ലോകത്ത് കാപ്പി ഉപഭോഗത്തിൽ മുൻപന്തിയിലുള്ള ഫിൻലൻഡിൽ ഉപയോഗിച്ചശേഷമുള്ള കാപ്പിക്കുരു അവശിഷ്ടം വലിയ മാലിന്യപ്രശ്നം കൂടിയാണ്. ഈ സാഹചര്യത്തെ അവസരമായി കണ്ടെത്തുകയായിരുന്നു ട്രാനും സോൻചുവും. കാപ്പി അവശിഷ്ടങ്ങളും റീസൈക്കിൾ ചെയ്ത പോളിയസ്റ്ററും ചേർത്തൊരുക്കിയ റെൻസ് ഒറിജിനൽ സ്നീക്കർ കലക്‌ഷൻ 2019ൽ പുറത്തിറക്കിയതു ശ്രദ്ധ നേടി. അമേരിക്കൻ ഫണ്ട് റെയ്സർ പ്ലാറ്റ്ഫോമായ ‘കിക്ക് സ്റ്റാർട്ട്’ വഴിയാണ് അന്ന് സ്നീക്കർ കലക്‌ഷനുള്ള ചെലവു കണ്ടെത്തിയത്. ഇക്കുറി ക്രൗഡ് ഫണ്ടിങ് വഴി ഒരു മില്യൻ ഡോളർ കണ്ടെത്തുകയാണ് റെൻസിന്റെ ലക്ഷ്യം.
ഗ്രെ, ബ്ലൂ, റെഡ്, വൈറ്റ് എന്നിവയുൾപ്പെടെ 9 നിറങ്ങളിൽ സ്നീക്കർ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതു വാട്ടർ പ്രൂഫ് ആണെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബർ 24 വരെയാണ് ഇതിന്റെ ക്രൗഡ് ഫണ്ടിങ് തുടരുക. സുസ്ഥിര ഫാഷന്റെ സ്വീകാര്യത വർധിച്ചതോടെ രാജ്യാന്തര തലത്തിൽ സസ്റ്റെനബിൾ ഫുട്‌വെയർ പ്രത്യേകിച്ച് വീഗൻ സ്നീക്കർ കൂടുതൽ ശ്രദ്ധനേടുകയാണ്. ഒട്ടേറെ പുതിയ കമ്പനികളും മികച്ച കണ്ടുപിടിത്തങ്ങളുമായി ഫാഷൻ വിപണിയിൽ ചലനങ്ങളുണ്ടാക്കുന്നു.
English Summary : Firm seeks funding for ‘performance sneakers’ made from coffee waste