ഇന്ത്യസൈസ് ചാർട്ട് തയാറാകുന്നതോടെ ട്രയലുകളില്ലാതെ വസ്ത്രം വാങ്ങാനും ഫിറ്റിങ് പ്രശ്നംമൂലം വസ്ത്രം മടക്കിനൽകുന്നതിനുള്ള അനാവശ്യചെലവും അസൗകര്യങ്ങളും ഒഴിവാക്കാനും കഴിയും....

ഇന്ത്യസൈസ് ചാർട്ട് തയാറാകുന്നതോടെ ട്രയലുകളില്ലാതെ വസ്ത്രം വാങ്ങാനും ഫിറ്റിങ് പ്രശ്നംമൂലം വസ്ത്രം മടക്കിനൽകുന്നതിനുള്ള അനാവശ്യചെലവും അസൗകര്യങ്ങളും ഒഴിവാക്കാനും കഴിയും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് ഷോപ്പിങ് പലതും ഓൺലൈനിൽ ആയപ്പോൾ ആശയക്കുഴപ്പത്തിലായത് ഫാഷൻപ്രേമികളാണ്. യുകെ, യുഎസ് സൈസ് നോക്കിയും ചാർട്ടിലെ അളവുകൾ കണക്കൂകുട്ടിയും ഏതാണ്ട് യോജിക്കുന്നതു വാങ്ങുകയെന്നതു മാത്രമാണ് പോംവഴി. യുഎസ് ‘എം’ (മീഡിയം) ടാഗ് കണ്ടു വസ്ത്രം വാങ്ങിയാൽ ശരാശരി വലിയ സൈസ് വേണ്ടുന്നയാൾക്കാകും ഇവിടെ അതു യോജിക്കുക. ഇത്തരം ആശയക്കുഴപ്പങ്ങൾ അവസാനിപ്പിക്കാനും ടെക്സ്റ്റൈൽ മേഖലയിൽ ബ്രാൻഡുകളുടെ വളർച്ചയ്ക്കായും ‘INDIAsize’ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഇതിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു.

ഏറെ നാളായി ഇന്ത്യൻ ഫാഷൻ രംഗത്തു ചർച്ചയായിരുന്ന വിഷയം 2019ലാണ് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയവും നിഫ്റ്റും (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി) ചേർന്ന് പദ്ധതി രൂപത്തിലേക്ക് എത്തിച്ചത്. കോവിഡ് സാഹചര്യം തടസ്സം സൃഷ്ടിച്ചതോടെ നീണ്ടുപോയെങ്കിലും പദ്ധതിയുടെ ആദ്യഘട്ട സർവേ അടുത്തിടെ ഡൽഹിയിൽ തുടങ്ങി. രാജ്യത്തെ ആറിടങ്ങളിലാണ് ഇന്ത്യക്കാരുടെ ശരീരഘടനയുടെ അഴകളവുകൾ കണക്കുകളിലാക്കുന്ന സർവേ നടക്കുക. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലാണ് പ്രാതിനിധ്യരീതിയിൽ അളവെടുപ്പ് സർവേ നടക്കുന്നത്. 15– 65 പ്രായക്കാരുടെ അളവുകളാണ് ത്രിഡി ബോഡി സ്കാനിങ് വഴി ശേഖരിക്കുക. ഏതാണ്ട് 100 വ്യത്യസ്ത ശരീരഘടന അളവുകളാണ് ഒരാളിൽ നിന്നു സ്വീകരിക്കുന്നത്. വിവരശേഖരണത്തിനു ശേഷം രാജ്യാന്തര പ്രോട്ടോക്കോൾ പാലിച്ചാകും നാഷനൽ സൈസിങ് ചാർട്ട് തയാറാക്കുക. 

ADVERTISEMENT

വിവിധ നഗരങ്ങളിൽ തയാറാക്കുന്ന കിയോസ്കുകളിലെത്തുന്നവർക്ക് ഈ സർവേയിൽ പങ്കാളികളാകാം. വിവരശേഖരണം 2022ൽ പൂർത്തിയാകും. ഇന്ത്യസൈസ് ചാർട്ട് തയാറാകുന്നതോടെ ട്രയലുകളില്ലാതെ വസ്ത്രം വാങ്ങാനും ഫിറ്റിങ് പ്രശ്നംമൂലം വസ്ത്രം മടക്കിനൽകുന്നതിനുള്ള അനാവശ്യചെലവും അസൗകര്യങ്ങളും ഒഴിവാക്കാനും കഴിയും. 

English Summary : IndiaSize, a study to develop a comprehensive body size chart for the Indian population