വീട്ടില്‍ ഞങ്ങൾ ധാരാളം തമാശകൾ പറയാറുണ്ട്. നല്ലൊരു കെമിസ്ട്രിയും കോംബിനേഷനും ഞങ്ങൾക്കിടയിലുണ്ട്. അതുകൊണ്ട് അമ്മയേക്കാൾ കംഫർട്ടബിൾ ആയൊരു പങ്കാളിയെ എനിക്ക് കിട്ടില്ലെന്ന് തോന്നി. ‌കാര്യം പറഞ്ഞപ്പോൾ അമ്മ ഡബിൾ ഓക്കെ. അങ്ങനെ ഞങ്ങളുടെ ബംപർ ചിരിയിലേക്കുള്ള യാത്ര ആരംഭിച്ചു....

വീട്ടില്‍ ഞങ്ങൾ ധാരാളം തമാശകൾ പറയാറുണ്ട്. നല്ലൊരു കെമിസ്ട്രിയും കോംബിനേഷനും ഞങ്ങൾക്കിടയിലുണ്ട്. അതുകൊണ്ട് അമ്മയേക്കാൾ കംഫർട്ടബിൾ ആയൊരു പങ്കാളിയെ എനിക്ക് കിട്ടില്ലെന്ന് തോന്നി. ‌കാര്യം പറഞ്ഞപ്പോൾ അമ്മ ഡബിൾ ഓക്കെ. അങ്ങനെ ഞങ്ങളുടെ ബംപർ ചിരിയിലേക്കുള്ള യാത്ര ആരംഭിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടില്‍ ഞങ്ങൾ ധാരാളം തമാശകൾ പറയാറുണ്ട്. നല്ലൊരു കെമിസ്ട്രിയും കോംബിനേഷനും ഞങ്ങൾക്കിടയിലുണ്ട്. അതുകൊണ്ട് അമ്മയേക്കാൾ കംഫർട്ടബിൾ ആയൊരു പങ്കാളിയെ എനിക്ക് കിട്ടില്ലെന്ന് തോന്നി. ‌കാര്യം പറഞ്ഞപ്പോൾ അമ്മ ഡബിൾ ഓക്കെ. അങ്ങനെ ഞങ്ങളുടെ ബംപർ ചിരിയിലേക്കുള്ള യാത്ര ആരംഭിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വിനും അമ്മ ശ്രീരജനിയും ഒന്നിച്ചാൽ ചിരിയുടെ അമിട്ട് പൊട്ടും. വെറുതെ പറയുന്നതല്ല. മഴവിൽ മനോരയിലെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ കോമഡി ഷോയിൽ ഇവർ അവതരിപ്പിച്ച സടൻ പണം എന്ന സ്കിറ്റ് ഒരാഴ്ചയോളമാണ് യൂട്യൂബ് ട്രെൻഡിങ്ങിൽ തുടർന്നത്. സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ഉടൻ പണം 3.0 മാതൃകയാക്കി ഒരുക്കിയ സ്കിറ്റിന് യൂട്യൂബിൽ ഇതുവരെ 30 ലക്ഷം കാഴ്ചക്കാരെ ലഭിച്ചു. ബംബർ ചിരിയില്‍ ശക്തമായ തിരിച്ചു വരവിന് മാത്രമല്ല, അശ്വിന്റെയും ശ്രീരജനിയുടെയും ജീവിതത്തിൽ അഭിനന്ദനങ്ങളുടെയും അംഗീകാരങ്ങളുടെയും പ്രവാഹത്തിനാണ് സ്കിറ്റ് വഴിയൊരുക്കിയത്. ഷോയിൽ ബംബർ സമ്മാനം നേടിയ ഈ അമ്മ–മകൻ കോംബോ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കോഴിക്കോട് നിന്ന് ബംബർ ചിരിയിലേക്കുള്ള യാത്ര അശ്വിൻ വിജയൻ പറയുന്നു.

∙ കലയുടെ ലോകം

ADVERTISEMENT

കോഴിക്കോട് നടക്കാവ് ആണ് സ്വദേശം. അമ്മ അമച്വർ നാടകത്തിൽ അഭിനയിക്കാറുണ്ടായിരുന്നു. ഞാനാണ് അന്നെല്ലാം ഒപ്പം പോയിരുന്നത്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ കലാരംഗത്തോട് പ്രത്യേക അഭിനിവേശമായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തു ഞാൻ തെരുവു നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമായിരുന്നു അന്നൊക്കെ സ്കൂളിൽ പോയിരുന്നതെന്നു പറയാം. നാടകവും മോണോആക്ടുമൊക്കെയായി കലോ‍ത്സവ ദിവസങ്ങൾ ആഘോഷമാക്കും.

ആറാം ക്ലാസില്‍ പഠിക്കുമ്പോൾ ജില്ലാ കലോത്സവത്തിൽ എന്നെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നു. കുറച്ചു കൂടി മുതിർന്ന ക്ലാസിലേക്ക് എത്തിയപ്പോൾ നാടകം എഴുതാനും സംവിധാനം ചെയ്യാനുമൊക്കെ തുടങ്ങി. പ്രൈവറ്റ് സ്കൂളുകൾ വലിയ തുക മുടക്കിയാണ് കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുക. നാടകത്തിനു വേണ്ടി മാത്രം അവർ ലക്ഷങ്ങൾ മുടക്കും. ഞാൻ സർക്കാർ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അവിടെ അതൊന്നും സ്വപ്നം പോലും കാണാനാവില്ല. അത്തരം ഒരു സാഹചര്യത്തിലാണ് കുട്ടികളെ സംഘടിപ്പിക്കാനും നാടകം എഴുതി, സംവിധാനം ചെയ്യാനും തുടങ്ങുന്നത്. പണമില്ല എന്നതുകൊണ്ട് ഒരു വേദിയും വേണ്ടെന്നു വയ്ക്കാൻ ഞാൻ തയാറല്ലായിരുന്നു. 

∙ ബംബർ ചിരി

മഴവിൽ മനോരയിലെ കോമഡി ഫെസ്റ്റിവലിലൂടെ ആണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. അന്ന് എനിക്ക് 16–17 വയസ്സുണ്ട്. കോമഡി ഫെസ്റ്റിവലിൽ ഒരു വനിതാ ടീം ഉണ്ടായിരുന്നു. അമ്മയായിരുന്നു അതിന്റെ ലീഡർ. അന്ന് ആ ടീമിന്റെ സഹായി ആയാണു ഞാൻ എത്തുന്നത്. തുടർന്ന് ഷോയുടെ രണ്ടു സീസണുകളിലും  സജീവമായി ഉണ്ടായിരുന്നു. മികച്ച സപ്പോർട്ടിങ് ആർട്ടിസ്റ്റിനുള്ള നോമിനേഷൻ നേടാനും അന്ന് എനിക്ക് സാധിച്ചു.

ADVERTISEMENT

ബംബർ ചിരിയിൽ പങ്കെടുക്കാനായി ഞാൻ വിഡിയോ അയച്ചു കൊടുത്തു. എനിക്ക് സെലക്‌ഷൻ കിട്ടി. പെയർ ആയി ഇഷ്ടമുള്ള ആളെ തിരിഞ്ഞെടുക്കാമെന്ന് അവർ പറഞ്ഞു. അപ്പോൾ അമ്മയാണ് എന്റെ മനസ്സിലേക്ക് വന്നത്. കോമഡി ഫെസ്റ്റിവലിലും അല്ലാതെയും ഞാനും അമ്മയും ഒരുമിച്ച് സ്കിറ്റുകൾ ചെയ്തിട്ടുണ്ട്. വീട്ടില്‍ ഞങ്ങൾ ധാരാളം തമാശകൾ പറയാറുണ്ട്. നല്ലൊരു കെമിസ്ട്രിയും കോംബിനേഷനും ഞങ്ങൾക്കിടയിലുണ്ട്. അതുകൊണ്ട് അമ്മയേക്കാൾ കംഫർട്ടബിൾ ആയൊരു പങ്കാളിയെ എനിക്ക് കിട്ടില്ലെന്ന് തോന്നി. ‌കാര്യം പറഞ്ഞപ്പോൾ അമ്മ ഡബിൾ ഓക്കെ. അങ്ങനെ ഞങ്ങളുടെ ബംബർ ചിരിയിലേക്കുള്ള യാത്ര ആരംഭിച്ചു. 

∙ സടൻ പണം

ബംബർ ചിരിയിൽ വന്നതിനുശേഷം ആളുകൾ തിരിച്ചറിയാൻ തുടങ്ങി. മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ഹിറ്റ് ഷോയെ ആധാരമാക്കി ചെയ്ത സടൻ പണം എന്ന സ്കിറ്റ് വലിയ ശ്രദ്ധ നേടി. യൂട്യൂബിൽ ദിവസങ്ങളോളം ട്രെൻഡിങ്ങിൽ ഉണ്ടായിരുന്നു. ചില പ്രകടനങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ സങ്കടം മാറ്റാനായി എന്നു മാത്രമല്ല നിരവധി അഭിനന്ദനങ്ങള്‍ തേടിയെത്താനും ‘സടൻ പണം’ കാരണമായി. മാസ്ക് വച്ച് യാത്ര ചെയ്യുമ്പോൾ പോലും ആളുകൾ തിരിച്ചറിയുന്നു എന്നതു മാത്രം മതിയല്ലോ ഞങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങളും അംഗീകാരങ്ങളും എത്രയെന്നു മനസ്സിലാക്കാൻ.

എനിക്ക് വയ്യാതിരുന്നതു കാരണം ആ ഷെഡ്യൂളിൽ പങ്കെടുക്കാനാവില്ല എന്നാണു കരുതിയത്. ഒന്നും പ്ലാൻ ചെയ്യാൻ സാധിച്ചിരുന്നില്ല. എങ്കിലും എത്താനായിരുന്നു മനോരമയിൽ നിന്നു ലഭിച്ച നിർദേശം. അങ്ങനെ കോഴിക്കോട് നിന്നു മഴവിൽ മനോരമയിലേക്കുള്ള യാത്രയിലാണ് സ്കിറ്റിനുള്ള ആശയം കിട്ടുന്നത്. ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പോലെ ഒന്നു ചെയ്യാമെന്നാണ് ആദ്യം കരുതിയത്. പിന്നെ അതു മാറ്റി ഉടന്‍ പണമാക്കിയാലോ എന്ന ചിന്ത വന്നു. ഉടൻ പണത്തിന്റെ ജനപ്രീതിയായിരുന്നു അതിനുള്ള പ്രചോദനം. അങ്ങനെയാണ് സടൻ പണം ഉണ്ടാകുന്നത്.

ADVERTISEMENT

∙ സ്വപ്നങ്ങൾ 

നല്ലൊരു നടൻ ആകണമെന്ന സ്വപ്നത്തിന് പിന്നാലെയുള്ള ഓട്ടം തുടരുകയാണ്. ഓർമവച്ച കാലം മുതല്‍ അതാണ് ആഗ്രഹം. ഒഡീഷനുകളിൽ പങ്കെടുക്കുന്നുണ്ട്. എഴുതിവച്ച തിരക്കഥകളുമായി നിര്‍മാതാക്കളെ കാണുന്നുണ്ട്. ഇതിനിടയിൽ ജീവിക്കാനായി ചെയ്യാത്ത ജോലികൾ ഇല്ല. സ്വപ്നം എന്നു യാഥാർഥ്യമാകും എന്ന് എനിക്കറിയില്ല. പ്രത്യേകിച്ച്, നടൻ ആകണമെന്ന് സ്വപ്നത്തിന് പിന്നാലെ പായുന്ന നിരവധിപ്പേർ ചുറ്റിലുമുള്ളപ്പോൾ. പക്ഷേ അവസാനം വരെ പരിശ്രമിക്കും എന്നു ഉറപ്പുണ്ട്. എന്റെ സമയത്തിനായി ഞാൻ കാത്തിരിക്കുന്നു. 

∙ കുടുംബം

അമ്മ ശ്രീരജനി ഓട്ടോറിക്ഷ ഡ്രൈവറാണ്. അച്ഛൻ വിജയന്‍. കൂലിപ്പണിയാണ്. ചേട്ടൻ അർജുൻ ടിസിഎസിൽ വർക് ചെയ്യുന്നു. േചച്ചി അശ്വതി വിവാഹിതയാണ്, ഭർത്താവ് ക്ലിന്റൺ. അവരുടെ മകൻ കാൽവിൻ.

English Summary : Bumper Chiri Comedy show contestant Aswin Vijayan about viral skit Sadan Panam