മലപ്പുറം വേങ്ങരയ്ക്കടുത്ത് ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായ സന്തോഷിന്റെ ക്ലാസ് കുട്ടികൾ ഏറെ ശ്രദ്ധിക്കുന്നതിന് കാരണമെന്താകും? പാഠഭാഗങ്ങളുടെ ഹൃദ്യമായ വിവരണത്തിനിടെ ഏതെങ്കിലും സിനിമാ നടന്റെയോ രാഷ്ട്രീയ നേതാവിന്റെയോ ശബ്ദം അദ്ദേഹത്തിൽ നിന്നു വീണു കിട്ടിയാലോ! അധ്യാപകർക്കിടയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം വേങ്ങരയ്ക്കടുത്ത് ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായ സന്തോഷിന്റെ ക്ലാസ് കുട്ടികൾ ഏറെ ശ്രദ്ധിക്കുന്നതിന് കാരണമെന്താകും? പാഠഭാഗങ്ങളുടെ ഹൃദ്യമായ വിവരണത്തിനിടെ ഏതെങ്കിലും സിനിമാ നടന്റെയോ രാഷ്ട്രീയ നേതാവിന്റെയോ ശബ്ദം അദ്ദേഹത്തിൽ നിന്നു വീണു കിട്ടിയാലോ! അധ്യാപകർക്കിടയിലെ മിമിക്രി താരവും മിമിക്രി കലാകാരൻമാർക്കിടയിലെ അധ്യാപകനുമാണ് സന്തോഷ് അഞ്ചൽ (46). അനുകരണ കലയിൽ 3 പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ഈ ഭാഷാ അധ്യാപകൻ. ഇരുപതിലധികം ചാനൽ ഷോകൾ, ആയിരത്തിലധികം വേദികൾ, ലഹരി വിരുദ്ധ, ബാലവേല വിരുദ്ധ മിമിക്രി, കോവിഡ് കാലത്തെ ഓൺലൈൻ മിമിക്രി ഷോകൾ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.

സിപിഐ നോതാവ് പന്ന്യൻ രവീന്ദ്രനോടൊപ്പം
ADVERTISEMENT

കൊല്ലം അഞ്ചൽ സ്വദേശിയായ സന്തോഷ് നേരത്തെ നാട്ടിലെ സമാന്തര വിദ്യാഭാസ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് അനുകരണ കലയോട് പ്രണയം തുടങ്ങുന്നത്. 1997 മുതൽ 99 വരെ കൊച്ചിൻ കലാഭവനിൽനിന്നു പരിശീലനം നേടി. പിന്നീട് ‘കൊച്ചിൻ ബ്രദേഴ്സ്’ എന്ന പേരിൽ സ്വന്തം ട്രൂപ്പുണ്ടാക്കി നാടൊട്ടുക്കും അനുകരണ കല അവതരിപ്പിച്ചു. 22 വർഷം മുൻപാണ് ചേറൂർ സ്കൂളിലെത്തുന്നത്. 

ADVERTISEMENT

2002ൽ കോട്ടയം നസീറാണ് ഒരു സ്വകാര്യ ചാനലിലൂടെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിയത്. 2005ൽ ആദ്യ റിയാലിറ്റി ഷോയായ ‘മിന്നും താരത്തിൽനിന്നു 6 സ്വർണനാണയങ്ങൾ നേടി. അന്ന് മത്സരാർഥികളുടെ കൂട്ടത്തിൽ പിന്നീട് സിനിമാ സംവിധായകനും നടനുമായ രമേശ് പിഷാരടിയുമുണ്ടായിരുന്നു. 

ജയറാം വിധികർത്താവായ മറ്റൊരു പ്രോഗ്രാമിലും പങ്കെടുത്തു. അമൃത ടിവി കോമഡി പരിപാടിയിൽ മാസ്റ്റേഴ്സ് വൈറൽ വിഭാഗത്തിലെത്തി. മുൻ മന്ത്രിമാരായ തോമസ് ഐസക്, സി.രവീന്ദ്രനാഥ്, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പ്രവാസി വ്യവസായി എം.എ.യൂസഫലി, മാധ്യമ പ്രവർത്തകൻ എം.വി.നികേഷ്കുമാർ എന്നിവരുടെ ശബ്ദം ആദ്യമായി വേദിയിൽ അവതരിപ്പിച്ചതിന്റെ ഖ്യാതിയും ഇദ്ദേഹത്തിനു സ്വന്തം. ജയറാം, സലിംകുമാർ, ജഗദീഷ്, കോട്ടയം നസീർ, നാദിർഷ, പ്രജോദ്, ജാഫർ ഇടുക്കി, അബി തുടങ്ങിയ താരങ്ങളെ സാക്ഷിയാക്കി ഒട്ടേറെ ചാനൽ ഷോ നടത്തി. ഏതാനും വർഷം മുൻപ് മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിസൈഡിങ്ങ് ഓഫിസറായപ്പോൾ ബൂത്തിലെ താരമായി. മഴവിൽമനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’യുടെ ബംബർ ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

കലാജീവിതത്തിൽ 3 പതിറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷം കഴിഞ്ഞമാസം കോഴിക്കോട് ജില്ലാ ജയിൽ വാരാഘോഷത്തിന്റെ ഭാഗമായി നടന്നു. ഭാര്യ ഷീജ മക്കരപ്പറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപികയാണ്. മക്കൾ: ശ്രേയ, ദേവ്നാഥ്.