സൈക്കോതെറാപ്പിക്ക് നൃത്ത ശിൽപ്പശാല
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് ഡാൻസ് ക്ലബ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് മീഡിയ സ്റ്റഡീസ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (IQAC )എന്നിവ സംയുക്തമായി ‘Rhythm Republic’ സൈക്കോതെറാപ്പിക് നൃത്ത ശിൽപ്പശാല (Psychotherapeutic Dance Workshop) സംഘടിപ്പിച്ചു. അഗതികൾക്കാശ്രയകേന്ദ്രമായ തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ

മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് ഡാൻസ് ക്ലബ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് മീഡിയ സ്റ്റഡീസ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (IQAC )എന്നിവ സംയുക്തമായി ‘Rhythm Republic’ സൈക്കോതെറാപ്പിക് നൃത്ത ശിൽപ്പശാല (Psychotherapeutic Dance Workshop) സംഘടിപ്പിച്ചു. അഗതികൾക്കാശ്രയകേന്ദ്രമായ തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ അന്തേവാസികൾക്ക് നൃത്തത്തിലൂടെ മാനസിക ഉല്ലാസവും വൈകാരികമായ ഉണർവും ഉയർന്ന ആത്മബോധവുമാണ് പരിപാടി ലക്ഷ്യമിട്ടത് .
അവരിന്നലെ ആസ്വാദനത്തിന്റെ അലകടലിരമ്പത്തിനൊപ്പമായിരുന്നു. നൃത്തമറിയാത്തവർ നൃത്തച്ചുവടുകൾ വച്ചു നൃത്തമുദ്രകൾ അറിയാത്തവർ മുദ്രകൾ അവതാരകയായ താരയ്ക്ക് നീട്ടിക്കാണിച്ചു. അവർ മാൻപേടകളെപ്പോലെ തുള്ളികളിച്ചു, മയിലിനെപോലെ നൃത്തംവച്ചു. കാറ്റും മഴയും, പൂക്കളുടെ സുഗന്ധവും നാവിലെ രുചിയും മനസ്സുകൊണ്ട് അറിയാത്തെ അറിഞ്ഞു. ചതുർവിധാഭിനയത്തിലൂടെ അവർ പ്രപഞ്ചത്തെ തൊട്ടറിയുകയായിരുന്നു. നർത്തകിയായ അവതാരകയുടെ നവരസങ്ങൾ കണ്ടപ്പോൾ അവർ വിളിച്ചു പറഞ്ഞു. ഇത് ഭയാനകം, ഇത് ഹാസ്യം, ഇത് ശാന്തം,
ശ്രീചിത്ര ഹോമിലെ കുട്ടികൾക്കൊപ്പം ക്രൈസ്റ്റ് നഗർ കോളേജിലെ ഡാൻസ് ക്ലബ് അംഗങ്ങളായ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുകൂടിയപ്പോൾ അവിടെ സംവേദനത്തിന്റെ മറ്റൊരു വാതിൽ തുറക്കുകയായിരുന്നു.
ഭാരതീയ നാട്യപ്രയോഗങ്ങളും നാട്യശാസ്ത്രവും അടിസ്ഥാനമാക്കി ഡാൻസ് കമ്മ്യൂണിക്കേഷന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തികൊണ്ട് കോളേജിലെ മാധ്യമവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സിനിമാ സീരിയൽ താരവും മോഹിനിയാട്ടം നർത്തകിയും ഗവേഷകയുമായ താര രവിശങ്കറാണ് ഡാൻസ് തെറാപ്പി രൂപകല്പന ചെയ്തത്. താരയുടെ നേതൃത്വത്തിൽ കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും അണിയിച്ചൊരുക്കിയ ശില്പശാലയിൽ മാനസികവും ശരീരികവുമായ അഭ്യാസങ്ങൾ ശ്രീചിത്ര ഹോമിലെ അന്തേവാസികൾക്ക് ഒരു പുത്തൻ അനുഭവം പകർന്നു നൽകി.
'Gestures of Joy 'എന്ന കോളേജിന്റെ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ശില്പശാല.
കോളജ് വിദ്യാർഥികളുടെയും അധ്യാപകരുടെയും സർഗാത്മകമായ കഴിവുകളെയും കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളെയും , സമൂഹത്തിന്റെ ഉന്നമനത്തിനു ഉപയോഗപ്പെടുത്താനാണ് ഇത്തരം പരിപാടികൾ എന്ന് കോളജ് മാനേജർ റവ: ഫാദർ ഡോ. ടിട്ടോ വർഗീസ് സി.എം.ഐ പറഞ്ഞു.
‘ഈ വിപത്തു മാറ്റണം’ എന്ന കൊറോണ ബോധവൽക്കരണ നൃത്തശിൽപവും കമ്യൂണിറ്റി കിച്ചനും ഡോമിസിലിയറി കെയർ സെന്റർ എന്നിവിടങ്ങളിലെ സന്നദ്ധ സേവന പ്രവർത്തനങ്ങളും മാറനല്ലൂർ പഞ്ചായത്തിൽ നടത്തിയ ശുചീകരണദൗത്യവും സാമ്പത്തികബുദ്ധിമുട്ടള്ള സഹപാഠികളുടെ കുടുംബങ്ങൾക്കായുള്ള ചാവറ കനിവ് എന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും എല്ലാം സംഘടിപ്പിച്ചത് ഇതു ലക്ഷ്യമാക്കിയായിരുന്നു. തുടർന്നും കോളജ് ഡാൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡാൻസ് തെറാപ്പി അനാഥ മന്തിരങ്ങളിലും ചിൽഡ്രൻസ് ഹോമുകളിലും വൃദ്ധസദനങ്ങളിലും സംഘടിപ്പിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു.