കുറച്ചുദിവസമായി കറുപ്പ് ആണ് സംസാരവിഷയം. കറുപ്പ് ഉടുക്കാൻ പാടില്ല, മാസ്ക് പാടില്ല അങ്ങനെ തെരുവിലെ ചൂടൻ വിഷയവും കറുപ്പു തന്നെ. നിറങ്ങൾ ആരുടെ പക്ഷത്താണ്? ഭരണപക്ഷത്തോ പ്രതിപക്ഷത്തോ? സ്വഭാവിക നിറങ്ങളുടെ സ്വഭാവം സംബന്ധിച്ചു പഠിക്കുന്നൊരു പഠനശാഖ തന്നെയുണ്ട് ലോകത്ത്. കളർ സൈക്കോളജി. നിറങ്ങളുടെ സ്വഭാവ

കുറച്ചുദിവസമായി കറുപ്പ് ആണ് സംസാരവിഷയം. കറുപ്പ് ഉടുക്കാൻ പാടില്ല, മാസ്ക് പാടില്ല അങ്ങനെ തെരുവിലെ ചൂടൻ വിഷയവും കറുപ്പു തന്നെ. നിറങ്ങൾ ആരുടെ പക്ഷത്താണ്? ഭരണപക്ഷത്തോ പ്രതിപക്ഷത്തോ? സ്വഭാവിക നിറങ്ങളുടെ സ്വഭാവം സംബന്ധിച്ചു പഠിക്കുന്നൊരു പഠനശാഖ തന്നെയുണ്ട് ലോകത്ത്. കളർ സൈക്കോളജി. നിറങ്ങളുടെ സ്വഭാവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുദിവസമായി കറുപ്പ് ആണ് സംസാരവിഷയം. കറുപ്പ് ഉടുക്കാൻ പാടില്ല, മാസ്ക് പാടില്ല അങ്ങനെ തെരുവിലെ ചൂടൻ വിഷയവും കറുപ്പു തന്നെ. നിറങ്ങൾ ആരുടെ പക്ഷത്താണ്? ഭരണപക്ഷത്തോ പ്രതിപക്ഷത്തോ? സ്വഭാവിക നിറങ്ങളുടെ സ്വഭാവം സംബന്ധിച്ചു പഠിക്കുന്നൊരു പഠനശാഖ തന്നെയുണ്ട് ലോകത്ത്. കളർ സൈക്കോളജി. നിറങ്ങളുടെ സ്വഭാവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുദിവസമായി കറുപ്പ് ആണ് സംസാരവിഷയം. കറുപ്പ് ഉടുക്കാൻ പാടില്ല, മാസ്ക് പാടില്ല അങ്ങനെ തെരുവിലെ ചൂടൻ വിഷയവും കറുപ്പു തന്നെ. നിറങ്ങൾ ആരുടെ പക്ഷത്താണ്? ഭരണപക്ഷത്തോ പ്രതിപക്ഷത്തോ? സ്വഭാവിക നിറങ്ങളുടെ സ്വഭാവം സംബന്ധിച്ചു പഠിക്കുന്നൊരു പഠനശാഖ തന്നെയുണ്ട് ലോകത്ത്. കളർ സൈക്കോളജി.

നിറങ്ങളുടെ സ്വഭാവ വ്യതിയാനങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. 

ADVERTISEMENT

∙ ചുവപ്പ്– ‍ഡെയ്ഞ്ചർ റെഡ്

ഏറ്റവും പെട്ടെന്നു കണ്ണിൽപ്പെടുന്ന നിറമാണു ചുവപ്പ്. ആകാംക്ഷ (എക്സൈറ്റ്മെന്റ്), പാഷൻ, അപായം (ഡെയിഞ്ചർ) ഊർജം, ആക്ഷൻ ഇവയൊക്കെയാണ് ചുവപ്പുനിറത്തിന്റെ മനശാസ്ത്രം. ലോകമെങ്ങും ഓർഡർ നൗ – ബട്ടൺ ആയി ഉപയോഗിക്കുന്നതും ട്രാഫിക് നിർത്താനായി ഉപയോഗിക്കുന്നതും ചുവപ്പ്. ഏറ്റവും ശക്തമായ വികാരം ഉളവാക്കുന്ന നിറം ചുവപ്പാണെന്നും മനശാസ്ത്രജ്ഞർ പറയുന്നു. 

നിങ്ങൾക്കറിയാമോ, ചുവപ്പ് വിശപ്പുണ്ടാക്കുന്ന നിറം കൂടിയാണത്രേ. അതിനാലാണ് ഫുഡ് പ്രോഡക്ടുകളുടെ പാക്കിങ്ങിൽ കൂടുതലും ചുവപ്പ് ഉപയോഗിക്കുന്നത്. ഫുഡ് സൈറ്റുകളിലെ ഓർഡർ നൗ ബട്ടൺ ഉദാഹരണം. 

Image Credits: Yakov Oskanov/ Shutterstock.com

കൊക്കക്കോള, യുട്യൂബ് തുടങ്ങിയ ബ്രാൻഡുകളുടെ നിറവും ക്രിക്കറ്റ് പന്തിന്റെ ചുവപ്പിനോട് അടുപ്പിച്ച നിറവുമൊക്കെ ഈ നിറത്തിന്റെ വികാരം മനസിലാക്കി ഉപയോഗിക്കുന്നതാണ്.

ADVERTISEMENT

∙ ഓറഞ്ച് തിന്നാൽ ബാലൻസ്

ഓറഞ്ചാണ് സൂപ്പർ കളർ. ക്രിയേറ്റിവിറ്റി, സാഹസികത,ആകാംക്ഷ, വിജയം. ബാലൻസ് ഇവയൊക്കെയാണ് ഓറഞ്ചിന്റെ പ്രത്യേകത. റേഡിയോ മാംഗോ യുടെ നിറം ഓറഞ്ചായത് ക്രിയേറ്റിവിറ്റിയെ സൂചിപ്പിക്കാനാണ്. മീഡിയ, മൾട്ടിമീഡിയ സ്ഥാപനങ്ങളുടെ ലോഗോകളിൽ പലയിടത്തും ഓറഞ്ച് കാണാം. കുട്ടികളുമായി ബന്ധപ്പെട്ട ചാനലുകളുടെയും മറ്റും ലോഗോ ശ്രദ്ധിച്ചാൽ മനസിലാക്കാം. ഒരൽപം രസം കലർത്തുന്ന നിറംകൂടിയാണ് ഓറഞ്ച്.

Image Credits: VAlekStudio/Shutterstock.com

 

∙ മഞ്ഞ‘യെല്ലോ’ യെല്ലാം

Image Credits: Odintsova Diana/Shutterstock.com
ADVERTISEMENT

സന്തോഷം, പൊസിറ്റിവിറ്റി, പ്രത്യാശ ഇവയൊക്കെയാണ് മഞ്ഞ നിറത്തിന്റെ മനശാസ്ത്രം. വെബ്സൈറ്റ് ഡിസൈനർമാർ ഈ നിറം വാരിക്കോരി ഉപയോഗിക്കും. 

 

Image Credits: Look Studio/ Shutterstock.com

∙ പിങ്കിന്റെ പെൺപക്ഷം

സ്ത്രീത്വത്തിന്റെ നിറമായാണ് പിങ്കിന്റെ ആഘോഷം. വ്യവസ്ഥകളില്ലാത്ത പ്രണയത്തിന്റെ നിറമാണ് പിങ്ക്. വിക്ടോറിയ സീക്രട്ട്, ബാർബി ഡോൾസ് തുടങ്ങിയ ബ്രാൻഡുകൾ ഈ നിറം തിരഞ്ഞെടുത്തിരിക്കുന്നത് ആ മനശാസ്ത്രം അറിഞ്ഞു തന്നെ. 

Image credits: Teo Tarras/Shutterstock.com

 

∙ ഉഗ്രൻ ഗ്രീൻ

Image credits: Roquillo Tebar/ Shutterstock.com

പച്ചനിറത്തെ എല്ലാവരും ചേർത്തുവയ്ക്കുന്നത് പ്രകൃതിയോടാണ്. സമ്പത്ത്, പ്രകൃതി, വളർച്ച, വളക്കൂറ്, ആരോഗ്യം ഇവയൊക്കെയാണ് പച്ചയുടെ സൈക്കോളജി. പച്ചപ്പ് എത്രത്തോളമുണ്ടോ അത്രയും മനസ് ഫ്രഷ് ആകുമെന്നാണു കണക്കുകൂട്ടൽ. വാട്സാപ്പിന്റെ നിറം കൂടിയാണു പച്ച.

 

പര്‍പ്പിൾ ഡ്രസ്സിൽ എലിസബത്ത് രാ‍‍ജ്ഞി∙ Image Credits: Joseph Sohm/ Shutterstock.com

∙ നീല ഹാർമോണിയം

നീല നിറം സമാധാനത്തിന്റെ നിറമാണ്. ശാന്തത, സൗഹാർദ്ദം, ദൃഢത അങ്ങനെ എന്തെല്ലാം വികാരങ്ങളാണു നീല നൽകുന്നത്. എന്നാൽ നീലയ്ക്ക് വേറെ ചില പ്രശ്നങ്ങളുണ്ട്. ഡിപ്രഷൻ അഥവാ മാനസിക സമ്മർദ്ദത്തിന്റെ നിറമായും നീല കണക്കാക്കുന്നു. ടെക് ബ്രാൻഡ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നീലയാണ്. ഫെയ്സ്ബുക്, ട്വീറ്റർ, സ്കൈപ്പ് ഇവയൊക്കെ ഉദാഹരണം. 

Image Credits: KP Suwannasuk/ Shutterstock.com

 

∙ പർപ്പിൾ

Image Credits: Ekachai prasertkaew/ Shutterstock.com

രാജകീയ നിറമാണു പർപ്പിൾ. അധികാരം, ആഡംബരം, ജ്ഞാനം, ആത്മീയത ഇതൊക്കെയാണു പർപ്പിളിന്റെ വികാരമെന്നു കളർ സൈക്കോളജിസ്റ്റുകൾ പറയുന്നു.

 

∙ വെള്ള, വെള്ള സർവത്ര

നിറമില്ലാത്ത നിറം എന്നറിയപ്പെടുന്ന വെള്ളക്കളർ ആളു ഭയങ്കരനാണ്. നന്മ, നിഷ്കളങ്കത, വൃത്തി ഇവയൊക്കെയാണ് വെള്ളയുടെ അർഥമെന്ന് നോർത്ത് അമേരിക്കൻ സംസ്കാരത്തിൽ പറയുന്നു. വെള്ളനിറം ഇഷ്ടപ്പെടുന്നവർ എന്തിനേയും തുറന്ന മനസോടെ സ്വീകരിക്കുന്നവർ ആണത്രേ. 

 

∙ ‘കറുപ്പിന്റെ’ കണക്കുപുസ്തകം

കറുപ്പ് ആണ് ഭീകരൻ. രഹസ്യം, അധികാരം, രാജകീയത ഇവയൊക്കെയാണ് സൈക്കോളജിയുടെ കണക്കുപുസ്തകത്തിലെ കറുപ്പ്. എന്നാൽ ദുഃഖവും ദേഷ്യവും ഒരുപോലെ പ്രകടിപ്പിക്കുന്ന നിറംകൂടിയാണു കറുപ്പ്. സമത്വത്തിനു ഗ്രേ, കംഫർട്ടിനു ബ്രൗൺ എന്നിങ്ങനെ അർഥപൂർണമായ വേറെയും നിറങ്ങളുണ്ട്. പക്ഷേ, എന്തുകൊണ്ട് കറുപ്പ് പ്രതിഷേധത്തിന്റെ നിറമായെന്നു ചോദിച്ചാൽ ദുഃഖത്തെയും ദേഷ്യത്തെയും പ്രതിഫലിപ്പിക്കുന്നതുകൊണ്ട് എന്നാണ് ഉത്തരം. കറുത്ത വസ്ത്രങ്ങളോടു ഫാഷൻ മേഖലയിൽ ഇഷ്ടം കൂടാൻ കാരണം കറുത്ത ഉടുപ്പിട്ടാൽ സ്ലിം ആയി തോന്നും എന്നതു തന്നെ. കറുത്ത നിറത്തിലുള്ള കാറുകളാണ് ബെസ്റ്റ് കാറുകളായി വിലയിരുത്തപ്പെടുന്നത്. പല കമ്പനികളുടെയും സ്പെഷൽ എഡിഷനാണ് കറുത്ത കാറുകൾ. മൃഗങ്ങളിൽ കറുത്ത പൂച്ചകൾ (രാഷ്ട്രീയക്കാരുടെ ബ്ലാക്ക് ക്യാറ്റ്സ് അല്ല) ദൗർഭാഗ്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു.

 

English Summary: What psychology says about colors