ADVERTISEMENT

ഡേവിഡ് ബെക്കാം-വിക്ടോറിയ ദമ്പതികളുടെ മൂത്ത മകന്‍ ബ്രൂക്ക്‌ലിൻ ബെക്കാമുമായുള്ള 10 ലക്ഷം യൂറോയുടെ കരാര്‍ റദ്ദാക്കാന്‍ ഫാഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ സൂപ്പര്‍ഡ്രൈ. കരാര്‍ ഒപ്പിട്ട് വെറും 8 മാസത്തിനുള്ളിലാണു ഞെട്ടിക്കുന്ന തീരുമാനം. ബ്രൂക്ക്‌ലിന്റെ വ്യക്തി ജീവിതം സൂപ്പര്‍ഡ്രൈയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന വിമര്‍ശനം പല കോണുകളിൽനിന്ന് ഉയര്‍ന്നിരുന്നു. ഇതാണു കരാർ റദ്ദാക്കുന്നതിനുള്ള തീരുമാനത്തിലെത്തിച്ചത്.

david-beckham-2

 

david-beckham-3
(ഇടത്) ഭാര്യ നികോള പെല്‍റ്റ്സിനൊപ്പം ബ്രൂക്ക്‌ലിന്‍

മൃഗങ്ങളുടെ തോല്‍ ഒഴിവാക്കിയുള്ള ഫാഷൻ സംസ്കാരം വളര്‍ത്തുക എന്ന ലക്ഷ്യമാണ് കമ്പനിക്കുളളത്. സസ്യാഹാരവും കമ്പനി പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഷെഫ് ആയി ജോലി ചെയ്യുന്ന ബ്രൂക്ക്‌ലിൻ മാംസാഹാരപ്രിയനാണ്. കൂടാതെ യുട്യൂബ് ചാനലിൽ പാചക വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇതിൽ കൂടുതലും മാംസാഹാരമാണ്. ഇതേ വ്യക്തി സസ്യാഹാര പരിശീലകര്‍ വരെയുള്ള കമ്പനിയുടെ അംബാസഡറായതിലെ വിരോധാഭാസം പലരും ചൂണ്ടിക്കാണിച്ചിരുന്നു. അംബാഡര്‍മാരുടെ പ്രകടനം കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യാറുണ്ടെന്നും ഇതിന്‍റെ ഭാഗമാണു ബ്രൂക്ക്‌ലിനുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതെന്നും സൂപ്പര്‍ഡ്രൈ അറിയിച്ചു. ഇതേക്കുറിച്ച് ബ്രൂക്ക്‌ലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

23കാരനായ ബ്രൂക്ക്‌ലിന് 14 മില്യൻ ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ആദ്യകാലത്ത് അച്ഛന്റെ പാത പിന്തുടർന്ന് ഫുട്ബോളര്‍ ആകാനായിരുന്നു ആഗ്രഹം. പിന്നീട് വഴി മാറ്റി ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് സ്കൂള്‍ ഓഫ് ഡിസൈനില്‍ ഫൊട്ടോഗ്രഫി പഠനത്തിന് ചേര്‍ന്നു. അതിനുശേഷമാണ് ഷെഫ് ആകാൻ തീരുമാനിച്ചത്. ഇതിനിടെ അമേരിക്കന്‍ നടി നികോള പെല്‍റ്റ്സിനെ വിവാഹം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com