50,000 രൂപയുടെ ക്യാഷ്പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല, പങ്കെടുക്കുന്ന എല്ലാവർക്കും ഇക്കുറി സമ്മാനമുണ്ട്....

50,000 രൂപയുടെ ക്യാഷ്പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല, പങ്കെടുക്കുന്ന എല്ലാവർക്കും ഇക്കുറി സമ്മാനമുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

50,000 രൂപയുടെ ക്യാഷ്പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല, പങ്കെടുക്കുന്ന എല്ലാവർക്കും ഇക്കുറി സമ്മാനമുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യൻ പെയിന്റ്സ് അപക്സ്  ഫ്ലോർ ഗാർഡും മനോരമ ഓൺലൈനും ചേർന്ന് ഒരുക്കുന്ന ഇ–പൂക്കള മത്സരത്തിലൂടെ ഈ ഓണക്കാലം ആഘോഷമാക്കാം. 50,000 രൂപയുടെ ക്യാഷ്പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല, പങ്കെടുക്കുന്ന എല്ലാവർക്കും ഇക്കുറി സമ്മാനമുണ്ട്. 

വീട്ടിലിരുന്ന് മത്സരിക്കാമെന്നതും ആകർഷകമായ സമ്മാനങ്ങൾ നേടി ഓണക്കാലം അടിച്ചു പൊളിക്കാം എന്നതുമാണ് ഇ–പൂക്കള മത്സരത്തിനെ വേറിട്ടു നിർത്തുന്നത്. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും. പൂക്കളമൊരുക്കി പേരും മറ്റു വിവരങ്ങളും ക‍ൃത്യമായി നൽകി പങ്കെടുക്കുന്നവർക്കാണ് ഗിഫ്റ്റ് വൗച്ചർ. ഗിഫ്റ്റ് വൗച്ചറിനെക്കുറിച്ചുള്ള വിശദവിവരം നിങ്ങൾ നൽകുന്ന മെയിൽ ഐഡിയിലേക്ക് വരുന്നതാണ്. 

ADVERTISEMENT

മലയാള പ്രേക്ഷകരുടെ പ്രിയതാരങ്ങളായ നിഖില വിമലും ആര്യ ബാബുവുമാണ് ഇ–പൂക്കള മത്സരത്തിന്റെ പ്രചാരകർ. മൊബൈൽഫോണോ ടാബോ കംപ്യൂട്ടറോ ഉപയോഗിച്ച് പൂക്കളമിടാം. ലോകത്തിന്റെ ഏതു കോണിലിരുന്നും മത്സരത്തിൽ പങ്കെടുക്കാം. സമ്മാനമുറപ്പിക്കാൻ ഇപ്പോൾ തന്നെ സന്ദർശിക്കൂ – www.manoramaonline.com/pookalam

നിബന്ധനകൾ

∙ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം

∙ ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയയ്ക്കാം

ADVERTISEMENT

∙ മത്സരത്തിനായി ഡിസൈൻ ചെയ്ത പൂക്കളം മത്സരാർഥിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ (ഫെയ്സ്ബുക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം) പങ്കുവച്ചാൽ മാത്രമേ മത്സരത്തിൽ പങ്കെടുത്തതായി കണക്കാക്കൂ.

∙ പേരും മറ്റു വിവരങ്ങളും ക‍ൃത്യമായി നൽകാത്ത പക്ഷം എന്‍ട്രി അസാധു ആകും.

∙ വിദേശത്തുനിന്നു മത്സരത്തിൽ പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസം നൽകേണ്ടതാണ്.

∙ മത്സരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കാനും മനോരമ ഒാൺലൈനിനും മലയാള മനോരമ കമ്പനിക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

ADVERTISEMENT

∙ മത്സത്തിൽ ലഭിക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാനുള്ള പൂർണ അവകാശം മലയാള മനോരമ കമ്പനിക്കുള്ളതാണ്.

∙ മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

∙ മനോരമ ഒാൺലൈൻ വാർത്തയിലൂടെയാകും വിജയികളെ പ്രഖ്യാപിക്കുക.

∙ സമ്മാനത്തുക വിജയികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതായിരിക്കും. (ജിഎസ്ടി കഴിഞ്ഞുള്ള തുക)