സൂപ്പർസ്റ്റാറിനെതിരെ സംസാരിച്ചാലും ഇറക്കം കുറഞ്ഞ പാവാട ധരിച്ചാലും എന്തിനീ ബുള്ളിയിങ്?
മലയാളത്തിലെ ഒരു പ്രശസ്ത നടി. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ സിനിമകൾ കുറഞ്ഞ നടിമാരുടെ കൂട്ടത്തിൽ മുൻനിരയിലുണ്ട് അവർ. അഭിനയശേഷിയിൽ ആർക്കും സംശയമില്ലെങ്കിലും സിനിമകളിലേക്ക് അവരെ വിളിക്കുന്നത് വളരെ കുറവ്. ഒരിക്കൽ സൂപ്പർതാരത്തിന്റെ സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നസിനെപ്പറ്റിയും അവർ പറഞ്ഞു. സൂപ്പർതാരത്തിനു പരാതിയൊന്നുമില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരാധകരെന്നു പറയുന്ന കൂട്ടം നടിയെ വെറുതെ വിട്ടില്ല. നിരന്തരം സൈബറിടത്തിൽ ആക്ഷേപിച്ചു. വ്യാജ പ്രൊഫൈലുകൾ വഴി സഭ്യവും അസഭ്യവുമായി ആക്രമണം അഴിച്ചുവിട്ടു. ഒരിക്കൽ ഈ നടി ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു... ‘എനിക്കു വരുന്ന എല്ലാ തെറിവിളികളുടെയും മോശം കമന്റുകളുടെയും സ്ക്രീൻഷോട്ട് ഞാൻ എടുത്തു വയ്ക്കുന്നുണ്ട്. ഓരോന്നും പ്രത്യേകം പരാതിയായി കൊടുക്കും...’. പറയുമ്പോൾ നിസ്സഹായതയും ഒറ്റപ്പെടലും അവരുടെ മുഖത്തുനിന്നു വായിക്കാമായിരുന്നെങ്കിലും അവർ മാനസികമായി ശക്തയായിരുന്നു. എന്നിട്ടും അവർ പതറിപ്പോകുന്നു. കരിയറിൽത്തന്നെ വലിയ നഷ്ടങ്ങളുണ്ടാകുന്നു...

സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി സൈബർ പൊലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ലാത്തതിന്റെ അനുഭവം കഴിഞ്ഞ ദിവസം പങ്കുവച്ചത് നടി പ്രവീണയാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ, അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ഉണ്ടാകുന്ന സദാചാര ആക്രമണങ്ങൾക്കും കുപ്രസിദ്ധമാവുകയാണ് കേരളം. ‘എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലില്ലേ’ എന്ന് സാക്ഷരകേരളത്തിലെ ഒരു യുവനടിക്ക് ചോദിക്കേണ്ടി വന്നു. നടി കാലുകൾ അനാവരണം ചെയ്യുന്ന വസ്ത്രം ധരിച്ചതിന് സൈബറാക്രമണം നടന്നതും വേറെവിടെയുമല്ല. ആർക്കും ആരെയും ചീത്ത വിളിക്കാനും ‘ഉപദേശിക്കാനും’ ആക്രമിക്കാനുമുള്ള അവസരമൊരുക്കുകയാണോ സൈബറിടങ്ങൾ? അവിടെ നിയന്ത്രണങ്ങളൊന്നുമില്ലേ? സൈബർ ബുള്ളിയിങ്ങിന്റെ പേരിൽ ലോകത്ത് സംഭവിക്കുന്നത് എന്താണ്?
2005നു ശേഷമാണ് നമ്മുടെ ഇടയിൽ സമൂഹ മാധ്യമങ്ങൾ വരുന്നത്. അതിനു മുൻപു ജനിച്ച്, കൗമാരവും യൗവ്വനവും പൂർത്തിയാക്കിയവരായിരുന്നു അതിന്റെ ആദ്യ ഉപയോക്താക്കൾ. അതുകൊണ്ടുതന്നെ അവിടെ എങ്ങനെ പെരുമാറണം എന്നത് എല്ലാവർക്കും കൗതുകമായിരുന്നു. മിക്കവരും മാന്യമായി ഇടപെട്ടപ്പോൾ നേരിൽ കാര്യം പറയാൻ ധൈര്യമില്ലാതിരുന്ന പലർക്കും ഇല്ലാത്ത ധൈര്യം കാണിക്കാനും, മനസ്സിൽ ഒളിപ്പിച്ചു വച്ച മറ്റൊരു മുഖം പുറത്തെടുക്കാനുമുള്ള അവസരമായി മാറി അത്. ലോകം ഉണ്ടായപ്പോൾ മുതൽ കുറ്റകൃത്യങ്ങളും തുടങ്ങിയിരിക്കണം എന്നു പറയുന്നതു പോലെ സൈബർ സ്പേസ് വന്ന ആദ്യ ദിവസം തന്നെ ആദ്യ സൈബർ ബുള്ളിയിങ്ങും നടന്നു കഴിഞ്ഞിരിക്കണം.
∙ ‘ബുള്ളിയിങ്’ ചോര വീഴ്ത്തിയ 1999
കംപ്യൂട്ടറും ഇന്റർനെറ്റും വന്ന 1990കളിൽത്തന്നെ സൈബർ ബുള്ളിയിങ്ങും ആരംഭിച്ചിരുന്നുവെന്നതാണ് സത്യം. അന്നത്തെ പരിമിതമായ മെയിൽ ചാറ്റുകളിലും മറ്റും വ്യാജ പേരിൽ വന്ന് അസഭ്യം പറയുന്നവർ ഉണ്ടായിരുന്നു. എന്നാൽ അതിനെ ബുള്ളിയിങ് എന്നാരും വിളിച്ചില്ല. 1999ൽ നടന്ന യുഎസിലെ പ്രമാദമായ കൊളംബിൻ സ്കൂൾ കൂട്ടക്കൊലയെത്തുടർന്ന് പല അന്വേഷണങ്ങളും നടന്നു. എറിക് ഡേവിഡ് ഹാരിസ്, ഡിലൻ ബെന്നറ്റ് ക്ലെബോർഡ് എന്നീ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളാണ് സ്കൂളിൽ വെടിയുതിർത്തത്. അന്ന് 12 കുട്ടികളും ഒരു ടീച്ചറും കൊല്ലപ്പെട്ടു. സംഭവത്തിനു ശേഷം ഇരുവരും ആത്മഹത്യ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞെങ്കിലും സ്കൂളിലെ മറ്റു വിദ്യാർഥികളും രക്ഷിതാക്കളും ചില വെളിപ്പെടുത്തലുകൾ നടത്തി.
സ്കൂളിൽ സ്ഥിരമായി കളിയാക്കലിന് ഇരയാകുന്നവരായിരുന്നു എറിക്കും ഡിലനും. പലപ്പോഴും ക്രൂരമായ തമാശകൾക്ക് പാത്രമായിട്ടും തിരിച്ചു പറയാനുള്ള കരുത്തൊന്നും അവർക്കുണ്ടായിരുന്നില്ല. നിരന്തരമുള്ള അപമാനത്തിൽനിന്ന് അവർ പ്രതികാരത്തിന് തയാറായി. തോക്കെടുത്തു വെടിവച്ചു. ഈ സംഭവം യുഎസിനെ ആകെ പിടിച്ചു കുലുക്കി. ബുള്ളിയിങ് നയിച്ചേക്കാവുന്ന വലിയ അപകടങ്ങളിലേക്ക് ശ്രദ്ധ തിരിച്ച സംഭവമായി ആ വെടിവയ്പ് മാറി. പല സംസ്ഥാനങ്ങളും ബുള്ളിയിങ്ങിനെതിരെ നിയമനിർമാണം നടത്തി. എന്തൊക്കെയാണ് ബുള്ളിയിങ് ആവുക എന്ന കാര്യത്തിൽ ലോകത്ത് ആദ്യമായൊരു ചർച്ച നടക്കുന്നതുതന്നെ ഒരുപക്ഷേ കൊളംബിയ വെടിവയ്പിനു പിന്നാലെയായിരിക്കും. സൈബർ ബുള്ളിയിങ്ങും നിയമത്തിന്റെ പരിധിയിൽ വരണം എന്ന തലത്തിലേക്കും ചർച്ചകൾ തുടർന്നു.
∙ എല്ലാം ബുള്ളിയിങ്ങാണോ?
ഈയടുത്ത് കവി റഫീക്ക് അഹമ്മദ് സിൽവർലൈൻ പദ്ധതിക്ക് എതിരായി ഒരു കവിത എഴുതി. ഉടനെ തന്നെ സൈബർ ആക്രമണവും ആരംഭിച്ചു. പച്ചത്തെറിവിളി മാത്രമാണ് സൈബർ ആക്രമണം എന്നു കരുതിയവർ കവിയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകൾ വായിച്ചതിനു ശേഷം വിധിയെഴുതി- ‘വിമർശനത്തിനെയൊക്കെ സൈബർ ആക്രമണം എന്നു വിളിച്ച് കവി വെറുതെ പ്രശ്നമാക്കുകയാണ്. അതൊരു നിസ്സാര ചീത്തവിളി...’. അവിടെയാണ് മിക്കവർക്കും തെറ്റുന്നത്. സൈബർ ബുള്ളിയിങ് എന്നത് ഓരോരുത്തർക്കും ഓരോ പോലെയാണ്. പക്ഷേ, യുണിസെഫ് അതിനു കൃത്യമായ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരാൾ ഒരു തമാശ പറയുന്നു. ചുറ്റുമുള്ളവരെല്ലാം പൊട്ടിച്ചിരിക്കുന്നു. എന്നാൽ തമാശയേറ്റ ആൾക്ക് ചിരി വരുന്നില്ല. അയാളെ അതു ദുഃഖത്തിലാഴ്ത്തുന്നു. വിടാതെ പിന്തുടരുന്നു. എങ്കിൽ അത് ബുള്ളിയിങ് ആയിരുന്നു. തമാശ പറഞ്ഞയാൾക്കോ കേട്ടുനിന്നയാൾക്കോ എന്തു തോന്നുന്നു എന്നതല്ല അതിന് ഇരയായ ആൾക്ക് എന്തു തോന്നി എന്നതിലാണു കാര്യം.
∙ മറക്കരുത് മേഗന്റെ മരണം
2006ലെ മേഗൻ മെയർ കേസാണ് സൈബർ ബുള്ളിയിങ് ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ആത്മഹത്യ. 14 വയസ്സുകാരിയായ മേഗൻ മൈ സ്പേസ് (My Space) എന്ന സമൂഹമാധ്യത്തിലൂടെ ചാറ്റ് ചെയ്യുമായിരുന്നു. മേഗന്റെ പരിചയക്കാർതന്നെ ജോഷ് ഇവാൻസ് എന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മേഗനോട് സൗഹൃദം സ്ഥാപിച്ചു. മേഗൻ അതിൽ വീണു. പാവം കുട്ടി ജോഷ് പറയുന്നതെല്ലാം വിശ്വസിച്ചു. ചാറ്റിൽ പറയുന്ന പല രഹസ്യങ്ങളും പിന്നീട് മേഗനെ കളിയാക്കാൻ കൂട്ടുകാർ ഉപയോഗിച്ചു. മേഗനു മാത്രം കാര്യം മനസ്സിലായില്ല. പതിയെ വ്യാജന്റെ ഭാഷമാറി. നിരന്തരം മേഗനെ ഇകഴ്ത്തി സംസാരിക്കാൻ തുടങ്ങി. മേഗൻ മോശക്കാരിയാണെന്നു പറഞ്ഞുകൊണ്ടേയിരുന്നു. പൊതുവേ ദുർബലയായിരുന്ന അവൾ ആത്മഹത്യ ചെയ്തു.
മരണത്തെത്തുടർന്നു നടന്ന അന്വേഷണത്തിലാണ് മേഗന്റെ സുഹൃത്തിന്റെ അമ്മയും അയൽക്കാരിയുമായ ലോരി ഡ്രൂ ആണ് ഇതിനു പിന്നിലെന്നു തെളിഞ്ഞത്. തന്റെ മകളോടും മറ്റുള്ളവരോടുമുള്ള മേഗന്റെ നിലപാട് എന്താണ് എന്നറിയാനാണ് ഇത്തരത്തിൽ പ്രവർത്തിച്ചത് എന്നായിരുന്നു ലോരി പറഞ്ഞത്. എന്നാൽ ലോറിക്കെതിരെ വൈകാതെ പൊലീസ് കേസെടുത്തു. ‘കംപ്യൂട്ടർ ഫ്രോഡ് ആൻഡ് അബ്യൂസ് ആക്ട്’ പ്രകാരം അവർ കുറ്റക്കാരിയാണെന്നും കോടതി വിധിച്ചു. 2008ൽ അവരെ ജയിലിൽ അടച്ചെങ്കിലും, മേൽപ്പറഞ്ഞ ആക്ട് പ്രകാരം ലോരിക്കെതിരെ കേസ് നിലനിൽക്കില്ലെന്ന് പിന്നാലെ വിധിയുണ്ടായി. അവർ ജയിൽമോചിതയായി. സൈബര്‍ ബുള്ളിയിങ്ങിനെതിരെ നിയമം ശക്തമാക്കാൻ അമേരിക്കയെ പ്രേരിപ്പിച്ച സംഭവമായി മേഗൻ മെയർ കേസ് മാറാനും അധികം താമസമുണ്ടായില്ല.
∙ എവിടെയാണ് അധിക്ഷേപം കൂടുതൽ?
സൈബർ ബുള്ളിയിങ് ഏറ്റവും കുടുതൽ നടക്കുന്നത് ഇൻസ്റ്റഗ്രാമിലാണെന്നാണ് ഏറ്റവും പുതിയ കണക്ക്– 42 ശതമാനം. പിന്നാലെ ഫെയ്സ്ബുക്ക്, 37 ശതമാനം, സ്നാപ് ചാറ്റ് 31 ശതമാനവുമുണ്ട്. കഴിഞ്ഞ രണ്ടു വർഷംകൊണ്ട് ബുള്ളിയിങ് പതിൻമടങ്ങു വർധിച്ചു. കൂടുതൽ പേരിലേക്ക് ടെക്നോളജി എത്തിയതും കോവിഡ് സമയത്ത് വർധിച്ച ഓൺലൈൻ സമയം ലഭിച്ചതും ഇതിനു കാരണമാണ്. ഇക്കാലത്ത് 20 ശതമാനം സ്ക്രീൻ ഉപയോഗസമയം കൂടി. 10 മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ 21 ശതമാനം പേർ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നതായാണ് കണക്ക്. അതിൽത്തന്നെ 22 ശതമാനം പേർക്കും മോശം കമന്റുകൾ കേൾക്കേണ്ടി വരുന്നു. 20 ശതമാനം പേർ ഇല്ലാക്കഥകളുടെ പേരിൽ ആക്രമിക്കപ്പെടുന്നു. ലൈംഗികച്ചുവയോടെയുള്ള കമന്റ് കേൾക്കുന്നത് 12 ശതമാനം പേർ.
∙ യുഎസിലെ ‘ബുള്ളിയിങ്’ കണക്കുകൾ
യുഎസിലെ സ്വകാര്യ സ്ഥാപനമായ ഫസ്റ്റ് സൈറ്റ് ഗൈഡ് പ്രസിദ്ധീകരിച്ച കണക്കുകൾ കൗതുകകരമാണ്. 35 ശതമാനം യുവജനങ്ങളും ഏതെങ്കിലും ചിത്രമോ വിഡിയോയോ വച്ച് ഗ്രൂപ്പിൽ കളിയാക്കപ്പെടുന്നു. രൂപം വച്ച് കളിയാക്കലുകൾ ഏൽക്കേണ്ടി വന്നവർ 61 ശതമാനമാണ്. നേട്ടങ്ങൾ ഉണ്ടായാലും അതുവച്ചും കളിയാക്കും. വംശീതയ, സെക്ഷ്വാലിറ്റി, പണം എന്നിവയൊക്കെ ഇതിൽ വരുന്നുണ്ട്. അവിടങ്ങളിലെ ലൈംഗിക ന്യൂനപക്ഷങ്ങൾ ഇതിന്റെ വലിയ ഇരകളാണ്. സൈബർ ബുള്ളിയിങ് നേരിടുന്ന 41 ശതമാനം പേരിൽ സമൂഹികമായി അരക്ഷിതാവസ്ഥയുണ്ടാകുന്നു. 37 ശതമാനം പേരിൽ ഡിപ്രഷനും ഉടലെടുക്കുന്നു. 26 ശതമാനം പേർ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. അത്രയും ശതമാനം പേർ സോഷ്യൽ മീഡിയയും വിട്ടു പോയി. 9 ശതമാനം പേർ മദ്യത്തിലും ലഹരിമരുന്നിലും അഭയം പ്രാപിച്ചു.
∙ ഇന്ത്യയാണ് മുന്നിൽ!
സോഫ്റ്റ്‌വെയർ കമ്പനിയായ മകഫീ(McAfee) നടത്തിയ പഠനത്തിൽ, ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നടക്കുന്നത് ഇന്ത്യയിലാണ്. സർവേ നടത്തിയതിൽ നാലിൽ മൂന്നു കുട്ടികൾ സൈബർ ബുള്ളിയിങ്ങിന് ഇരയാണ്. 85 ശതമാനമാണ് ഇന്ത്യയിൽ കുട്ടികൾ നേരിടുന്ന ബുള്ളിയിങ്ങിന്റെ നിരക്ക്. അത് ലോകത്തിൽ ഏറ്റവും കൂടുതലാണ്. വംശീയ അധിക്ഷേപത്തിലും ഇന്ത്യ മുന്നിലാണ്. 42 ശതമാനമാണ് ഇന്ത്യയിലെ ഓൺലൈൻ വംശീയ അധിക്ഷേപം. ലോകത്തിലെ ശരാശരി 28 ശതമാനമാണ്. ‘ട്രോളിങ്’ ഇന്ത്യയിൽ 36 ശതമാനവും ലോകത്ത് 19 ശതമാനവുമാണ്. ലൈംഗിക അധിക്ഷേപം ഇന്ത്യയിൽ 30 ശതമാനവും ലോകത്ത് 15 ശതമാനവുമാണ്. ഇന്ത്യയിലെ 45 ശതമാനം കുട്ടികളും ഈ വിവരങ്ങൾ മാതാപിതാക്കളിൽനിന്ന് ഒളിച്ചു വയ്ക്കുന്നു.
അതിശയകരമായ മറ്റൊരു കണക്കും സർവേ മുന്നോട്ടു വയ്ക്കുന്നു. സർവേ നടത്തിയവരിൽ നാലിൽ മൂന്നു കുട്ടികളും മറ്റാരെയെങ്കിലും സൈബർ ബുള്ളിയിങ് നടത്തിയവരാണ്.!!!
English Summary: Cyberbullying and Punishments: Why it is a Major Concern for India and Kerala?