പല മുഖങ്ങളിൽ സുരാജിനെ കണ്ടിട്ടുണ്ടെങ്കിലും ഒരു യോദ്ധാവായി സങ്കൽപ്പിക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി ഫാഷൻ മോങ്ഗർ അച്ചു അത് സങ്കൽപ്പിച്ചു എന്നു മാത്രമല്ല, അതിനെക്കാൾ മനേഹരമായി ചിത്രീകരിക്കുകയും ചെയ്തു. വിനാശകാരിയായ യോദ്ധാവായി സുരാജ് വന്നാൽ ശരിയാകുമോ എന്നു

പല മുഖങ്ങളിൽ സുരാജിനെ കണ്ടിട്ടുണ്ടെങ്കിലും ഒരു യോദ്ധാവായി സങ്കൽപ്പിക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി ഫാഷൻ മോങ്ഗർ അച്ചു അത് സങ്കൽപ്പിച്ചു എന്നു മാത്രമല്ല, അതിനെക്കാൾ മനേഹരമായി ചിത്രീകരിക്കുകയും ചെയ്തു. വിനാശകാരിയായ യോദ്ധാവായി സുരാജ് വന്നാൽ ശരിയാകുമോ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല മുഖങ്ങളിൽ സുരാജിനെ കണ്ടിട്ടുണ്ടെങ്കിലും ഒരു യോദ്ധാവായി സങ്കൽപ്പിക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി ഫാഷൻ മോങ്ഗർ അച്ചു അത് സങ്കൽപ്പിച്ചു എന്നു മാത്രമല്ല, അതിനെക്കാൾ മനേഹരമായി ചിത്രീകരിക്കുകയും ചെയ്തു. വിനാശകാരിയായ യോദ്ധാവായി സുരാജ് വന്നാൽ ശരിയാകുമോ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല മുഖങ്ങളിൽ സുരാജിനെ കണ്ടിട്ടുണ്ടെങ്കിലും ഒരു യോദ്ധാവായി സങ്കൽപ്പിക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി ഫാഷൻ മോങ്ഗർ അച്ചു അത് സങ്കൽപ്പിച്ചു എന്നു മാത്രമല്ല, അതിനെക്കാൾ മനേഹരമായി ചിത്രീകരിക്കുകയും  ചെയ്തു. വിനാശകാരിയായ യോദ്ധാവായി സുരാജ് വന്നാൽ ശരിയാകുമോ എന്നു ചോദിച്ചവരോടും ചിന്തിച്ചവരോടും മറുപടിയായി കൊടുക്കാനുള്ളത് ഈ ചിത്രം മാത്രം. കലണ്ടറിലെ ചിത്രങ്ങൾ പുറത്തിറങ്ങിയ ശേഷവും ഏറ്റവും കൂടുതൽ ആളുകൾ വിളിച്ചതും ഗംഭീരമായി എന്നു പറഞ്ഞതും സുരാജിന്റെ കഥാപാത്രത്തെയാണ്. കഥാപാത്രത്തെക്കുറിച്ചും സുരാജിന്റെ ഡെഡിക്കേഷനെക്കുറിച്ചും കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോങ്ഗർ അച്ചു സംസാരിക്കുന്നു: 

 

ADVERTISEMENT

ഇത് ശരിയാകുമെന്ന് തോന്നുന്നില്ല!

സുരാജ് വെഞ്ഞാറമ്മൂട് ഒരു യോദ്ധാവായി വന്നാൽ എങ്ങനെയാകുമെന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ഇത് വർക്ക് ആകുമോ എന്നു ചോദിച്ചവരും ഉണ്ട്. ശരിയാകുമെന്ന് തോന്നുന്നില്ല എന്നു പറഞ്ഞവരും ഉണ്ട്. പക്ഷേ എനിക്ക് ഉറപ്പായിരുന്നു. ഈ കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ ഇതു ചെയ്യാൻ പറ്റുമെന്ന് ഒരു സംശയവുമില്ലാതെ പറഞ്ഞതും സുരാജാണ്. 

 

കയ്യിന്റെ ട്രീറ്റ്മെന്റുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു സുരാജ്. ആശുപത്രിയിൽ പോയി കണ്ടാണ് ‍ഞാൻ ഈ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരിക്കുന്നത്. കേട്ടപ്പോൾ തന്നെ ചെയ്യാം എന്ന് ഉറപ്പു തന്നു. ആശുപത്രിയിൽനിന്നിറങ്ങി നേരേ ഷൂട്ടിനു വന്നു. ടീമിലുള്ള ആളുകളും മറ്റുള്ളവരും ആശങ്ക പ്രകടിപ്പിച്ചിട്ടും ഞാനിതു ചെയ്യാം എന്നു തീരുമാനിച്ചത് എനിക്ക് ആദ്യം മുതലേ ഈ കഥാപാത്രത്തിലും സുരാജിലും ഉള്ള വിശ്വാസം കൊണ്ടാണ്. എന്റെ മനസ്സിലുണ്ടായ ഇമേജ് കൃത്യമായി മനസ്സിലാക്കിയ ആർടിസ്റ്റാണ് സുരാജ്. ഫോട്ടോസ് പുറത്തിറങ്ങിയ ശേഷം പലർക്കും ഏറ്റവും ഇഷ്ടപ്പെട്ടതും സുരാജിന്റെ വിനാശകാരിയായ യോദ്ധാവിനെയാണ്. അല്ലെങ്കിലും സങ്കൽപ്പിക്കാൽ പറ്റാത്ത കഥാപാത്രങ്ങളിലേക്ക് ആർടിസ്റ്റുകളെ പ്ലേസ് ചെയ്യുക എന്ന റിസ്ക് എടുക്കലാണല്ലോ ഒരു സംവിധായകന്റെ ജോലി.

ADVERTISEMENT

 

ബാർ സ്റ്റൂളിൽ, കാലുകൊണ്ട് ബാലൻസ് ചെയ്ത പോസ്!

ഒരു യുദ്ധം കഴിഞ്ഞു വിശ്രമിക്കുന്ന യോദ്ധാവിന്റെ ഭാവങ്ങൾ ശരീരത്തിലും വസ്ത്രത്തിലും മുഖത്തും കൊണ്ടുവരാൻ എളപ്പത്തിൽ സാധിച്ച ഒരു ഷൂട്ട് കൂടിയായിരുന്നു ഇത്. ഒരു ബാർ സ്റ്റൂളിലിരുന്നാണ് സുരാജ് പോസ് ചെയ്തത്. മേശയോ ബെഞ്ചോ പകരം കൊടുക്കാമായിരുന്നു. പക്ഷേ കൊടുത്തില്ല. വീഴുമോ എന്ന പേടി കൊണ്ടുവരാനും പൊസിഷനിൽ കംഫർട്ടബൾ ആകാതിരിക്കാനും മനപ്പൂർവം ചെയ്തതാണ് അത്. മുഴുവൻ ബലവും കാലിലാണ് കൊടുത്തത്. ആ ഒരു സ്ട്രെയ്ൻ അനുഭവിക്കുന്നുണ്ടെന്ന് കാണുന്ന ആളുകൾക്കും മനസ്സിലാകണം എന്ന ഉദ്ധേശമായിരുന്നു. യുദ്ധം കഴിഞ്ഞ് ചിറകുകൾ അടഞ്ഞിരിക്കുകയാണ്, അതുകൊണ്ട് ചെസ്റ്റും അത്ര തുറന്നിരിക്കാൻ പാടില്ല.

 

ADVERTISEMENT

വളരെ എളുപ്പത്തിൽ കഴിഞ്ഞ ഒരു ഷൂട്ട് കൂടിയാണ് ഇത്. ചുരുക്കം ഫോട്ടാകളേ എടുത്തുള്ളൂ. അപ്പോഴേക്കും ഉദ്ധേശിച്ച പോസ് കിട്ടി. വളരെ ഷാർപ്പായ, കൃത്യമായ ഭാവങ്ങളാണ് സുരാജിന്റേത്. ഈസിയായി ആ കഥാപാത്രമായി അദ്ധേഹം മാറി എന്നുള്ളതാണ് ഷൂട്ടിന്റെ വിജയം.

 

ചിറകുകളും മുറിവുകളും

സുരാജിനെ ഒന്ന് റഫ് ആക്കുന്ന തരത്തിലുള്ള മേക്കപ്പും വസ്ത്രവും കൊണ്ടുവരാൻ അതീവശ്രദ്ധ പുലർത്തിയിരുന്നു. കറുത്ത ചിറകുകൾ കഥാപാത്രത്തിനു വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ട് സ്യൂട്ടിന്റെ കളർ ഷേഡ് ഒലിവ് ടോണിലാണ് ചെയ്തത്. ലെതർ മെറ്റീരിയലാണ്. ഒലിവും കറുപ്പും ചേർന്നു വന്നപ്പോൾ ഡീറ്റെയിലിങ്ങും അടിപൊളി ആയി. സിപ്പർ ജാക്കറ്റ് സ്റ്റൈലാണ് സ്റ്റിച്ച് ചെയ്തത്. ഒരു മാസ് ഫീലിങ് കിട്ടാൻ മുൻഭാഗത്ത് യോക്കിന്റെ അവിടെ ടക്സ് കൊടുത്തു. സ്ലീവിന്റെ ഡീറ്റെയിലിങ്ങിനും ടക്സ് ഉപയോഗിച്ചു. സ്ലീവിൽ എക്സ്ട്രാ ഫ്ലാപ്സും കൊടുത്തു. 

 

ചെസ്റ്റ് ഭാഗത്ത് പാനൽ സ്റ്റിച്ച് ചെയ്തു വച്ചു. ഗോൾഡൻ സ്റ്റഡ്സും ഫിക്സ് ചെയ്തു. ലെതർ മെറ്റീരിയൽ റാപ് ചെയ്ത് റാപ് ചെയ്ത് വച്ചതും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടിയാണ്. യുദ്ധം കഴിഞ്ഞു വന്ന പോരാളി ആയതുകൊണ്ട് റിയലിസ്റ്റിക്ക് മേക്കപ്പാണ് ചെയ്തത്. മുറിവുകളും ചോരക്കറകളും ഒക്കെ കയ്യിലും മുഖത്തും ഉപയോഗിച്ചു. മറ്റു കാര്യമായ മേക്കപ്പൊന്നും വേണ്ടി വന്നില്ല. 

 

സ്മിജി ആണ് സ്റ്റൈലിങ്. ബീ സ്പോക്ഡ് ബൈ എസ്കെ ആണ് കോസ്റ്റ്യൂം. മേക്കപ് – ആർജി മേക്കപ് ആർടിസ്ട്രി.  ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത് ടിജോ ജോൺ, പ്രൊജക്ട് ഡിസൈനർ ക്രിജ പോൾസൻ. 

 

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ  മനോരമ  കലണ്ടർ ആപിലെ ഫോട്ടോകളുടെ ആശയവും ആവിഷ്കാവും വ്യത്യസ്തമാണ്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ‍‍ടൊവിനോ തോമസ്, ശോഭന, ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങളുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു സൂപ്പർ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളിൽ നിങ്ങൾക്കു മുന്നിലെത്തും. കോസ്റ്റ്യൂമിലും ആക്സസറികളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഒരു ഫാന്റസി ലോകം സൃഷ്ടിക്കുന്ന മേക്കിങ് ആകാംക്ഷ നിറയ്ക്കും. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസിൽ സെല്ലുലോയിഡ് ആണ്.

 

പതിറ്റാണ്ടുകളായി മലയാളികൾക്കു പ്രിയപ്പെട്ട  മനോരമ കലണ്ടറിനെ ഡിജിറ്റൽ രൂപത്തിലാക്കി വ്യക്തിഗത ഓർ‌ഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കിയതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവയുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.

 

ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. മുൻഗണനയനുസരിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം നോട്ടുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു.വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർ‌ഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച.

 

ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

 

ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. മനോരമ കലണ്ടർ ആപ് എന്ന് സെർച്ച് ചെയ്യുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യാനായി  ഇവിടെ ക്ലിക്ക് ചെയ്യാം

 

Content Summary: Concept Director Fashion Monger Achu Opens Up on Actor Suraj Venjaramoodu's Viral Photoshoot for Manorama Calender App 2023