ഫാഷന്‍ വേണ്ടി എന്തും ചെയ്യില്ല; സ്കിൻ അധികം കാണിക്കാൻ ഇഷ്ടമല്ല; അനിഖ സുരേന്ദ്രൻ
‘ഓ മൈ ഡാർലിങ്’ എന്ന സിനിമയിലൂടെ മലയാളസിനിമയ്ക്ക് പുതിയൊരു നായികയെ കൂടി കിട്ടിയിരിക്കുകയാണ്. നായിക പുതിയതാണെങ്കിലും പക്ഷേ, ആള് എല്ലാവർക്കും സുപരിചിതമാണ്. ‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായി വന്ന്, ഇപ്പോൾ മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ തിളങ്ങുന്ന അനിഖ സുരേന്ദ്രൻ. ചെയ്യുന്ന

‘ഓ മൈ ഡാർലിങ്’ എന്ന സിനിമയിലൂടെ മലയാളസിനിമയ്ക്ക് പുതിയൊരു നായികയെ കൂടി കിട്ടിയിരിക്കുകയാണ്. നായിക പുതിയതാണെങ്കിലും പക്ഷേ, ആള് എല്ലാവർക്കും സുപരിചിതമാണ്. ‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായി വന്ന്, ഇപ്പോൾ മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ തിളങ്ങുന്ന അനിഖ സുരേന്ദ്രൻ. ചെയ്യുന്ന കഥാപാത്രങ്ങൾക്കൊപ്പം തന്നെ തന്റെ ഫാഷൻ സെൻസ് കൊണ്ടും അനിഖ ശ്രദ്ധേയയാണ്. സോഷ്യൽ മീഡിയ ഇത്രയധികം സ്വാധീനം ചെലുത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ തന്റെ സ്റ്റൈലിനെപ്പറ്റിയും അതിനു വരുന്ന കമന്റുകളെപ്പറ്റിയും അനിഖ സംസാരിക്കുകയാണ്...
കംഫർട്ട് ആണ് പ്രധാനം
ഫാഷനു വേണ്ടി എന്തും ചെയ്യുന്ന ആളല്ല ഞാൻ. ട്രെൻഡ് അനുസരിച്ച് എന്റെ ഫാഷൻ സെൻസ് മാറിയിട്ടുണ്ട്. പക്ഷേ എന്റെ കംഫർട്ട് ആണ് എനിക്കു പ്രധാനം. ചെറുതായിരുന്നപ്പോഴേ സിനിമയിൽ വന്നതുകൊണ്ട് അധികം പരീക്ഷണങ്ങളൊന്നും ആദ്യം ഞാൻ ചെയ്തിരുന്നില്ല. ഇപ്പോഴാണ് അതിനോടൊക്കെ ഒരു താൽപര്യം വരുന്നത്. ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. അതിനു വരുന്ന നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കാറില്ല. കാരണം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുമ്പോൾ അവർക്ക് ജഡ്ജ് ചെയ്യാം. അപ്പോൾ രണ്ടു ടൈപ് കമന്റുകളും കാണും. എനിക്കു കംഫർട്ടബിൾ ആയ എന്തും ഞാൻ ഇടും.
എനിക്ക് അധികം സ്കിൻ കാണിക്കാൻ ഇഷ്ടമല്ല, എന്നു വിചാരിച്ച് നല്ല ബോഡി ഉള്ളവർക്ക് അത് കാണിച്ച് വസ്ത്രം ധരിക്കണമെങ്കിൽ അത് അവരുടെ ചോയ്സ് ആണ്. അതിനെ ഒരിക്കലും ജഡ്ജ് ചെയ്യരുത്. പേഴ്സനൽ ചോയ്സ് ആണ് ഫാഷൻ
ബാഡി സ്റ്റൈൽ ആൻഡ് കവായ് ടൈപ്
കൊറിയൻ കൾച്ചർ ഇവിടെ പോപ്പുലറാണ് ഇപ്പോൾ. ഇപ്പോഴത്തെ ഡ്രെസ്സിങ് സ്റ്റൈലിലൊക്കെ ഒരു കൊറിയൻ ഇൻഫ്ലുവൻസ് ഉണ്ട്. ഇതിൽ തന്നെ രണ്ട് എക്സ്ട്രീമുകളുണ്ട്. ബാഡി ഈഗിൾ ടൈപ് ഫാഷൻ ഉണ്ട്. കവായ് എന്നൊക്കെ പറയുന്ന ക്യൂട്ട് ടൈപ് ഉണ്ട്. കവായ് ടൈപ് ക്യൂട്ട് കൊറിയൻ ഏസ്തറ്റിക്സാണ് എനിക്കിഷ്ടം. കാരണം ഫെമിനൈൻ, ക്യൂട്ട് സ്റ്റഫ് ആണ് എനിക്ക് ഇഷ്ടം. സെൻഡേയ, ഫ്ലോറൻസ് പ്യൂഹ് എന്നിവരാണ് സ്റ്റൈലിന്റെ കാര്യത്തിൽ അനിഖയുടെ ഐക്കണ്‍സ്.
Content Summary: Chat with Anikha Surendran- Show Stopper