മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി രവീണ ടണ്ടൻ; തിളങ്ങിയത് ട്രെഡീഷനൽ ലുക്കിൽ
ബോളിവുഡ് സുന്ദരി രവീണ ടണ്ടൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ആരാധകരുടെ ഇഷ്ടം നേടി. രവീണയുടെ മകൾ റാഷാ ടണ്ടാനിയുടെ സാന്നിധ്യമാണ് ഇതിനു കാരണം. ചിത്രത്തിൽ ട്രെഡീഷനൽ ലുക്കിലാണ് അമ്മയും മകളും തിളങ്ങിയത്. ഓറഞ്ച് ഷിഫോൺ സാരിയായിരുന്നു രവീണയുടെ വേഷം. സീക്വിൻ ഫ്ലോറൽ പാറ്റേണിലുള്ള എംബ്ബലിഷ്മെന്റ്,

ബോളിവുഡ് സുന്ദരി രവീണ ടണ്ടൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ആരാധകരുടെ ഇഷ്ടം നേടി. രവീണയുടെ മകൾ റാഷാ ടണ്ടാനിയുടെ സാന്നിധ്യമാണ് ഇതിനു കാരണം. ചിത്രത്തിൽ ട്രെഡീഷനൽ ലുക്കിലാണ് അമ്മയും മകളും തിളങ്ങിയത്.
ഓറഞ്ച് ഷിഫോൺ സാരിയായിരുന്നു രവീണയുടെ വേഷം. സീക്വിൻ ഫ്ലോറൽ പാറ്റേണിലുള്ള എംബ്ബലിഷ്മെന്റ്, ബീഡ്‌വർക്, ടാർ എംബ്രോയ്ഡറിയുള്ള ബോർഡർ എന്നിവ സാരിക്ക് പ്രൗഢിയേകുന്നു. സിൽവർ എംബ്രോയ്ഡറിയുള്ള ഓറഞ്ച് ബ്ലൗസ് ആണ് പെയർ ചെയ്തത്. പ്ലൻജിങ് വി നെക്‌ലൈൻ, ഹാഫ് ലെങ്ത് സ്ലീവ്സ് എന്നിവയായിരുന്നു ബ്ലൗസിന്റെ പ്രത്യേകത.
മരതകം പതിപ്പിച്ച നെക്‌ലേസ്, അനുയോജ്യമായ കമ്മൽ, ബ്രേസ്‌ലെറ്റ്, മോതിരങ്ങൾ എന്നിവ ആക്സസറൈസ് ചെയ്തു. സ്ലീക് ബൺ ഹെയർ സ്റ്റൈൽ തിരഞ്ഞെടുത്തു. ഓറഞ്ച് ഐ ഷാഡോ, മസ്കാര, ലിപ് ഷെയ്ഡ് എന്നിവ ഉപയോഗിച്ച് മേക്കപ് ഗംഭീരമാക്കി.
കോപ് ടോപ്പും മോണോക്രം പ്രിന്റഡ് ലെഹങ്ക സ്കർട്ടുമായിരുന്നു റാഷയുടെ വേഷം. എംബ്രോയ്ഡറി ദുപ്പട്ട താരം പെയർ ചെയ്തു. സിൽവർ ചോക്കറായിരുന്നു ആക്സസറി. ഡ്യൂ സ്കിൻ മേക്കപ് റാഷയെ സുന്ദരിയാക്കി.
6 ചിത്രങ്ങളാണ് രവീണ പങ്കുവച്ചത്. നിയന്ത്രണങ്ങളില്ലാതെ എന്നൊന്നും ഒന്നിച്ച് എന്നാണ് ചിത്രങ്ങൾക്കൊപ്പം രവീണ കുറിച്ചത്.
Content Summary: Raveena Tandon and daughter Rasha Thadani looks elegant