പൊക്കം കുറഞ്ഞ സ്ത്രീകള്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും നേരിടുന്ന പ്രധാന പ്രശ്‌നം അവര്‍ക്ക് ശരിയായ അളവിലുള്ള വസ്ത്രങ്ങള്‍ കിട്ടാറില്ല എന്നുള്ളതാണ്. പൊക്കക്കുറവിന്റെ പേരില്‍ പ്രായത്തിനും അഭിരുചിക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ കണ്ടെത്താന്‍ പലരും ശരിക്കും ബുദ്ധിമുട്ടാറുണ്ട്. ശരിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊക്കം കുറഞ്ഞ സ്ത്രീകള്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും നേരിടുന്ന പ്രധാന പ്രശ്‌നം അവര്‍ക്ക് ശരിയായ അളവിലുള്ള വസ്ത്രങ്ങള്‍ കിട്ടാറില്ല എന്നുള്ളതാണ്. പൊക്കക്കുറവിന്റെ പേരില്‍ പ്രായത്തിനും അഭിരുചിക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ കണ്ടെത്താന്‍ പലരും ശരിക്കും ബുദ്ധിമുട്ടാറുണ്ട്. ശരിയായ രീതിയിലുള്ള സ്റ്റൈലിംഗ് ടിപ്‌സ് അറിയാമെങ്കില്‍ ഏതു വസ്ത്രവും ആകര്‍ഷകമാക്കാം എന്നതാണ് വാസ്തവം. നിങ്ങള്‍ തിരഞ്ഞെടുത്ത വസ്ത്രം നീളം കൂടിയതോ, കുറഞ്ഞതോ, ഗൗണോ, ഫ്രോക്കോ ഏതുമാകട്ടെ. ആ വസ്ത്രത്തില്‍ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങുന്നതിന് ചെറിയ ചില നുറുങ്ങു വിദ്യകൾ മാത്രം പരീക്ഷിച്ചാല്‍ മതി. 

∙ ശരിയായ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുക

ADVERTISEMENT

ശരിയായ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് ആദ്യത്തെ ടിപ്. വസ്ത്രം ഏതായാലും അതിനു ചേരുന്ന ആക്‌സസറീസ് തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ വേണം. ഭംഗിയുള്ള നെക്ലേസും അതിനു ചേരുന്ന കമ്മലുകളും ധരിക്കുക. ഇതിലൂടെ കാഴ്ചക്കാരുടെ ശ്രദ്ധ നിങ്ങളുടെ മുഖത്തേക്ക് ക്ഷണിക്കാന്‍ കഴിയും. പിന്നീട് വസ്ത്രത്തിന്റെ ഭംഗിക്ക് രണ്ടാം സ്ഥാനം മാത്രമാണുള്ളത്. 

Read More: ചുവപ്പു സാരിയിൽ അതിമനോഹരിയായി സ്വാസിക

∙ വേണം ചേരുന്ന ചെരുപ്പുകൾ 

പങ്കെടുക്കുന്ന പരിപാടി ഏതായാലും ധരിച്ചിരിക്കുന്ന ഡ്രസ് എങ്ങനെയുള്ളതായാലും ഉയരം തോന്നിപ്പിക്കുക എന്നതായിരിക്കുമല്ലോ നിങ്ങളുടെ പ്രധാന ഉദ്ദേശം. അതിനാല്‍ ഹൈഹീല്‍സ് തന്നെ തിരഞ്ഞെടുക്കുക. ചെരുപ്പുകള്‍ ഡ്രസ്സിനു ചേരുന്നതാണെന്നും ഉറപ്പു വരുത്തുക. മണിക്കൂറുകള്‍ നീണ്ട പരിപാടിയാണ് അറ്റന്‍ഡ് ചെയ്യേണ്ടതെങ്കില്‍ അതനുസരിച്ച് വേണം ഹൈഹീല്‍സ് തിരഞ്ഞെടുക്കാന്‍. അവ നിങ്ങളുടെ കാലുകള്‍ക്ക് സൗകര്യപ്രദവും നിങ്ങള്‍ക്ക് എളുപ്പത്തില്‍ നടക്കാന്‍ കഴിയുന്നതും ആണെന്ന് ഉറപ്പാക്കണം. 

ADVERTISEMENT

Read More: മനോഹരമായ തിളങ്ങുന്ന കണ്ണുകൾ സ്വപ്നമല്ല; വെറും 9 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

∙ ബാഗ് മറക്കരുത്

വസ്ത്രവും ചെരുപ്പും ആഭരണങ്ങളും സെറ്റായിക്കഴിഞ്ഞാല്‍ കൂടെയൊരു ബാഗ് കൂടി കരുതാന്‍ മറക്കരുത്. ഉയരക്കുറവുള്ളവര്‍ കൂടുതല്‍ വലുപ്പമുള്ള ബാഗുകള്‍ കൊണ്ടു നടക്കുന്നത് കാഴ്ചയില്‍ അത്ര ഭംഗിയുണ്ടാവില്ല. അതിനാല്‍ ചെറുതും എന്നാല്‍ ആകര്‍ഷകവുമായ ബാഗുകള്‍ തിരഞ്ഞെടുക്കുക. ബാഗിന്റെ കളര്‍ വസ്ത്രത്തിന്റേയും ചെരുപ്പിന്റേയും കളറുമായി ഏതെങ്കിലും തരത്തില്‍ യോജിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. തിരഞ്ഞെടുപ്പ് ഉചിതമാണെങ്കില്‍ ബാഗ് നിങ്ങളുടെ ലുക്കിന് ഇരട്ടി ഭംഗി നല്‍കുമെന്നതില്‍ സംശയമില്ല. 

Read More: കക്ഷത്തിലെ കറുപ്പാണോ പ്രശ്നം? 3 എളുപ്പവഴികൾ വീട്ടിൽ തന്നെയുണ്ട്

ADVERTISEMENT

∙ ഹെയര്‍ സ്‌റ്റൈലാണ് മെയിൻ 

ഉയരത്തെ മാറ്റി നിര്‍ത്തി നിങ്ങളുടെ മുഖത്തേക്ക് ശ്രദ്ധ കൊണ്ടു വരുന്നതിനായി ഭംഗിയുള്ള ഹെയര്‍സ്റ്റൈല്‍ തിരഞ്ഞെടുക്കാന്‍ മറക്കരുത്. നിങ്ങളുടെ കഴുത്തിന്റെ ഭംഗി കാണിക്കുന്നത് പോലെയുള്ള ഹെയര്‍സ്‌റ്റൈലാവും അനുയോജ്യം. തലമുടി എങ്ങനെ സെറ്റ് ചെയ്യണമെന്ന കാര്യത്തില്‍ സംശയങ്ങളുള്ളവര്‍ ഒരു ഹെയര്‍സ്‌റ്റൈലിസ്റ്റുമായി സംസാരിക്കുന്നത് ഉചിതമായിരിക്കും. നിങ്ങള്‍ ധരിക്കാനാഗ്രഹിക്കുന്ന വസ്ത്രത്തെക്കുറിച്ചും നിങ്ങളുദ്ദേശിക്കുന്ന ലുക്കിനെക്കുറിച്ചും ഹെയര്‍സ്റ്റൈലിസ്റ്റിന് ഒരു ആശയം നല്‍കുകയാണെങ്കില്‍ അതനുസരിച്ച് മുടി സെറ്റ് ചെയ്യാന്‍ എളുപ്പമായിരിക്കും. 

Content Summary: Styling tips for short women

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT