മേക്കപ്പ് ബ്രഷുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കോസ്മെറ്റിക് ടൂൾ ബ്രാൻഡായ സ്പെക്ട്രം കളക്ഷൻസ് നടത്തിയ പഠനത്തിൽ കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ടോയ്‍ലറ്റ് സീറ്റുകളിലുള്ളതിനേക്കാൾ ബാക്റ്റീരിയകളുണ്ടെന്നാണ് പറയുന്നത്. മേക്കപ്പ് ബ്രഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേക്കപ്പ് ബ്രഷുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കോസ്മെറ്റിക് ടൂൾ ബ്രാൻഡായ സ്പെക്ട്രം കളക്ഷൻസ് നടത്തിയ പഠനത്തിൽ കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ടോയ്‍ലറ്റ് സീറ്റുകളിലുള്ളതിനേക്കാൾ ബാക്റ്റീരിയകളുണ്ടെന്നാണ് പറയുന്നത്. മേക്കപ്പ് ബ്രഷ് ഉപയോഗിക്കുന്നവർ താഴെ പറയുന്ന ആറ് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. 

ADVERTISEMENT

∙ 10 ദിവസം മാക്സിമം...

മേക്കപ്പ് ബ്രഷുകളിൽ എണ്ണയും, ബാക്ടീരിയകളും പെട്ടെന്ന് തന്നെ അടിഞ്ഞു കൂടും. അതുകൊണ്ട് തന്നെ 7 മുതൽ 10 ദിവസത്തിന്റെ ഇടവേളകളിൽ മേക്കപ്പ് ബ്രഷുകൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇത് നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. 

∙ ഇളം ചൂടുവെള്ളം 

ADVERTISEMENT

ഇളം ചൂടുവെള്ളത്തിൽ മേക്കപ്പ് ബ്രഷുകൾ 10 മിനിറ്റ് നേരം കുതിർത്തു വയ്ക്കുക (സ്പോഞ്ചുകൾ ആണെങ്കിൽ 20 മുതൽ 30 മിനിറ്റ് വരെ കുതിർത്തു വയ്ക്കാവുന്നതാണ്). ചൂടുവെള്ളം ബ്രഷിൽ അടിഞ്ഞിരിക്കുന്ന അമിത എണ്ണയും കെമിക്കലുകളും ഇളക്കി കളയാൻ സഹായിക്കും.

∙ കഴുകി കളയാം 

ബ്രഷ് കഴുകുമ്പോൾ ജന്റിൽ ഷാംപൂ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ പത പോകുന്നത് വരെ നിരന്തരം കഴുകിക്കൊണ്ടിരിക്കുക. ബ്രഷിന്റെ അഗ്രഭാഗം കുത്തി കറക്കി കഴുകിയാൽ എല്ലാ ഭാഗവും പെട്ടെന്ന് വൃത്തിയാകും. ബ്രഷിൽ സോപ്പ് ബാക്കിയായാൽ അത് നമ്മുടെ മുഖത്തെ മോശമായി ബാധിക്കുമെന്ന് ഓർക്കുക. 

ADVERTISEMENT

∙ ഒലിവ് ഓയിൽ‌

മേക്കപ്പ് ബ്രഷിലെ അഴുക്ക് കളയാൻ ഏറ്റവും നല്ലൊരു ഉപാധിയാണ് ഒലിവ് ഓയിൽ. ഒരു ബൗളിൽ വെള്ളവും ഷാപൂംവും മിക്സ് ചെയ്ത ശേഷം അതിലേക്ക് കുറച്ച് ഒലിവ് ഓയിൽ ഒഴിക്കുക. 10 മിനിറ്റ് ആ മിശ്രിതത്തിൽ ബ്രഷ് മുക്കി വച്ചതിന് ശേഷം കഴുകി ഉപയോഗിക്കാം. 

∙ നന്നായി ഉണക്കാം  

ബ്രഷ് വൃത്തിയായി കഴുകിയതിന് ശേഷം അതിലെ വെള്ളം മുഴുവൻ നല്ല തുണിയിൽ തുടച്ചു കളഞ്ഞ് ഉണക്കാൻ വയ്ക്കുക. നന്നായി ഉണങ്ങിയ ശേഷം മാത്രമേ വീണ്ടും മേക്കപ്പിനായി ബ്രഷ് ഉപയോഗിക്കാൻ പാടുള്ളു. 

∙ ഇക്കാര്യം കൂടി 

നിങ്ങൾ ഉപയോഗിക്കുന്ന മേക്കപ്പ് ബ്രഷുകൾ നിലവാരം ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. കൂടാതെ ഒരു വർഷത്തിനുള്ളിൽ ബ്രഷുകൾ മാറ്റാൻ ശ്രദ്ധിക്കുക. ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ പൊടിയും മറ്റും കടക്കാത്തയിടത്ത് വേണം ബ്രഷ് സൂക്ഷിക്കാൻ, മുഖത്ത് നേരിട്ട് ഉപയോഗിക്കുന്ന വസ്തുക്കൾ ആയതുകൊണ്ടു തന്നെ കൂടുതൽ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. ബ്രഷുകൾ കഴുകാനായി പ്രത്യേക തരം കിറ്റുകളും മാർക്കറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് അതും പരീക്ഷിക്കാവുന്നതാണ്.  

Content Summary: 6 Things to Know about Makeup Brushes