മഞ്ഞ സാരിയുടുത്ത് ഓട്ടോറിക്ഷയിൽ സാറ അലി ഖാൻ; ചിത്രങ്ങൾക്കു പിന്നിൽ
പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ച് ഇവന്റിൽ സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി സാറ അലി ഖാൻ. ബ്രൈറ്റ് യെല്ലോ നിറത്തിലുള്ള സാരിയിൽ സാറ അതിസുന്ദരിയായി. താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു. അധികം വർക്കുകളില്ലാത്ത സാരിയാണിത്. ഗോൾഡ് പിങ്ക്

പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ച് ഇവന്റിൽ സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി സാറ അലി ഖാൻ. ബ്രൈറ്റ് യെല്ലോ നിറത്തിലുള്ള സാരിയിൽ സാറ അതിസുന്ദരിയായി. താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു.
അധികം വർക്കുകളില്ലാത്ത സാരിയാണിത്. ഗോൾഡ് പിങ്ക് നിറങ്ങളിലുള്ള ബോർഡർ ആണ് പ്രധാന ആകർഷണം. വെള്ള നിറത്തിലുള്ള ഇലകളുടെ ഡിസൈൻ പല്ലുവിൽ കൊടുത്തിട്ടുണ്ട്. അനുയോജ്യമായ മഞ്ഞനിറത്തിലുള്ള സ്ലീവ്‌ലസ് ബ്ലൗസ് പെയർ ചെയ്തു. ക്രോപ്പ് ഹെമി ലൈൻ, യു ഷേപ് നെക്ക് ലൈൻ, ബസ്റ്റ് ഡിസൈൻ എന്നിവ ചേരുന്ന ബ്ലൗസ് ലുക്കിന് മികവേകി.
മഞ്ഞ വളകളും ഗോൾഡൻ ജുംകയും ആക്സസറൈസ് ചെയ്തു. പിങ്ക് പൊട്ട്, സ്മോക്കി ഗോൾഡ് ബ്ലാക്ക് ഐ ലൈനർ, ഡ്യൂ ബേസ് മേക്കപ്പ് എന്നിവയാണ് പരീക്ഷിച്ചത്. തന്യ ഗാർവിയാണ് സ്റ്റൈലിസ്റ്റ്.
Zara Hatke Zara Bachke എന്നാണ് സാറയുടെ പുതിയ സിനിമയുടെ പേര്. വിക്കി കൗശൽ ആണ് നായകൻ. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് വിക്കിയും സാറയും ട്രെയിലർ ലോഞ്ച് വേദിയിലെത്തിയത്. മഞ്ഞ സാരിയുടുത്ത് ഓട്ടോറിക്ഷയിൽ കയറാനായി നിൽക്കുന്ന സാറയുടെ ചിത്രങ്ങളും വൈറലായിരുന്നു.