‘ദിവസവും 5 മണിക്കൂർ മേക്കപ്പ്, അത്രയും നേരം നിശ്ചലമായിരിക്കണം’, തങ്കലാനിലെ കഥാപാത്രത്തെ പറ്റി മാളവിക മോഹനൻ
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹൻ. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. കഥാപാത്രത്തിനായി ഒരുങ്ങാനുള്ള സമയത്തെ സംബന്ധിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ദിവസവും 4–5 മണിക്കൂർ വരെ മേക്കപ്പ്

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനൻ. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. കഥാപാത്രത്തിനായി ഒരുങ്ങാനുള്ള സമയത്തെ സംബന്ധിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ദിവസവും 4–5 മണിക്കൂർ വരെ മേക്കപ്പ് ചെയ്യേണ്ടി വരുന്നു എന്നാണ് മാളവിക സമൂഹ മാധ്യമത്തിൽ കുറിച്ചത്. ‘ദിവസവും 4-5 മണിക്കൂർ മേക്കപ്പും വസ്ത്രാലങ്കാര സമയവും ആവശ്യമുള്ള ഒരു കഥാപാത്രത്തെ നിങ്ങൾ അവതരിപ്പിക്കുമ്പോൾ (അത്രയും നേരം നിശ്ചലമായി ഇരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി, അതെ), നിങ്ങളുടെ ക്യാമറ റോളിലെ ചിത്രങ്ങൾ ഇതായിരിക്കും’. എന്ന കുറിപ്പാണ് താരം പങ്കുവച്ചത്. മേക്കപ്പ് ചെയ്യുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.
‘തങ്കലാനിലെ’ മാളവികയുടെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാളവികയുടെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. പാർവതിയാണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.