‘ഇത് ഇന്ത്യയിൽ ധരിക്കാൻ പാടില്ല, നിങ്ങൾ ഇന്ത്യയുടെ പേര് കളയുന്നു’; പൊതുസ്ഥലത്ത് ഉർഫിക്ക് വിമർശനം
വ്യത്യസ്തമായ ഫാഷൻ സെൻസിന്റെയും വസ്ത്രധാരണം കൊണ്ട് പലപ്പോഴും വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് ഉർഫി ജാവേദ്. വിമർശനങ്ങൾ നേരിടുമ്പോഴും സ്വന്തം നിലപാടില്‍ തന്നെയാണ് ഉർഫി മുന്നോട്ട് പോകുന്നത്. എന്നാൽ ഇപ്പോഴിതാ പൊതുസ്ഥലത്ത് വച്ച് ഒരു മധ്യവയസ്കൻ ഉർഫിയെ അപമാനിക്കുന്ന വിഡിയോ വൈറലാവുകയാണ്. ഉർഫിയുടെ

വ്യത്യസ്തമായ ഫാഷൻ സെൻസിന്റെയും വസ്ത്രധാരണം കൊണ്ട് പലപ്പോഴും വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് ഉർഫി ജാവേദ്. വിമർശനങ്ങൾ നേരിടുമ്പോഴും സ്വന്തം നിലപാടില്‍ തന്നെയാണ് ഉർഫി മുന്നോട്ട് പോകുന്നത്. എന്നാൽ ഇപ്പോഴിതാ പൊതുസ്ഥലത്ത് വച്ച് ഒരു മധ്യവയസ്കൻ ഉർഫിയെ അപമാനിക്കുന്ന വിഡിയോ വൈറലാവുകയാണ്. ഉർഫിയുടെ വസ്ത്രധാരണത്തിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിക്കുന്നത്.
Read More: പല്ലക്കിൽ രാജകീയ ലുക്കിൽ നൂറിൻ, പാട്ടുപാടി ഫഹിം വിവാഹ വേദിയിലേക്ക്; താരവിവാഹം വേറെ ലെവൽ
രണ്ട് കയ്യിലും ഗ്ലാസുമായി നിൽക്കുന്ന ഒരാളാണ് ഉർഫിയെ അപമാനിച്ചത്. ‘ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ത്യയിൽ പാടില്ല. നിങ്ങൾ ഇന്ത്യയുടെ പേര് കളയുകയാണ്. ഇന്ത്യയുടെ പേര് നഷ്ടപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്’. എന്നാണ് മധ്യവയസ്കൻ വിഡിയോയിൽ പറയുന്നത്.
എന്നാൽ ഇതിനു മറുപടിയായി നിങ്ങൾ നിങ്ങളുടെ പണി നോക്കാനും ഞാൻ നിങ്ങളുടെ മകളൊന്നുമല്ലല്ലോ എന്നും ഉർഫി പറയുന്നുണ്ട്.
ഒരു സുഹൃത്തിനൊപ്പമാണ് ഉർഫി എയർപോർട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയത്. പച്ച നിറത്തിലുള്ള ബാക്ക് ലൈസ് ഗൗണാണ് ഉർഫി വിഡിയോയിൽ ധരിച്ചിരിക്കുന്നത്. വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ളഅനുവാദമുണ്ടെന്നും ഉർഫിയുടെ വസ്ത്രമല്ല, നിങ്ങളുടെ മെന്റാലിറ്റിയാണ് മാറ്റേണ്ടതെന്നും കമന്റുകൾ വരുന്നുണ്ട്. അതേസമയം, ഉർഫിയെ അപമാനിച്ച വ്യക്തിയെ പിന്തുണച്ചും ധാരാളം പേർ കമന്റ് രേഖപ്പെടുത്തുന്നുണ്ട്.
Content Summary: Urfi Javed slammed by elderly man over weird fashion choice