ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്. മഹാബലിയും വാമനനും പൂക്കളവുമൊക്കെയാണ് ഓണത്തിന്റെ ഐതിഹ്യമെങ്കിലും യുവതലമുറയ്ക്ക് അണിഞ്ഞൊരുങ്ങാനുള്ള ഏറ്റവും മികച്ച ചോയ്സ് തന്നെയാണ് ഓണം. സ്കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം മറ്റേത് ആഘോഷത്തേക്കാളും മാറ്രു കൂടുതൽ ഓണത്തിന് തന്നെയാണ്. മലയാള തനിമയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്. മഹാബലിയും വാമനനും പൂക്കളവുമൊക്കെയാണ് ഓണത്തിന്റെ ഐതിഹ്യമെങ്കിലും യുവതലമുറയ്ക്ക് അണിഞ്ഞൊരുങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ് ഓണം. സ്കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമെല്ലാം മറ്റേത് ആഘോഷത്തേക്കാളും മാറ്റു കൂടുതൽ ഓണത്തിന് തന്നെയാണ്. മലയാള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ് മുല്ലപ്പൂവും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് ഒരുങ്ങിയുള്ള ആ വരവ്...ഹൗ....ഫാഷൻ ലോകത്തെ ഏറ്റവും വലിയ ഉത്സവം കൂടിയായി ഇന്ന് ഓണം മാറി കഴിഞ്ഞു. സെറ്റു സാരിയിൽ നിന്നും സാരിയിൽ നിന്നുമെല്ലാം ഓണം ട്രെന്റിനും ഒരുപാട് മാറ്റങ്ങൾ വന്നുതുടങ്ങി. ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഓണത്തിനുള്ളു. പുത്തൻ പരീക്ഷണങ്ങൾക്ക് ഒരുങ്ങാൻ ഇതെല്ലാം ശ്രദ്ധിക്കാം. 

Read More: ‘ഏട്ടാ ഒരേ പൊളി, മാസ് ’ ; സോഷ്യൽ മീഡിയയിൽ തരംഗമായി ജയിലറിലെ ‘മാത്യു’

ADVERTISEMENT

കോൺട്രാസ്റ്റ് ബ്ലൗസ് മാച്ച് ചെയ്യാം
ഓണത്തിന് പുത്തൻ ട്രെന്റുകൾ ഒരുപാടുണ്ടെങ്കിലും സാരിയും സെറ്റു സാരിയുമെല്ലാമാണ് എന്നും പ്രിയപ്പെട്ടത്. സാരിയിൽ പരം മലയാള തനിമയുള്ള വസ്ത്രം ഇല്ലെന്ന് തന്നെ പറയാം. ഓണത്തിന് സാരിയിൽ ഒരുങ്ങുമ്പോൾ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കാം. പ്ലെയിൻ നിറത്തിലുള്ള കസവുസാരിയാണ് നിങ്ങൾ ഉടുക്കുന്നതെങ്കിൽ നല്ല ഡാർക്ക് നിറത്തിലുള്ള ബ്ലൗസാണ് ഏറ്റവും നല്ല ട്രെൻഡ്. പച്ച, ചുവപ്പ്, കറുപ്പ്, നീല തുടങ്ങി ഡാർക്ക് നിറത്തിലുള്ള ബ്ലൗസ് മാച്ച് ചെയ്യാം. കളർ സാരിയാണെങ്കിൽ കോൺട്രാസ്റ്റ് കളർ ബ്ലൗസാണ് നല്ല ഓപ്ഷൻ.

Image Credits: Instagram/kalaakaari

സിംപിൾ ഡിസൈൻ സാരി പരീക്ഷിക്കാം
പലപ്പോഴും കൂടുതൽ ഡിസൈനുകളോടുകൂടിയുള്ള സാരികൾ ധരിക്കുന്നത് കാണാം. എന്നാൽ ഈ ഓണക്കാലത്ത് അത്തരത്തിലുള്ള വസ്ത്രങ്ങളോട് ബൈ പറയാം. സിംപിൾ ഡിസൈൻ അല്ലെങ്കിൽ പ്ലെയിൻ സാരി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ സൗന്ദര്യം കൂടുതൽ ഹൈലൈറ്റ് ചെയ്യാൻ പ്ലെയിൻ സാരികൾക്കാകും. 

ADVERTISEMENT

പുത്തൻ ട്രെൻഡ് മറക്കണ്ട
എല്ലാ ഓണക്കാലത്തും സാരിയല്ലേ ഉടുത്തത് എന്ന് ചിന്തിക്കുന്നവർക്കായി പുത്തൻ ടെന്റുകളും സുലഭമാണ്. പലാസ പാന്റും ടോപ്പും, കുർത്ത തുടങ്ങിയവയിലെല്ലാം പുത്തൻ ടെൻഡുകളുണ്ട്. കസവിന് പകരം ഫ്ലോറൽ ഡിസൈനും കഥകളിയും തൃക്കാക്കരപ്പനുമെല്ലാം നിറഞ്ഞ ഫാഷൻ പരീക്ഷിക്കാം. 

Image Credits: Instagram/kalaakaari

ആക്സസറീസിന്റെ കാര്യത്തിൽ ശ്രദ്ധവേണം
ഓണത്തിന് നല്ല ഹെവി ആഭരണങ്ങൾ തന്നെ ധരിക്കാമെന്നാണ് പലരും കരുതാറുള്ളത്. എന്നാൽ അതിനു ചില മാറ്റങ്ങൾ കൊണ്ടു വന്നാൽ ഇത്തവണ കൂടുതൽ തിളങ്ങാം. ചോക്കർ നെക്ലേസുകൾക്ക് പകരം സിംപിൾ ലെങ്ത്തി മാലകൾ ധരിക്കാം. മാലയുടെ ലോക്കറ്റിൽ വ്യത്യസ്തത കൊണ്ടുവരുന്നത് നന്നാവും. ഹെവി കമ്മൽ ധരിച്ച് മാല ഒഴിവാക്കുന്നതും നല്ലതാണ്. കൈ നിറയെ വള ധരിക്കുന്ന രീതിയാണ് ഏറ്റവും നല്ലത്. പച്ച, ചുവപ്പ് നിറത്തിലുള്ള കുപ്പിവളകൾ നന്നായിരിക്കും. കസവ് സാരിക്ക് ‍ഡാർക്ക് നിറത്തിലുള്ള വളകൾ മാച്ച് ചെയ്താൽ കൂടുതല്‍ ഭംഗി കിട്ടും. ആന്റിക് ഡിസൈനിലുള്ള ആഭരണങ്ങളാണ് ഏറ്റവും നല്ലത്. 

Image Credits: Instagram/kalaakaari
ADVERTISEMENT

മുല്ലപ്പൂവിന് ബൈ പറയാം
പരമ്പരാഗതമായി ഓണത്തിന് മുല്ലപ്പൂവാണ് തലയില്‍ ചൂടാറുള്ളത്. എന്നാൽ ഇത്തവണ അതിനൊരു മാറ്റം കൊണ്ടുവരാം. തുളസിയോ അരളിയോ തലയിൽ ചൂടുന്നത് നന്നായിരിക്കും. ബൺ ഹെയർ സ്റ്റൈൽ ചെയ്തതിന് ശേഷം വട്ടത്തിൽ പൂക്കൾ വെക്കുന്നതാകും നല്ലത്. കൂടുതൽ പൂ ചൂടുന്നതാണ് ഏറ്റവും നല്ലത്. 

Content Highlights: Onam | Fashion | Fashion Trends | Trends In Onam | Onam Dress | Lifestyle | Manoramaonline