ഫാഷൻ സെൻസുകൊണ്ടും സ്റ്റൈലിഷ് ലുക്കു കൊണ്ടും എന്നും ആരാധകരെ അമ്പരപ്പിച്ച നടിയാണ് ആലിയ ഭട്ട്. ഏറ്റവും സുന്ദരിയായി വേദികളിൽ പ്രത്യക്ഷപ്പെടുത്ത ബോളിവുഡ് സുന്ദരിമാരിൽ ഒരാൾ കൂടിയാണ് ആലിയ. ലിപ്സ്റ്റിക് ഉപയോഗത്തെ പറ്റി ആലിയ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എപ്പോഴും ലിപ്സ്റ്റിക് ഇട്ടതിന് ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ സെൻസുകൊണ്ടും സ്റ്റൈലിഷ് ലുക്കു കൊണ്ടും ആരാധകരെ അമ്പരപ്പിച്ച നടിയാണ് ആലിയ ഭട്ട്. ഏറ്റവും സുന്ദരിയായി വേദികളിൽ പ്രത്യക്ഷപ്പെടുന്ന ബോളിവുഡ് സുന്ദരിമാരിൽ ഒരാൾ. ലിപ്സ്റ്റിക് ഉപയോഗത്തെ പറ്റിയുള്ള ആലിയയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. എപ്പോഴും ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഡാർക്ക് കളർ മാറാനായി ചെറുതായൊന്ന് മായ്ക്കാറുണ്ടെന്ന് ആലിയ വിഡിയോയിൽ പറഞ്ഞു. എന്നാൽ വിഡിയോ ട്രോളുകൾ കൊണ്ടു നിറയുകയാണ്. 

Read More: ‘ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്, നിങ്ങൾക്ക് ബോധമില്ലേ’; ചെരുപ്പിട്ട് പതാക ഉയർത്തിയതിന് ശിൽപ ഷെട്ടിക്ക് വിമർശനം

ADVERTISEMENT

ലിപ്സ്റ്റിക്കിട്ടതിന് ശേഷം അത് ചെറുതായി മായ്ക്കുന്നതിന് പിന്നിലെ കാരണം ആലിയ വോഗ് മാഗസിനിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. എങ്ങനെയാണ് താൻ ലിപ്സ്റ്റിക് അപ്ലൈ ചെയ്യുന്നതെന്നും അപ്ലൈ ചെയ്തതിന് ശേഷം അതിന്റെ നിറം ചെറുതായൊന്ന് മങ്ങാനായി റബ്ബ് ചെയ്യാറുണ്ടെന്നും ആലിയ വ്യക്തമാക്കി. കൂടാതെ ഭർത്താവ് രൺബീറിന് താൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെന്നും, എപ്പോഴും ലിപ്സ്റ്റിക് കളയാൻ ആവശ്യപ്പെടുമെന്നും പറഞ്ഞു. നാച്ചുറൽ നിറത്തിൽ ചുണ്ടുകൾ കാണാനാണ് ഭർത്താവിന് ഇഷ്ടമെന്നും കാമുകനായിരിക്കുമ്പോഴും രൺബീർ ഇങ്ങനെ തന്നെയായിരുന്നെന്നും ആലിയ വ്യക്തമാക്കി. 

Read More: ‘മകളോട് ഇത്രയധികം സ്നേഹമോ?’; ‘മാൽട്ടി’യുടെ പേരുള്ള മനോഹര നെക്ലേസണിഞ്ഞ് പ്രിയങ്ക ചോപ്ര

ADVERTISEMENT

നിരവധി ട്രോളുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. നിങ്ങളുടെ ഭർത്താവ് ടോക്സിക്കാണെന്നും  ഇത്തരത്തിലുള്ള റിലേഷൻഷിപ്പാണ് അല്ലാതെ ലിപ്സ്റ്റിക്കല്ല മായ്ച്ച് കളയേണ്ടതെന്നും വിമർശനങ്ങൾ ഉയർന്നു. ആലിയ ടോക്സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യരുതെന്നും ഇതൊന്നും അത്ര ക്യൂട്ടല്ലെന്നും സോഷ്യൽ മീഡിയ പറയുന്നു. 

Content Highlights: Alia Bhatt | Ranbir Kapoor ​| fASHION | Lipstick | Lifestyle | Manoramaonline