സ്റ്റൈലിഷ് പോസിങ്, ബോൾഡ് ലുക്ക്; അച്ചു ഉമ്മൻ എന്ന കണ്ടന്റ് ക്രിയേറ്റർ
ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ ഫാഷൻ സ്റ്റൈലും ആഡംബര ജീവിതത്തെയുമൊക്കെയാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ചാ വിഷയം. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം ഉയർന്നതോടെ കഴിഞ്ഞ ദിവസം അച്ചു തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ജോലി ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ എന്നിവയെല്ലാമായി ബന്ധപ്പെട്ടതാണെന്നും അതുവഴിയാണ് അനേകം

ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ ഫാഷനും സ്റ്റൈലിഷ് ലുക്കുമൊക്കെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ചിലർ അതിനെ വിവാദമാക്കിയതോടെ, കഴിഞ്ഞ ദിവസം അച്ചു തന്നെ വിശദീകരണവുമായി രംഗത്തെത്തി. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് തന്റെ കരിയറെന്നും ജോലിയുടെ ഭാഗമായാണ് അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരം കിട്ടിയതെന്നും അച്ചു വ്യക്തമാക്കിയിരുന്നു.
അച്ചു ഉമ്മന്റെ കരിയറിനെപ്പറ്റിയും മറ്റും കൂടുതൽ പേർ മനസ്സിലാക്കിയത് വിവാദമായതിന് പിന്നാലെയാണ്. അതോടെ സമൂഹ മാധ്യമ പേജുകളിൽ ഫോളോവേഴ്സിന്റെ എണ്ണവും കൂടി. പുത്തൻ സ്റ്റൈലിലുള്ള നിരവധി ചിത്രങ്ങൾ അച്ചു സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ആ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. പ്രമുഖ രാജ്യാന്തര ഫാഷൻ ബ്രാൻഡുകളാണ് അച്ചുവിന്റെ ബക്കറ്റ് ലിസ്റ്റിലുള്ളത്.
ട്രഡീഷനൽ വസ്ത്രങ്ങളേക്കാൾ സ്റ്റൈലിഷ് വസ്ത്രങ്ങളാണ് അച്ചുവിന്റെ ലിസ്റ്റിലുള്ളത്. ജംപ്സ്യൂട്ടിലും മിനി ഡ്രസിലും വ്യത്യസ്തമായ ഫാഷനബിൾ ഓവർകോട്ടിലുമെല്ലാം സൂപ്പർ കൂൾ ലുക്കിലാണ് അച്ചു എത്താറുള്ളത്. ലോകോത്തര ബ്രാൻഡുകളുടെ വസ്ത്രങ്ങളും സ്റ്റൈൽ ചെയ്യാറുണ്ട്. ലക്ഷ്വറി ബാഗ് കമ്പനിയായ ഷനെൽ (Chanel), ക്ലോയി (Chloe), ഹെർമീസ് (Hermes) എന്നിവയുടെ ബാഗുകളും സ്റ്റൈൽ ചെയ്യാറുണ്ട്.
സബ്യസാചി മുഖർജി അടക്കമുള്ള ഇന്ത്യൻ ഡിസൈനർമാരുടെ ട്രെഡീഷനൽ വെയർ വസ്ത്രങ്ങളും അച്ചുവിന്റെ ചിത്രങ്ങളിലുണ്ട്. ഫൊട്ടോഷൂട്ടുകളിലെ ബോൾഡ് ലുക്കും സ്റ്റൈലിഷ് പോസിങ്ങുമെല്ലാം അച്ചുവിന്റെ ചിത്രങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്നുവെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
Content Highlights: Achu Oommen | Oommen Chandy | Puthupally | Fashion | Election | Puthupally Byelection | Lifestyle