ഓണത്തിനെന്താ പരിപാടി? സദ്യ, പായസം, ഓണക്കോടി... ഇതൊക്കെ തന്നെ ആണോ? എന്നാൽ ഇത്തവണ മലയാളിയെ ഓണക്കോടി ഉടുപ്പിക്കുന്ന ചേന്ദമംഗലത്തേയ്ക്ക് പോയാലോ? ഓണക്കാലം ചേന്ദമംഗലത്തിന് നല്ല നാളുകളാണ്. കൈത്തറി വസ്ത്രങ്ങളുടെ വാർഷിക വിൽപനയുടെ 70 ശതമാനവും നടക്കുന്നത് ഓണനാളുകളിലാണ്. 2023–ലെ ഓണവും വ്യത്യസ്തമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണത്തിനെന്താ പരിപാടി? സദ്യ, പായസം, ഓണക്കോടി... ഇതൊക്കെ തന്നെ ആണോ? എന്നാൽ ഇത്തവണ മലയാളിയെ ഓണക്കോടി ഉടുപ്പിക്കുന്ന ചേന്ദമംഗലത്തേയ്ക്ക് പോയാലോ? 

Read More: മിസ് ദിവ യൂണിവേഴ്സ് കിരീടമണിഞ്ഞ് ശ്വേത, മത്സരവേദിയിൽ വിതുമ്പി; ‘അമ്മയാണ് എല്ലാം’

ADVERTISEMENT

ഓണക്കാലം ചേന്ദമംഗലത്തിന് നല്ല നാളുകളാണ്. കൈത്തറി വസ്ത്രങ്ങളുടെ വാർഷിക വിൽപനയുടെ 70 ശതമാനവും നടക്കുന്നത് ഓണനാളുകളിലാണ്. 2023–ലെ ഓണവും വ്യത്യസ്തമല്ല. ഓണത്തിനു മുന്നോടിയായി ദേശീയ കൈത്തറിദിനത്തിൽ വലിയ കച്ചവടമാണ് നടന്നത്. കോവിഡും പ്രളയവും ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്നു കരകയറി ഇവർ നെയ്തു തീർത്ത ഓണക്കോടികൾ മലയാളത്തെ കോടിയുടുപ്പിക്കുകയാണ്. 

കൈത്തറി സാരികൾ, ചിത്രം:മനോരമ

സ്ട്രൈപ്ഡ് സാരിയുടെ ചന്തം
കഴിഞ്ഞ ഓണത്തിന് ചേലേറും ‘ചേലുംപുടവകൾ’ ആയിരുന്നു ചേന്ദമംഗലത്തിന്റെ ഓണം കലക്ഷൻ. ഇത്തവണ ഓരോ ഇഞ്ചിലും കസവ് വരുന്ന രീതിയിലുള്ള സ്ട്രൈപ്ഡ് സാരികളാണ് സ്പെഷൽ. ‘മുന്താണിയിൽ മാത്രം കസവ് വരുന്ന രീതിയിലാണ് പൊതുവെ കേരള സാരികൾ കാണപ്പെടുന്നത്. ഇത്തവണ പക്ഷേ ഓരോ ഇഞ്ചിലും കസവ് വരുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗംഭീര വിൽപനയാണ് ഇത്തവണയും’: പറവൂർ 3428 കൈത്തറി സഹകരണ സംഘം പ്രസിഡന്റ് ബേബി പറയുന്നു. 2018–ൽ സംസ്ഥാന അവാർഡ് കിട്ടിയ സംഘമാണ് പറവൂർ 3428 കൈത്തറി യൂണിറ്റ്. 120 തൊഴിലാളികളും 8 ജീവനക്കാരും ഇവിടെയുണ്ട്.

ADVERTISEMENT

ഓണത്തോടൊപ്പം മലയാളി ചേർത്തു വച്ച പേരാണ് കൈത്തറി. കുത്താംപുള്ളി, ബാലരാമപുരം, ചേന്ദമംഗലം, കണ്ണൂർ തുടങ്ങിയവയാണ് കേരളത്തിലെ കൈത്തറി കേന്ദ്രങ്ങൾ. ഓണക്കാലം ലക്ഷ്യമാക്കി കൈത്തറി ഉൽപന്നങ്ങളിൽ ‘വ്യാജൻ’ ഇറങ്ങിയതു യഥാർഥ കൈത്തറി വിൽപനയെ ബാധിക്കുമെന്ന ആശങ്കയും ടി.എസ്.ബേബി പങ്കുവച്ചു. 

കൈത്തറി സാരികൾ, ചിത്രം:മനോരമ

പരമ്പരാഗത കൈത്തറിയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ ഉൽപന്നങ്ങൾ യഥാർഥ കൈത്തറിയെന്നു തെറ്റിദ്ധരിപ്പിച്ചാണു വിൽക്കുന്നത്. സവിശേഷമായ ഉൽപാദന രീതിയുള്ള, ഉപയോഗിക്കുന്തോറും മേന്മ ഉയരുന്ന കൈത്തറി വസ്ത്രങ്ങളുടെ പേരും പെരുമയും വ്യാജൻ തകർക്കുമെന്ന ഭയം തൊഴിലാളികൾക്കുണ്ട്. അടുത്തകാലത്തായി കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറുന്നതു മനസ്സിലാക്കിയ ചിലരാണു വ്യാജ കൈത്തറി വ്യാപനത്തിനു പിന്നിലെന്നു പറയപ്പെടുന്നു.

നെയ്ത്തുശാലയിൽ ജോലി ചെയ്യുന്ന ജീവനക്കാരി, ചിത്രം:മനോരമ
ADVERTISEMENT

ഒരു സാരി ഉണ്ടാക്കാൻ ഒരു ദിവസവും ചില്ലറയും എന്നതാണ് ഇവരുടെ കണക്ക്. തൊഴിലാളികളുടെ വേഗതയും സാരിയിൽ വരുന്ന എക്സ്ട്രാ ഡിസൈനുകളും എല്ലാം ഈ കണക്കിനെ ബാധിക്കും. മനോഹരമായ താളത്തിൽ ‍കാലുകളും കൈകളും നിർത്താതെ ചലിച്ചുകൊണ്ട് നെയ്യുന്നത് കാണാൻ തന്നെ ചേലാണ്. പ്രളയവും കോവിഡും ഏൽപ്പിച്ച ചെറുതല്ലാത്ത ആഘാതത്തിൽനിന്നു കരകയറി ഇവർ നെയ്തു തീർക്കുന്ന സ്വപ്നങ്ങളുടെ ഭംഗിയാണത്.

Content Highlights: Handloom | Chendamangalam | Onam | Onam Saree | Lifestyle | Manoramaonline