പുനെയിൽ വച്ച് നടന്ന മിസ് ഇന്ത്യ വേൾഡ് വൈഡ് 2023 മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളിയായ സുകന്യ സുധാകരൻ. സെക്കൻഡ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സുകന്യ മലപ്പുറം സ്വദേശികളായ സുധാകരൻ-അനിത ദമ്പതികളുടെ മകളാണ്. അബുദാബിയിൽ ജനിച്ചുവളർന്ന സുകന്യ മോഡലിംഗ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനെയിൽ വച്ച് നടന്ന മിസ് ഇന്ത്യ വേൾഡ് വൈഡ് 2023 മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളിയായ സുകന്യ സുധാകരൻ. സെക്കൻഡ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സുകന്യ മലപ്പുറം സ്വദേശികളായ സുധാകരൻ-അനിത ദമ്പതികളുടെ മകളാണ്. അബുദാബിയിൽ ജനിച്ചുവളർന്ന സുകന്യ മോഡലിംഗ്, തിയേറ്റർ ആർട്ട്സ്, നൃത്തം എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 

ചുരുങ്ങിയ കാലംകൊണ്ട് യുഎഇയിലും രാജ്യാന്തര വേദികളിലും വിനോദ- സൗന്ദര്യമേഖലകളിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് ഈ മലയാളി സുന്ദരി. സുകന്യയുടെ സൗന്ദര്യ രംഗത്തെ ഈ യാത്രയ്ക്ക് തുടക്കം കുറിച്ചത് സ്വന്തം നാട്ടിൽ നിന്നാണെന്നുള്ളതും ശ്രദ്ധേയമാണ്. 2014 ൽ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിൽ മിസ് ഫോട്ടോജനിക്കായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു തുടക്കം. തൊട്ടു പിന്നാലെ 2016 ൽ മിസ് ഇന്ത്യ യുഎഇ മത്സരത്തിൽ കിരീട ജേതാവുമായി. 

ADVERTISEMENT

സ്ഥിരോത്സാഹവും ആത്മവിശ്വാസവും കൈമുതലാക്കി പിന്നീട് സുകന്യ നടന്നുകയറിയത് മിസ് ഇന്ത്യ വേൾഡ് വൈഡ് 2023 മത്സരവേദിയിലേയ്ക്കായിരുന്നു. അവിടെയും യുഎഇയ്ക്കും മലയാളികൾക്കും ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കാൻ സുകന്യക്ക് സാധിച്ചു. റണ്ണറപ്പ് സ്ഥാനത്തിന് പുറമേ മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ എന്നീ പട്ടങ്ങളും സുകന്യ സ്വന്തമാക്കി. ബാഹ്യ സൗന്ദര്യത്തിനപ്പുറം വ്യക്തിപ്രഭാവത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നേട്ടങ്ങൾ.

മോഡലിങ്ങിനും സൗന്ദര്യമത്സരങ്ങൾക്കുമൊക്കെ പ്രാധാന്യം കൊടുക്കുമ്പോൾ തന്നെ വിദ്യാഭ്യാസ മേഖലയിലും തിളങ്ങിക്കൊണ്ടായിരുന്നു സുകന്യയുടെ ഓരോ ചുവടുവയ്പ്പും. എംബിഎ ബിരുദധാരിയാണ് സുകന്യ. വൈവിധ്യമാർന്ന കഥാപാത്രങ്ങളും വെല്ലുവിളി നിറഞ്ഞ വേഷങ്ങളും ഭാവപൂർണതയോടെ വേദിയിൽ അവതരിപ്പിച്ചതോടെയാണ് തീയേറ്റർ ആർട്സ് മേഖലയിലും സുകന്യ പേരെടുത്തത്.

ADVERTISEMENT

ക്ലാസിക്കൽ, സിനിമാറ്റിക്, കണ്ടംപററി ശൈലികളിലുള്ള നൃത്തത്തിൽ വൈദഗ്ധ്യം തെളിയിച്ചതോടെ യുഎഇയിൽ നടന്ന സ്മോൾ വേൾഡ് ഗ്ലോബൽ ഇവന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നൃത്തം അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. എബിസിഡി ഡാൻസ് കോമ്പറ്റീഷൻ, ബൂഗി വൂഗി എൻ ആർ ഐ ഡാൻസ് ഷോ എന്നിവയിലും വിജയകിരീടം ചൂടി. കഴിവിനൊപ്പം തന്റെ പാഷനെ പിന്തുടരാനുള്ള ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് സുകന്യയുടെ ഈ നേട്ടങ്ങൾക്ക് പിന്നിൽ.  ചങ്ങരംകുളം സ്വദേശി പരേതനായ റിട്ടയേർഡ് തഹസിൽദാർ അച്യുതന്റെ കൊച്ചുമകളാണ് സുകന്യ. മാതാപിതാക്കൾക്കൊപ്പം സഹോദരി മാനസയും സഹോദരീ ഭർത്താവ് അഡ്വ. ഗോവിന്ദും സുകന്യക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

Content Highlights: Sukanya Sudhakaran | Fashion | Lifestyle | Manoramaonline

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT