അനുവാദമില്ലാതെ ദേഹത്ത് പിടിച്ച് ആരാധകൻ, അസ്വസ്ഥയായി അനന്യ; വസ്ത്രത്തിനെ വിമർശിച്ച് സോഷ്യൽ മീഡിയ- Annanya Panday | Fashion | Dress | Style | Life | Lifestyle | Manoramaonline

അനുവാദമില്ലാതെ ദേഹത്ത് പിടിച്ച് ആരാധകൻ, അസ്വസ്ഥയായി അനന്യ; വസ്ത്രത്തിനെ വിമർശിച്ച് സോഷ്യൽ മീഡിയ- Annanya Panday | Fashion | Dress | Style | Life | Lifestyle | Manoramaonline

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ ഇഷ്ട താരമാണ് അനന്യ പാണ്ഡെ. വ്യത്യസ്തമായ വസ്ത്രധാരണ രീതികളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനന്യയുടെ ഒരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബെയിലെ ഒരു അവാർഡ് ദാന ചടങ്ങിൽ നിന്നുള്ളതാണ് വിഡിയോ. 

അനന്യ പാണ്ഡെ, Image Credits: Instagram/ananyapanday

കറുപ്പ് നിറത്തിലുള്ള ഒരു ഗൗണിലുള്ള അനന്യയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ. താരം നടന്നുപോകുന്നതിനിടെ ഫൊട്ടോയെടുക്കാനായി ഒരു ആരാധകൻ വരുന്നതും ഫൊട്ടോയ്ക്കായി അഭ്യർഥിക്കുന്നതുമാണ് വിഡിയോയിൽ. അനുവാദം കൂടാതെ അയാൾ അനന്യയുടെ ശരീരത്തിൽ സ്പർശിക്കുന്നതും‍ കാണാം. ആരാധകന്റെ മോശം പെരുമാറ്റത്തിൽ അനന്യ അസ്വസ്ഥയാകുന്നതും വിഡിയോയിൽ കാണാം. 

അനന്യ പാണ്ഡെ, Image Credits: Instagram/ananyapanday
ADVERTISEMENT

വിഡിയോ വൈറലായതോടെ നിരവധി പേരാണ് ആരാധകന്റെ സമീപനം ശരിയായില്ലെന്നു പറഞ്ഞെത്തിയത്. എന്നാൽ അതേസമയം തന്നെ അനന്യയുടെ വസ്ത്രത്തെ വിമർശിച്ചും നിരവധി പേരെത്തി.

സ്ട്രാപ്‍ലെസ് പ്ലൻജിങ്ങ് നെക്കോടു കൂടിയ വസ്ത്രമാണ് അനന്യ സ്റ്റൈൽ ചെയ്തത്. മിനിമൽ മേക്കപ്പും മിനിമൽ ആക്സസറീസുമാണ് പെയർ ചെയ്തത്. 

English Summary:

Ananya Panday Irked By Man Who Touched Her Without Consent At Mumbai