ഫൗണ്ടേഷനില്ല, ബ്ലഷ് നിർബന്ധം, ലിപ്ബാമില്ലെങ്കിൽ പിന്നെന്ത് മേക്കപ്പ്; ആലിയയുടെ സ്കിൻ കെയറിൽ ഐസിനും സ്ഥാനമുണ്ട്
മികച്ച നടിക്കുള്ള ദേശീയ ബഹുമതിയുടെ തിളക്കത്തിലാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. പുരസ്‌കാര ദാന വേദിയിൽ വിവാഹ സാരി അണിഞ്ഞെത്തിയ താരം എന്നത്തേയും പോലെ തന്നെ അതിമനോഹരിയായിരുന്നു. എന്നും തിളങ്ങുന്ന ചർമത്തെടെയെത്തുന്ന താരത്തിന്റെ സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്. താരസുന്ദരിയെ പോലെ തിളങ്ങാനായി

മികച്ച നടിക്കുള്ള ദേശീയ ബഹുമതിയുടെ തിളക്കത്തിലാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. പുരസ്‌കാര ദാന വേദിയിൽ വിവാഹ സാരി അണിഞ്ഞെത്തിയ താരം എന്നത്തേയും പോലെ തന്നെ അതിമനോഹരിയായിരുന്നു. എന്നും തിളങ്ങുന്ന ചർമത്തോടെയെത്തുന്ന താരത്തിന്റെ സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്. താരസുന്ദരിയെ പോലെ തിളങ്ങാനായി ആഗ്രഹിക്കാത്തവരും വളരെ കുറവാണ്. ആലിയയുടെ ചർമ സംരക്ഷണത്തിന്റെയും സൗന്ദര്യ സംരക്ഷണത്തിന്റെയും വഴികൾ പരിചയപ്പെട്ടാലോ?
ക്ലൻസിങ്ങോടെയാണ് ആലിയയുടെ ഒരു ദിവസത്തിന്റെ ആരംഭം. ക്ലൻസിങ് ബാമാണ് ഉപയോഗിക്കുന്നത്. ചർമ സംരക്ഷണത്തിൽ തന്റെ ഗുരു സഹോദരിയാണെന്നും സ്കിൻ കെയറിനു ജീവിതത്തിൽ പ്രഥമസ്ഥാനം നൽകാനുള്ള പ്രേരണ അവളാണെന്നും ആലിയ പറയുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തുണ്ടാകുന്ന പഫിനെസ്സിൽ നിന്നും രക്ഷനേടാൻ താരത്തെ സഹായിക്കുന്നത് ഐസിങ് ആണ്. മാത്രമല്ല, ഐസിങ് ചെയ്യുന്നതിലൂടെ മുഖക്കുരു, അതുമൂലമുണ്ടാകുന്ന പാടുകൾ എന്നിവയിൽ നിന്നെല്ലാം രക്ഷനേടാൻ സാധിക്കും. ചർമം മനോഹരമാകാനും ഫ്രഷ് ഫീൽ തോന്നാനും ഐസിങ് ചെയ്താൽ മതി.
ചർമ സംരക്ഷണത്തിൽ മോയ്സ്ചറൈസറിനു പ്രധാന സ്ഥാനമുണ്ട്. ഐസിങ് ചെയ്തതിനു ശേഷം മോയിസ്ചറൈസറും സൺസ്‌ക്രീനും ആലിയ ഉപയോഗിക്കും. മകൾ ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നു മാസത്തിൽ കുഞ്ഞിന്റെ കാര്യങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ആ സമയത്തു സ്കിൻ കെയർ, ഹെയർ കെയർ പോലുള്ള കാര്യങ്ങൾ ചെയ്യുമായിരുന്നു. മറ്റ് പല കാര്യങ്ങളും അന്ന് ചെയ്തിരുന്നില്ല. പക്ഷേ, എന്തൊക്കെ ചെയ്തില്ലെങ്കിലും ലിപ് ബാം ഉപയോഗിക്കുകയെന്നത് ഒരിക്കലും ആലിയ മറക്കാറില്ല.
ആലിയയുടെ കയ്യിലെ ഔറ റിങ്ങിനും പ്രത്യേകതയുണ്ട്. അതൊരു ഫിറ്റ്നസ് ഉപകരണമാണ്. മോതിരമണിയാനുള്ള ഇഷ്ടം മാത്രമല്ല അതിനു പുറകിലുള്ളതെന്നും, ഒരാളുടെ ഉറക്കത്തെ മോണിറ്റർ ചെയ്യാൻ കഴിയുന്ന സ്മാർട് റിങ് ആണിതെന്നും ആലിയ വ്യക്തമാക്കിയിരുന്നു. ഫൗണ്ടേഷൻ ഉപയോഗിക്കാറില്ല. പകരമായി സ്കിൻ റ്റിന്റുകളാണ് ആലിയ ഉപയോഗിക്കാറുള്ളത്. ബ്രഷ് ഉപയോഗിക്കാതെ കൈകൾ കൊണ്ടാണ് മുഖത്ത് എല്ലാം അപ്ലൈ ചെയ്യുന്നത്. കൂടുതൽ ഫിനിഷിങ് തോന്നാൻ വേണ്ടിയാണ് താരം ഇങ്ങനെ ചെയ്യുന്നത്. സ്കിൻ റ്റിന്റുകളിൽ കുറച്ച് ഇല്ലുമിനേറ്റിങ് പ്രൈമർ മിക്സ് ചെയ്താണ് താരം ഉപയോഗിക്കാറുള്ളത്.
മേക്കപ്പ് ചെയ്യുമ്പോൾ ആദ്യ കാലങ്ങളിൽ അമ്മയെയായിരുന്നു ആലിയ ശ്രദ്ധിച്ചിരുന്നത്. അമ്മ കണ്ണുകൾ ഓവർലൈൻ ചെയ്യുമായിരുന്നു. ഒരിക്കൽ എന്ത് കൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടി കണ്ണുകൾ ചെറുതായിരുന്നതു കൊണ്ടാണെന്നായിരുന്നു. തന്റെ കണ്ണുകളും ചെറുതാണ്. അതു കൊണ്ടാണ് ആലിയയുെ ഓവർലൈൻ ചെയ്യാൻ തുടങ്ങിയത്.
ബ്ലഷ് ഉപയോഗിക്കുന്ന പതിവും ആലിയയ്ക്കുണ്ട്. ഒരു ആവരണം പോലെ റോസി ഡ്രോപ്പുകളും ഉപയോഗിക്കും. മേക്കപ്പ് ചെയ്യുന്നുണ്ടെങ്കിലും ചെയ്തിട്ടില്ലെന്ന് തോന്നിപ്പിക്കാനാണിഷ്ടം. ക്രീം കളർ ബേസ് ആണ് ആദ്യം ചെയ്യുക. പിങ്ക്, ഇളം തവിട്ടു നിറങ്ങളാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. കാലങ്ങളായി ഇത് തന്നെയാണ് ചെയ്തു വരുന്നത്. ഐ ലൈനർ ഉപയോഗിക്കാറില്ല, മേക്കപ്പ് ചെയ്യാൻ അധികം സമയമൊന്നും ആലിയയ്ക്ക് വേണ്ട. എവിടെയിരുന്നു വേണമെങ്കിലും പത്തു മിനിറ്റുകൾ കൊണ്ട് അതെല്ലാം ആലിയ ചെയ്തു തീർക്കും.