‘എന്തിനാണ് ഇത്ര ചെറിയ വസ്ത്രം ധരിക്കുന്നത്’? ഉർഫി പൊലീസ് കസ്റ്റഡിയിലോ? വിഡിയോയുടെ സത്യമെന്ത്
വ്യത്യസ്തമായ ഫാഷൻ സെൻസുകൊണ്ട് അഭിനന്ദനവും വിമർശനവും ഏറ്റുവാങ്ങിയ താരമാണ് ഉർഫി ജാവേദ്. പൊതു സ്ഥലത്ത് മാന്യമായി വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് ഉർഫിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വിഡിയോയിൽ രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് ഉർഫിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. ഒരു കോഫി ഷോപ്പിന് മുന്നിലെത്തിയാണ് ഉർഫിയെ കസ്റ്റഡിയിലെടുത്തത്. ‘എന്തിനാണ് ഇത്രയും ചെറിയ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നത്’, എന്നു ചോദിച്ചു കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥർ ഉർഫിയുടെ അടുത്തെത്തുന്നത്. ശേഷം അവരെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതാണ് വിഡിയോയിൽ.
ചുവപ്പ് നിറത്തിലുള്ള ബാക്ക് ലെസ് ടോപ്പും പാന്റുമാണ് വിഡിയോയിൽ ഉർഫി ധരിച്ചത്. എന്നാൽ, വിഡിയോ വൈറലായതോടെ ഇത് പ്രാങ്കാണോ അതോ സത്യമാണോ എന്നായി ആരാധകർ. പലരും ഇത് ഉർഫിയുടെ പ്രാങ്ക് വിഡിയോ ആണെന്ന് പ്രതികരിച്ചപ്പോൾ യഥാർഥ സംഭവമാണെന്നും പലരും പറയുന്നുണ്ട്. എന്തിനാണ് പൊലീസ് ഇത്തരത്തില്‍ ഒരാളുടെ വസ്ത്ര സ്വാതന്ത്രത്തിലൊക്കെ ഇടപെടുന്നതെന്നും കമന്റുകളുണ്ട്.
എന്നാല്‍, ഉർഫി ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതൊരു പ്രാങ്ക് അല്ലെങ്കിൽ പ്രെമോഷണൽ വിഡിയോ ആണെന്നുമാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഉർഫി പ്രതികരിച്ചിട്ടില്ല.