10 മിനിറ്റിൽ ബോളിവുഡ് സുന്ദരിയായി തിളങ്ങാം, ആലിയയുടെ സ്പെഷൽ ‘സൺബേൺ ഗ്ലോ’ മേക്കപ്പ്
ബോളിവുഡിന്റെ സൗന്ദര്യ റാണിയാണ് ആലിയ ഭട്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പല കാലങ്ങളിൽ പ്രേക്ഷകരുടെ മനം കവർന്ന ആലിയയുടെ നാച്വറൽ സൗന്ദര്യത്തിനാണ് ആരാധകരേറെ. പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ തന്റെ സ്കിൻ കെയർ സീക്രട്ടുകളും മറ്റു വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട് താരം. വിവാഹിതയായശേഷവും

ബോളിവുഡിന്റെ സൗന്ദര്യ റാണിയാണ് ആലിയ ഭട്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പല കാലങ്ങളിൽ പ്രേക്ഷകരുടെ മനം കവർന്ന ആലിയയുടെ നാച്വറൽ സൗന്ദര്യത്തിനാണ് ആരാധകരേറെ. പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ തന്റെ സ്കിൻ കെയർ സീക്രട്ടുകളും മറ്റു വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട് താരം. വിവാഹിതയായശേഷവും അമ്മയായപ്പോഴുമൊന്നും ആലിയയുടെ കോട്ടം തട്ടാത്ത മുഖസൗന്ദര്യത്തിന്റെ രഹസ്യം തേടി അനേകം ആരാധകർ എത്തിയിരുന്നു. അമ്മയായതിനുശേഷം അഭിനയിച്ച പുതിയ ചിത്രത്തിൽ അത്യന്തം മനോഹരമായിട്ടാണ് ആലിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്താണ് സത്യത്തിൽ ആലിയയുടെ മുഖകാന്തിയുടെ രഹസ്യം, അതുപോലെ മുഖം തിളങ്ങാന്‍ നിങ്ങൾക്കും ആഗ്രഹമില്ലേ? എങ്കിൽ അതിനുള്ള വഴി ആലിയ തന്നെ പങ്കുവയ്ക്കുകയാണ്. തന്റെ പത്തുമിനിറ്റ് മേക്കപ്പ് റൂട്ടീൻ പങ്കുവച്ചുകൊണ്ട് എങ്ങനെ സൺബേണിൽ നിന്നും രക്ഷപ്പെടാമെന്നും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ചർമകാന്തി എങ്ങനെ നിലനിർത്താമെന്നുമാണ് ഒരു വിഡിയോയിലൂടെ ആലിയ വ്യക്തമാക്കി
തന്റെ ഈ ദിനചര്യയെ ആലിയ വിളിയ്ക്കുന്നത് ‘സൺബേൺ ഗ്ലോ’ എന്നാണ്. നമ്മളിൽ മിക്കവരും മേക്കപ്പ് ആരംഭിക്കുന്നത് ഫൗണ്ടേഷൻ ഇട്ടുകൊണ്ടായിരിക്കുമല്ലോ. എന്നാൽ ആലിയ പറയുന്നത് ഫൗണ്ടേഷനേക്കാൾ സ്കിൻ ബേസിന് ചേരുന്ന പ്രൈമറാണ് നല്ലതെന്നാണ്. ദിവസം മുഴുവൻ വെയിലത്ത് വർക്ക് ചെയ്യുകയും ആകെ ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ മുഖത്തെ തിളക്കത്തിന് കോട്ടം തട്ടാതെ ഇരിക്കാൻ ഈ മേക്കപ്പ് റൂട്ടിൻ വളരെ മികച്ചതാണെന്നാണ് ആലിയ പറയുന്നത്. തനിക്ക് പ്രൈമറുകൾ ഏറെ ഇഷ്ടമാണെന്നും താരം വ്യക്തമാക്കി.
മേക്കപ്പ് അപ്ലൈ ചെയ്യുന്നതിൽ കൈകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ആലിയ വിഡിയോയിൽ ഊന്നിപ്പറയുന്നുണ്ട്. കൈകൾ ഉപയോഗിക്കുമ്പോൾ മുഖത്തെ എല്ലാ ഭാഗങ്ങളിലേയ്ക്കും മേക്കപ്പ് എത്തുന്നതായി നമുക്ക് ഫീൽ ചെയ്യുമെന്നാണ് ആലിയയുടെ അഭിപ്രായം. മാത്രമല്ല താരം തന്റെ മുഖത്തെ പുള്ളികൾ എടുത്തു കാണിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അതിന് കൈകൾകൊണ്ട് മേക്കപ്പ് ഇടുന്നതാണ് ഉചിതമെന്നും പറയുന്നു.
മുഖത്തെ ചെറിയ പാടുകൾ മറയ്ക്കാൻ ഒരു ക്രീം കൺസീലറാണ് അടുത്തതായി ഉപയോഗിക്കേണ്ടതെന്നാണ് താരം പറയുന്നത്. തുടർന്ന് പീച്ചി ചീക്ക് കളറും ആലിയ മുഖത്ത് അപ്ലൈ ചെയ്യുന്നുണ്ട്. ഈ ചീക്ക് കളർ ഉപയോഗിച്ച് ആലിയ സ്വയം കണ്ടെത്തിയ ടെക്നിക്കിലൂടെ ഒരു സി കർവ് മുഖത്ത് സൃഷ്ടിക്കുന്നതും വിഡിയോയിൽ കാണാം. അത് മൂക്കിന് മുകളിലൂടെ നീട്ടുന്നു. സൺകിസ് പ്രഭാവത്തിനായി താടി ഉൾപ്പെടെ ഒരു ഡബ്ല്യൂ ആകൃതിയിൽ പൂർത്തിയാക്കുന്നു.
സൺ കിസ് വൈബ്ബിനായി ആലിയ തന്റെ കണ്ണുകൾക്ക് താഴെ കോണ്ടൂർ സ്റ്റിക്കും പൗഡറും അപ്ലൈ ചെയ്യുന്നു. ഇനി ഐഷാഡോയും മസ്കാരയും ഇടുന്നതോടെ പത്തുമിനിട്ട് മാത്രം സമയമെടുത്ത് ആലിയ വീണ്ടും സുന്ദരിയായി മാറിയിരിക്കുന്നു. വെറും പത്തുമിനിറ്റ് മതി ആലിയയുടെ സ്വന്തം മേക്കപ്പ് ട്രിക്കിലൂടെ നിങ്ങൾക്കും ഒരു ബോളിവുഡ് സ്റ്റൈൽ ലുക്ക് നേടാൻ. അടുത്തതവണ പുറത്തേക്ക് ഇറങ്ങും മുമ്പ് ആലിയ സ്റ്റൈൽ സൺബേൺ ഗ്ലോ മേക്കപ്പ് ഒന്ന് ട്രൈ ചെയ്തുനോക്കാം.