ട്രാൻസ്ജെന്ററുകളും പ്ലെസ് സൈസ് മോഡലും, ഒപ്പം അമ്മമാരും, റാംപിൽ ചരിത്രം തീർത്ത് മിസ് യൂണിവേഴ്സ്
കഴിഞ്ഞ ദിവസം നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസാണ് കിരീടം സ്വന്തമാക്കിയത്. ഏറെ വ്യത്യസ്തകളും നിറഞ്ഞതായിരുന്നു ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരം. മത്സരാർഥികളുടെ വസ്ത്രങ്ങളും റാംപ് വാക്കും കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും കൊണ്ടു മാത്രമല്ല ഇത്തവണ മത്സരം ചരിത്രത്തിലിടനേടിയത്. ട്രാൻസ്ഡെന്ററുകൾ, പ്ലെസ് സൈസ് മോഡൽ, അമ്മമാർ തുടങ്ങി ഇതുവരെ മത്സരരംഗത്ത് കാണാതിരുന്ന പലരും റാംപിലെത്തി എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.

കഴിഞ്ഞ ദിവസം നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസാണ് കിരീടം സ്വന്തമാക്കിയത്. ഏറെ വ്യത്യസ്തകൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരം. മത്സരാർഥികളുടെ വസ്ത്രങ്ങളും റാംപ് വാക്കും കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും കൊണ്ടു മാത്രമല്ല, ട്രാൻസ്ഡെന്ററുകൾ, പ്ലെസ് സൈസ് മോഡൽ, അമ്മമാർ തുടങ്ങി ഇതുവരെ മത്സരരംഗത്ത് കാണാതിരുന്ന പലരും ഇത്തവണ റാംപിലെത്തി.
മിസ് യൂണിവേഴ്സ് മത്സരപ്പട്ടം നേടിയ ആദ്യ നിക്കരാഗ്വക്കാരിയെന്ന നേട്ടം സ്വന്തമാക്കി കൊണ്ടാണ് ഷീനിസ് കിരീടത്തിൽ മുത്തമിട്ടത്. മാനസികാരോഗ്യ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയായ 23കാരി ഓഡിയോ വിഷ്വൽ പ്രോഡ്യൂസറുമാണ്. തായ്‌ലൻഡിന്റെ ആന്റോണിയ പോർസിൽഡിൽ ഫസ്റ്റ് റണ്ണറപ്പും ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറയ വിൽസണും സെക്കന്റ് റണ്ണറപ്പുമായി.
മിസ് യൂണിവേഴ്സ് മത്സരത്തിൽ ഉയർന്ന പ്രായപരിധി ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്തവണത്തേത്. നേരത്തെ 28 വയസ് വരെയുള്ളവർക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. ഒപ്പം വിവാഹമോചിതർ, വിവാഹിതർ, ഗർഭിണികൾ എന്നിവർക്കുള്ള നിയന്ത്രണവും മാറ്റിയിരുന്നു. രണ്ടുകുട്ടികളുടെ അമ്മയായ മിഷേൽ കോൺ എന്ന 28കാരി, മാധ്യമപ്രവർത്തകയും മോഡലുമായ കാമില അവെലയും മത്സരത്തിന്റെ ഭാഗമായി.
രണ്ട് ട്രാൻസ് വിഭാഗത്തിൽപ്പെട്ടവരും മത്സരത്തിൽ പങ്കെടുത്തു. പോർച്ചുഗലിൽ നിന്നുള്ള മറീന മാഷെറ്റ്, നെതർലാൻഡ്‌സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റിക്കി കോലെ എന്നിവരാണ് ട്രാൻസ്ജെന്റർ വ്യക്തികൾ. ട്രാൻസ് വനിതകളും വനിതകളാണ്. സ്ത്രീകളെ ആഘോഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. മറ്റുപരിപാടികളെ അപേക്ഷിച്ച് നേരത്തെ തന്നെ ഇത്തരമൊരു മാറ്റം കൊണ്ടുവരാനായതില്‍ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ട്രാൻസ് ജെന്ററുകളുടെ പ്രാതിനിധ്യത്തെ പറ്റി മിസ് യൂണിവേഴ്സ് ഓർഗനൈസർ പറഞ്ഞത്.
ചരിത്രത്തിലാദ്യമായി ഒരു പ്ലെസ് സൈസ് മോഡൽ റാംപിലെത്തി എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. നേപ്പാളിനെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയ ജെയിൻ ദിപീക മിസ് യൂണിവേഴ്സ് മത്സരത്തിൽ പുതു ചരിത്രം കുറിച്ചു. സ്ത്രീകളുടെ ശരീരത്തിലെ വ്യത്യസ്തമായ മാറ്റങ്ങൾ ആഘോഷിക്കാനും, എല്ലാ വലുപ്പങ്ങളും സൈസും ഉൾക്കൊള്ളാനുമുള്ള സമയമാണിതെന്നാണ് ജെയിന്റെ വാദം.
ആദ്യ മിസ് പാക്കിസ്ഥാനായി 24കാരി എറിക റോബിനും ചരിത്രത്തിലിടം നേടി. മികച്ച 20 മത്സരാർഥികളുടെ പട്ടികയിലും എറിക്കിനെത്താനായി. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത ശ്വേത ശാരദ മികച്ച 20 മത്സരാർത്ഥികളുടെ പട്ടികയിൽ ഇടം നേടി.