‘ആലിയയ്ക്ക് പറ്റുമെങ്കിൽ ഞങ്ങൾക്കും പറ്റും’, ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ധരിച്ചതിനെ അഭിനന്ദിച്ച് സുഹാന
‘ദ ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളീവുഡിൽ അരങ്ങേറ്റം നടത്താനുള്ള തയാറെടുപ്പിലാണ് ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ. സിനിമയിലെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു പരിപാടിയിൽ ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ തന്റെ വിവാഹ സാരി അണിഞ്ഞെത്തിയ ആലിയയെ സുഹാന അഭിനന്ദിച്ചു. പരിസ്ഥിതിയെ

‘ദ ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്താനുള്ള തയാറെടുപ്പിലാണ് ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ. സിനിമയിലെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു പരിപാടിയിൽ ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ തന്റെ വിവാഹ സാരി അണിഞ്ഞെത്തിയ ആലിയയെ സുഹാന അഭിനന്ദിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ യുവാക്കളുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആലിയ ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിച്ചത് സുഹാന പറഞ്ഞത്. സുസ്ഥിര ഫാഷനെ കുറിച്ചും അവർ വാചാലയായി.
‘ദേശീയ അവാർഡ് സ്വീകരിക്കാനായി എത്തിയപ്പോൾ ആലിയ തന്റെ വിവാഹ സാരി വീണ്ടും ധരിച്ചു. സിനിമയെന്ന ഏറെ സ്വീകാര്യതയുള്ള ഒരു പ്ലാറ്റ്ഫോമിലെ സ്വാധീനമുള്ള വ്യക്തി എന്ന നിലയിൽ ആലിയ ചെയ്തത് അവിശ്വസനീയമാണ്. അതോടൊപ്പം തന്നെ വളരെ നല്ലൊരു മെസേജാണ് ഇതിലൂടെ നൽകിയത്. ആലിയ ഭട്ടിന് അവളുടെ വിവാഹ സാരി വീണ്ടും ധരിക്കാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് ഒരു പാർട്ടിക്ക് ധരിച്ച വസ്ത്രം വീണ്ടും ആവർത്തിക്കാം. പുതിയ വസ്ത്രങ്ങൾ നിർമിക്കുന്നത് മാലിന്യങ്ങൾ സൃഷ്ടിക്കും. അത് നമ്മുടെ പരിസ്ഥിതിയെയും ബാധിക്കും. അതിനാൽ ഇത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്’. സുഹാന പറഞ്ഞു.
സബ്യസാചിയുടെ ഐവറി ഓർഗൻസ സാരി ധരിച്ചാണ് അവാർഡ് വേദിയിൽ ആലിയ എത്തിയത്. ഗോൾഡൻ എംബ്രോയ്ഡറിയോടു കൂടിയ സാരിയിൽ ചിത്രശലഭം, ചെടികൾ, പൂക്കൾ എന്നീ ഡിസൈനുകളും നൽകിയിരുന്നു.