ADVERTISEMENT

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോൻ. അടുത്തിടെയായി താരം ഫോട്ടോഷൂട്ടുകളിൽ ഏറെ ശ്രദ്ധ നൽകുന്നുണ്ട്. പലപ്പോഴായി വ്യത്യസ്തമായ ലുക്കിൽ വന്ന് ആരാധകരെ അമ്പരപ്പിക്കാറുള്ള മാളവികയുടെ പുത്തൻ ലുക്കും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. 

നീല നിറത്തിലുള്ള ബോഡികോൺ ഗൗണിൽ അതിസുന്ദരിയായാണ് മാളവിക എത്തിയത്. ഡീപ്പ് വി നെക്കുള്ള സ്ലീവ് ലെസ് ഗൗണാണ് പെയർ ചെയ്തത്. ഹൈ സ്ലിറ്റ് ഗൗൺ മാളവികയ്ക്ക് ഹോട്ട്ലുക്ക് നൽകി. മിനിമൽ ആക്സസറീസാണ് പെയർ ചെയ്തത്. സിമ്പിള്‍ ഡിസൈനിലുള്ള മാലയും വളകളും പെയർ ചെയ്തു. 

malavika-photoshoot3
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. താരത്തിന്റെ പുത്തൻ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ഗ്ലാമറസ് ലുക്കിലുള്ള മാളവികയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നുണ്ട്. പലരും ഹണിറോസുമായാണ് മാളവികയെ താരതമ്യം ചെയ്യുന്നത്. ഹണിറോസിനേക്കാൾ ഭംഗിയുണ്ട്, വെല്ലുവിളിയാകുമോ? ഹണിറോസെന്ന വൻമരം വീണു, ഇത് മാളവികയുടെ കാലമാണ് എന്നെല്ലാം കമന്റുകളുണ്ട്. 

malavika-photoshoot2
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധ നേടിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി. വിനീത് ശ്രീനിവാസൻ നായകനായ കുറുക്കനാണ് അവസാനമായി അഭിനയിച്ച സിനിമ. 

malavika-photoshoot1
മാളവിക മേനോൻ, Image Credits: Instagram/malavikacmenon
English Summary:

Malavika Menon Stuns in New Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com