66–ാമത് ഗ്രാമി പുരസ്കാര വേദി സംഗീതത്തിന്റെ മാത്രമല്ല, ഫാഷന്റേയും സംഗമവേദിയായിരുന്നു. വ്യത്യസ്ത വസ്ത്രങ്ങളിലെത്തി ഓരോ താരങ്ങളും അമ്പരപ്പിച്ചു. ദുവാ ലിപ, മൈലി സൈറസ്, ടെയ്‌ലർ സ്വിഫ്റ്റ്, ബില്ലി എലിഷ് തുടങ്ങി പലരും സ്റ്റൈലിഷ് ലുക്ക് കൊണ്ടു ഫാഷൻ ലോകത്തെ അമ്പരപ്പിച്ചു. ചുവപ്പായിരുന്നു ഇത്തവണത്തെ

66–ാമത് ഗ്രാമി പുരസ്കാര വേദി സംഗീതത്തിന്റെ മാത്രമല്ല, ഫാഷന്റേയും സംഗമവേദിയായിരുന്നു. വ്യത്യസ്ത വസ്ത്രങ്ങളിലെത്തി ഓരോ താരങ്ങളും അമ്പരപ്പിച്ചു. ദുവാ ലിപ, മൈലി സൈറസ്, ടെയ്‌ലർ സ്വിഫ്റ്റ്, ബില്ലി എലിഷ് തുടങ്ങി പലരും സ്റ്റൈലിഷ് ലുക്ക് കൊണ്ടു ഫാഷൻ ലോകത്തെ അമ്പരപ്പിച്ചു. ചുവപ്പായിരുന്നു ഇത്തവണത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

66–ാമത് ഗ്രാമി പുരസ്കാര വേദി സംഗീതത്തിന്റെ മാത്രമല്ല, ഫാഷന്റേയും സംഗമവേദിയായിരുന്നു. വ്യത്യസ്ത വസ്ത്രങ്ങളിലെത്തി ഓരോ താരങ്ങളും അമ്പരപ്പിച്ചു. ദുവാ ലിപ, മൈലി സൈറസ്, ടെയ്‌ലർ സ്വിഫ്റ്റ്, ബില്ലി എലിഷ് തുടങ്ങി പലരും സ്റ്റൈലിഷ് ലുക്ക് കൊണ്ടു ഫാഷൻ ലോകത്തെ അമ്പരപ്പിച്ചു. ചുവപ്പായിരുന്നു ഇത്തവണത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

66–ാമത് ഗ്രാമി പുരസ്കാര വേദി സംഗീതത്തിന്റെ മാത്രമല്ല, ഫാഷന്റേയും സംഗമവേദിയായിരുന്നു. വ്യത്യസ്ത വസ്ത്രങ്ങളിലെത്തി ഓരോ താരങ്ങളും അമ്പരപ്പിച്ചു. ദുവാ ലിപ, മൈലി സൈറസ്, ടെയ്‌ലർ സ്വിഫ്റ്റ്, ബില്ലി എലിഷ് തുടങ്ങി പലരും സ്റ്റൈലിഷ് ലുക്ക് കൊണ്ടു ഫാഷൻ ലോകത്തെ അമ്പരപ്പിച്ചു. ചുവപ്പായിരുന്നു ഇത്തവണത്തെ ട്രെൻഡ്. ബോൾഡ് ഫാഷൻ സ്റ്റേറ്റ്മെന്റ് തീർത്ത് പലരും കയ്യടിനേടി. ഗ്രാമിയിലെ ഫാഷൻ കാണാം. 

ടെയ്‌ലർ സ്വിഫ്റ്റ്
ആഡംബര ഫാഷൻ ഹൗസായ ഷിയാപരെല്ലിയിലെ വെളുത്ത കോർസെറ്റ് കോച്ചർ ഗൗൺ അണിഞ്ഞാണ് ടെയ്‍ലർ സ്വിഫ്റ്റ് ഗ്രാമി വേദിയിലെത്തിയത്. സ്‌ട്രാപ് ലെസും ചതുരാകൃതിയിലുള്ള നെക്ക് ലൈനോടും കൂടിയ ഗൗണാണ് തിരഞ്ഞെടുത്തത്. ഹൈസ്ലിറ്റ് വസ്ത്രം കറുത്ത നിറത്തിലുള്ള വെൽവെറ്റ് ഗ്ലൗവ്സും മാച്ച് ചെയ്തു.  

ടെയ്ലർ സ്വിഫ്റ്റ്, Image Credits: Instagram/tayswiftupdates13
ADVERTISEMENT

മൈലി സൈറസ്
ബോൾഡ് ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് പേരുകേട്ട പോപ്പ് താരം മൈലി സെറസ് നേക്കഡ് വസ്ത്രത്തിലാണ് എത്തിയത്. ഗോൾഡൻ നൂലുകൾ കൊണ്ടാണ് വസ്ത്രം ഡിസൈൻ ചെയ്തത്. നൂറുകണക്കിന് സ്വർണ്ണ നിറത്തിലുള്ള സേഫ്റ്റി പിന്നുകൾ ഉപയോഗിച്ചാണ് വസ്ത്രം ഡിസൈൻ ചെയ്തത്. ജോൺ ഗലിയാനോയുടെ ഫാൾ വിന്റർ– 1996 ലുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വസ്ത്രം നിർമിച്ചത്. ന്യൂഡ് മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്. 

US singer-songwriter Miley Cyrus arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)

ബില്ലി ഐലിഷ്
കറുപ്പും പിങ്കും ചേർന്ന ബാർബി ബോംബർ ജാക്കറ്റിലാണ് ബില്ലി ഐലിഷ് ചുവന്ന പരവതാനിയിൽ എത്തിയത്. ഓവർസൈസ്ഡ് വെള്ള ഷർട്ടും, കറുത്ത ടൈയും, കറുത്ത ബാഗി  ട്രൗസറും ഉപയോഗിച്ച് അവൾ റെഡ് കാർപെറ്റ് ഗ്ലാമറിനെ പുനർനിർവചിച്ചു. കണ്ണടയും സ്റ്റൈൽ ചെയ്തിട്ടുണ്ട്. 

US singer-songwriter Billie Eilish arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
ADVERTISEMENT

ബീ ബീ രെക്സ
ഫിഷ്നെറ്റ് സ്ലീവും ഓഫ് ഷോൾഡറുമായ കറുത്ത ഗൗണാണ് ബീ ബീ രെക്സ സ്റ്റൈൽ ചെയ്തത്. ഗ്ലാം മേക്കപ്പ് ലുക്കാണ് ഫോളോ ചെയ്തത്. 

US singer Bebe Rexha arrives for the Recording Academy and Clive Davis' Salute To Industry Icons pre-Grammy gala at the Beverly Hilton hotel in Beverly Hills, California on February 3, 2024. (Photo by Robyn BECK / AFP)

ലൊവാൺ കോക്സ്
ചുവപ്പു നിറത്തിലുള്ള ഗൗണിലാണ് ലൊവാണ്‍ കോക്സ് ഗ്രാമി വേദിയെ കീഴടക്കിയത്. ഹാൾട്ടർ നെക്ക് വസ്ത്രത്തിൽ സ്ട്രാപ്പ് സ്ലീവാണ് നൽകിയത്. വസ്ത്രത്തിന്റെ താഴെ ഭാഗത്ത് ഹൃദയാകൃതിയും നല്‍കിയിട്ടുണ്ട്. 

US actress Laverne Cox arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
ADVERTISEMENT

ഡോൺ റിച്ചാർഡ്
പൂക്കളുടെ പാറ്റേണിലുള്ള സ്ലീവുള്ള ഒരു സ്കാർലറ്റ് ഗൗൺ ധരിച്ചാണ് ഡോൺ റിച്ചാർഡ് എത്തിയത്. സ്ലീവിനൊപ്പം ചുവപ്പു നിറത്തിൽ ഒരു പൂന്തോട്ടം തന്നെയായിരുന്നു താരത്തിന്റെ വസ്ത്രത്തിൽ ഡിസൈൻ ചെയ്തത്. പൂക്കളുടെ അലങ്കാരങ്ങളാൽ നിറഞ്ഞ പ്ലെയിൻ ഗൗണിൽ അതീവ സുന്ദരിയായിരുന്നു ഡോൺ. സാന്ദ്രോ ബോട്ടിസെല്ലിയുടെ പ്രശസ്തമായ ‘പ്രൈമവേര’ എന്ന പെയിന്റിങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്തതാണ് വസ്ത്രം. 

US singer Dawn Richards arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)

സ്കാർലെറ്റ്
ചുവപ്പ് നിറത്തിലുള്ള സ്ട്രാപ്പി ഗൗണിലാണ് സ്കാർലെറ്റും ഗ്രാമിവേദിയിലെത്തിയത്. വസ്ത്രത്തിന്റെ മുകൾ ഭാഗത്ത് മാത്രമാണ് ഡിസൈൻ നൽകിയത്. ഹൈസ്ലിറ്റ് ഗൗണിൽ ഗ്ലാമറസ് ലുക്കിലായിരുന്നു താരം. 

അയ്‌റ സ്റ്റാർ
നൈജീരിയൻ ഗായിക അയ്‌റ സ്റ്റാർ ബേബി ബ്ലൂ നിറത്തിലുള്ള ടു പീസ് വസ്ത്രമാണ് ധരിച്ചത്. വെള്ളി ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ചു. സിൽവർ ജുവലറി കൊണ്ട് ബ്രാലെറ്റ് അലങ്കരിച്ചു. തിളങ്ങുന്ന നീല റാപ്പറൗണ്ട് ഷൂസാണ് പെയര്‍ ചെയ്തത്. 

Nigerian singer Ayra Starr arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)

കോളി ബെയ്‌ലി
കോളി ബെയ്‌ലി സ്വർണ്ണ നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ഗൗണാണ് സ്റ്റൈൽ ചെയ്തത്. ഇന്ത്യൻ ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്തയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. വൺ ഷോൾഡർ ഗൗണ്‍ കോളിയെ സുന്ദരിയാക്കി.  

US singer Chloe Bailey arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)

ഡോജാ ക്യാറ്റ്
സ്ട്രാപ്പ്ലെസ് സീ ത്രൂ ഗൗണാണ് ഡോജ ക്യാറ്റ് ധരിച്ചത്. ശരീരത്തിലെ മുഴുവൻ ടാറ്റുവും കാണുന്ന രീതിയിലാണ് വസ്ത്രം ധരിച്ചത്. ലേസ്-അപ്പ് ബാക്ക്, കോർസെറ്റ് ബോണിംഗ്, ആർട്ഫുൾ ഡ്രേപ്പിംഗ് എന്നിവ വസ്ത്രത്തിന്റെ സവിശേഷതകളാണ്. കണ്ണടയും സിൽവർ നിറത്തിലുള്ള കമ്മലും മോതിരങ്ങളും ആക്സസറൈസ് ചെയ്തു. 

US rapper Doja Cat arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)

ദുവ ലിപ
സിൽവർ ഗൗണിലാണ് ദുവ ലിപ എത്തിയത്. ഫുൾസ്ലീവ് വസ്ത്രത്തിന് പ്ലെൻജിങ് നെക്ക് ലെനാണ് നൽകിയത്. മൽസ്യത്തിന്റെ ആകൃതിയിലുള്ള ചോക്കറാണ് ആക്സസറൈസ് ചെയ്തത്. ഗ്ലാം മേക്കപ്പാണ് ഫോളോ ചെയ്തത്. 

British singer-songwriter Dua Lipa arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
LOS ANGELES, CALIFORNIA - FEBRUARY 04: (L-R) Shankar Mahadevan, V. Selvaganesh, and Ganesh Rajagopalan of Shakti, winners of the "Best Global Music Album" award for "This Moment", pose in the press room during the 66th GRAMMY Awards at Crypto.com Arena on February 04, 2024 in Los Angeles, California. Alberto E. Rodriguez/Getty Images for The Recording Academy/AFP (Photo by Alberto E. Rodriguez / GETTY IMAGES NORTH AMERICA / Getty Images via AFP)
Australian singer-songwriter Kylie Minogue arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
US producer Angela V. Benson arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
US singer-songwriter Victoria Monet arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
US singer Summer Walker arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
Brazilian model Alessandra Ambrosio arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
Mexican singer songwriter Paty Cantu arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
Canadian singer-songwriter Allison Russell arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)
US singer Lika O arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on FebrUS singer Lika O arrives for the 66th Annual Grammy Awards at the Crypto.com Arena in Los Angeles on February 4, 2024. (Photo by Robyn BECK / AFP)uary 4, 2024. (Photo by Robyn BECK / AFP)