ഇത് വെറും ബൂട്ടല്ല, കൂടെയൊരു എലിപ്പെട്ടിയുമുണ്ട്; വല്ലാത്തൊരു വ്യത്യസ്തതയെന്ന് കാഴ്ചക്കാർ
എപ്പോഴും പരീക്ഷണങ്ങൾ നടക്കുന്നൊരിടമാണ് ഫാഷൻ മേഖല. വസ്ത്രത്തിലും ആക്സസറീസിലും ചെരുപ്പിലുമെല്ലാം പലരും വ്യത്യസ്തത കൊണ്ടുവരാറുണ്ട്. അത്തരത്തില്‍ വേറിട്ടൊരു ഫാഷൻ പരീക്ഷണമാണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എലിപെട്ടി കൊണ്ടുള്ളൊരു ഷൂസ് ധരിച്ച യുവതിയാണ് ശ്രദ്ധേയമാകുന്നത്. പെട്ടി മാത്രമല്ല,

എപ്പോഴും പരീക്ഷണങ്ങൾ നടക്കുന്നൊരിടമാണ് ഫാഷൻ മേഖല. വസ്ത്രത്തിലും ആക്സസറീസിലും ചെരുപ്പിലുമെല്ലാം പലരും വ്യത്യസ്തത കൊണ്ടുവരാറുണ്ട്. അത്തരത്തില്‍ വേറിട്ടൊരു ഫാഷൻ പരീക്ഷണമാണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എലിപെട്ടി കൊണ്ടുള്ളൊരു ഷൂസ് ധരിച്ചാണ് പുത്തൻ ഫാഷൻ പരീക്ഷണം. പെട്ടി മാത്രമല്ല, പെട്ടിക്കുള്ളിൽ കുഞ്ഞന്‍ എലിയുമുണ്ട്. എന്നാൽ അത് യഥാർഥ എലികളല്ല.
മോഡലും സ്റ്റൈലിസ്റ്റുമായ ജെന്നി അസഫാണ് ന്യൂയോർക്ക് ഫാഷൻ വീക്കിലെ ദി ബ്ളോണ്ട്സിന്റെ ഷോയിൽ വ്യത്യസ്തമായ ബൂട്ട് ധരിച്ചെത്തിയത്. ന്യൂയോർക്കിലെ ക്രിയേറ്റീവ് ഏജൻസിയായ അൺകോമൺ ക്രിയേറ്റീവ് സ്റ്റുഡിയോയുടെ ആശയമാണ് റാറ്റ് കേജ് ബൂട്ട്‌സ്. ഏജൻസിയുടെ പുതിയ സ്റ്റുഡിയോയുടെ വരവ് പ്രഖ്യാപിക്കുന്നതിനുള്ള ആശയമായാണ് റാറ്റ് കേജ് ബൂട്ട്സ് വിഭാവനം ചെയ്തത്. അൺകോമണിന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസറായ സാം ഷെപ്പേർഡ് ബൂട്ടിനെ ‘ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം സ്കെച്ച്’ എന്നാണ് വിശേഷിപ്പിച്ചത്. എന്നിരുന്നാലും, ന്യൂയോർക്കിന്റെ ഭംഗിയും യാഥാർഥ്യവും തമ്മിലുള്ള ബന്ധം പുനഃസൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യരും നഗരത്തിലെ എലികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് ഇതുവഴി കാണിക്കാൻ ശ്രമിച്ചതെന്നാണ് ഡിസൈനർ നിൽസ് ലിയോനാർഡ് പറയുന്നത്. ജീവനുള്ള എലികളല്ല ഇതെന്നും 8 മില്യൺ ആളുകള്‍ താമസിക്കുന്ന ന്യൂയോർക്കിൽ ഏകദേശം 3 മില്യണോളം എലികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൂട്ട് വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിലർ ഡിസൈനേയും ആശയത്തേയും പ്രശംസിച്ചപ്പോൾ പലരും ഇതിനെ വിമർശിച്ചു. മൃഗങ്ങളോടുള്ള ക്രൂരതയാണിതെന്നാണ് ചിലർ പ്രതികരിച്ചത്. ഫാഷന്റെ പേരിൽ പ്രതീകാത്മകമായി പോലും കൂട്ടിലടച്ച മൃഗങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പലരും അഭിപ്രായപ്പെട്ടു.