വെള്ള സാരി പഴങ്കഥ, കണ്ണെഴുത്തും ചുണ്ടുചുവപ്പിക്കലും വേണ്ട; ഭ്രമയുഗത്തിലേത് ‘ന്യൂജെൻ യക്ഷി’
വെള്ള സാരിയുടുത്തും മുടി അഴിച്ചിട്ടും പൊട്ടിച്ചിരിച്ചും ആളുകളെ മയക്കുന്ന യക്ഷികളുടെ പല ആൾരൂപങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അവയിൽ നിന്നെല്ലാം വേറിട്ട ലുക്കിലാണ് ഭ്രമയുഗത്തിലെ യക്ഷി. പനങ്കുല പോലെ നീണ്ട മുടി ഇരുപാതിയാക്കി മെയ് മറച്ച്, വശ്യതയോടെ ഇരുട്ടിലേക്ക് ചുവടുവയ്ക്കുന്ന യക്ഷിയെ അവതരിപ്പിച്ചത്

വെള്ള സാരിയുടുത്തും മുടി അഴിച്ചിട്ടും പൊട്ടിച്ചിരിച്ചും ആളുകളെ മയക്കുന്ന യക്ഷികളുടെ പല ആൾരൂപങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അവയിൽ നിന്നെല്ലാം വേറിട്ട ലുക്കിലാണ് ഭ്രമയുഗത്തിലെ യക്ഷി. പനങ്കുല പോലെ നീണ്ട മുടി ഇരുപാതിയാക്കി മെയ് മറച്ച്, വശ്യതയോടെ ഇരുട്ടിലേക്ക് ചുവടുവയ്ക്കുന്ന യക്ഷിയെ അവതരിപ്പിച്ചത് അമാൽഡ ലിസ് ആണ്. വന്യതയും ലാസ്യവും ചേർന്ന ലുക്കിലേക്ക് അമാൽഡയെ ഒരുക്കിയെടുത്തതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യറിനാണ്.
Read Also: സിനിമയിൽ മാത്രമല്ല, ഫാഷനിലും ഇവർ പുലികളാണ്; ഇത് ‘സ്റ്റൈൽ യുഗം’
സ്ഥിരം സിനിമയിൽ കാണുന്ന യക്ഷിയുടെ പാറ്റേണിൽനിന്നു മാറ്റിപ്പിടിക്കണമെന്ന ചിന്തയാണ് ഭ്രമയുഗത്തിലെ യക്ഷിയുടെ വേറിട്ട ലുക്കിന് പിന്നിലെന്ന് റോണക്സ് സേവ്യർ. ‘ആ കാലഘട്ടം കിട്ടുകയും വേണം, എന്നാൽ സ്ഥിരം ലുക്ക് ആവുകയും അരുത്. അതായിരുന്നു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. കുറച്ചു റഫറൻസുകൾ എടുത്തിരുന്നു. ഇതുവരെ കാണാത്ത തരത്തിലുള്ള യക്ഷിയെ അങ്ങനെയാണ് ഒരുക്കിയെടുത്തത്.’
Read Also: ‘കുഞ്ഞുമുഖം കാണാനും കയ്യിലെടുക്കാനും ദിവസങ്ങൾ മാത്രം’; നിറവയറിൽ ഫോട്ടോഷൂട്ടുമായി ലക്ഷ്മി
‘കോസ്റ്റ്യൂം ഡിസൈനറാണ് അരക്കച്ചയും ആഭരണങ്ങളുമൊക്കെ സെറ്റ് ചെയ്തത്. യക്ഷിയുടെ സ്കെച്ചും ഡിസൈനും ഞാനും സംവിധായകൻ രാഹുൽ സദാശിവനും ചേർന്നു തയാറാക്കി. മേക്കപ്പായി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. കണ്ണെഴുതി ചുണ്ടുചുവപ്പിച്ച പരിപാടിയിൽനിന്നു മാറ്റിപ്പിടിക്കാമെന്നായിരുന്നു തീരുമാനം. ന്യൂഡ് മേക്കപ്പാണ് ചെയ്തത്. രണ്ടു മൂന്നു ട്രയൽസ് ചെയ്തിട്ടാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് എത്തിയത്. മുടിയിലാണ് കൂടുതൽ ശ്രദ്ധിച്ചത്. പിന്നിലോട്ട് ഇടാതെ, മാറുമറയ്ക്കുന്ന തരത്തിൽ മുന്നിലേക്ക് ഇടുന്ന രീതി സ്വീകരിച്ചു. മലയാളത്തനിമ നിലനിറുത്തിക്കൊണ്ടു തന്നെ വേറിട്ടൊരു ലുക്ക് അങ്ങനെയാണ് സംഭവിച്ചത്’– റോണക്സ് പറഞ്ഞു.
വാലക്കിന്റെ സിംപിൾ ലുക്ക്
വാലക്– വിളറി വെളുത്ത മുഖവും കറുപ്പു പുതച്ച ചുണ്ടും തിളങ്ങുന്ന കണ്ണുകളുമായി ഭയത്തിന്റെ ആൾരൂപം. കോൺജറിങ് 2 ഇറങ്ങിയ കാലം മുതൽ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ അക്ഷാരാർഥത്തിൽ പേടിപ്പിക്കുന്ന കഥാപാത്രമാണ് ബോണി ആരൺസ് ഗംഭീരമാക്കിയ വാലക്. അതുവരെ ലോക സിനിമയിൽ കാണാത്ത തരത്തിലുള്ള ലുക്കിലാണ് ഈ ‘യക്ഷി’ പ്രത്യക്ഷപ്പെട്ടത്. സാങ്കേതികമായി പറഞ്ഞാൽ ലളിതമാണ് വാലക്കിന്റെ മേക്കപ്പെന്ന് മലയാള സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി പറയുന്നു.
‘കാഴ്ചയിൽ ലളിതമാണ് ഈ ലുക്ക്. ചെയ്തെടുക്കാനും എളുപ്പം. പക്ഷേ, അങ്ങനെയൊരു ആശയം ഉദിച്ച തലയ്ക്കാണ് കയ്യടി നൽകേണ്ടത്. കളറിങ്ങാണ് പ്രധാനം. കണ്ണിന് കോൺടാക്ട് ലെൻസ് കൊടുത്തിട്ടുണ്ട്. കണ്ണിനു ചുറ്റിലും ചുണ്ടിലും കൊടുത്തിരിക്കുന്ന കറുത്ത ഷേഡിങ് ഭയപ്പെടുത്തുന്ന രൂപമാറ്റം നൽകുന്നു. ഒരു ഡ്രൈ ഫീലിലാണ് മുഖം ഫിനിഷ് ചെയ്തിരിക്കുന്നത്’. ‘ആ ലുക്കിന് അത്രയും ഭീകരത തോന്നിപ്പിക്കാനുള്ള മറ്റൊരു കാരണം കോസ്റ്റ്യൂമാണ്. കന്യാസ്ത്രീയുടെ വേഷത്തിലാണല്ലോ വാലക് പ്രത്യക്ഷപ്പെടുന്നത്. അവരുടെ മുഖം മാത്രമേ പ്രേക്ഷകർ കാണുന്നുള്ളൂ.മറ്റൊരു വേഷത്തിലാണെങ്കിൽ ഇത്രയും പേടി തോന്നിക്കില്ല’– രഞ്ജിത് പറയുന്നു.