റാംപിൽ മാലിന്യങ്ങൾ, മോഡലിന്റെ മുഖത്തേക്ക് കുപ്പിയേറ്; വിമർശനങ്ങളെ പ്രചോദനമാക്കിയൊരു ഫാഷൻ ഷോ
റാംപിൽ മുഴുവൻ ചപ്പുചവറുകൾ, പഴത്തൊലികൾ, വേസ്റ്റ് ബാസ്ക്കറ്റ്, മുഷിഞ്ഞ വേഷം ധരിച്ചെത്തിയ മോഡലുകൾ, റാംപിലേക്ക് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ. കഴിഞ്ഞ ദിവസം മിലാൻ ഫാഷൻ ഷോയിൽ നടന്നതാണിതെല്ലാം. എന്നാൽ ഷോകണ്ട് ഇഷ്ടപ്പെടാതെ അതിഥികൾ ചെയ്തതല്ല ഇതൊന്നും. മോഡലുകളുടെ മുഖത്തേക്ക് വലിച്ചെറിയാൻ ഷോ

റാംപിൽ മുഴുവൻ ചപ്പുചവറുകൾ, പഴത്തൊലികൾ, വേസ്റ്റ് ബാസ്ക്കറ്റ്, മുഷിഞ്ഞ വേഷം ധരിച്ചെത്തിയ മോഡലുകൾ, റാംപിലേക്ക് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ. കഴിഞ്ഞ ദിവസം മിലാൻ ഫാഷൻ ഷോയിൽ നടന്നതാണിതെല്ലാം. എന്നാൽ ഷോകണ്ട് ഇഷ്ടപ്പെടാതെ അതിഥികൾ ചെയ്തതല്ല ഇതൊന്നും. മോഡലുകളുടെ മുഖത്തേക്ക് വലിച്ചെറിയാൻ ഷോ നടത്തിയവർ തന്നെ നൽകിയതാണ് മാലിന്യങ്ങള്‍. അവവാവ് (AVAVAV) എന്ന ബ്രാൻഡിന്റെ പരീക്ഷണമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. എന്നാൽ വെറും വ്യത്യസ്തതയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല അവവാവിന്റെ ശ്രമം, തങ്ങൾ അനുഭവിച്ച വിമർശനങ്ങളും ട്രോളുകളും മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ കൂടിയായിരുന്നു ഈ ചപ്പുചവറുകൾ കൊണ്ടുള്ള ഷോ.
നെഗറ്റീവുകളെ പ്രചോദനമാക്കി മാറ്റിയാണ് ക്രിയേറ്റീവ് ഡയറക്ടർ ബീറ്റ് കാൾസൺ മിലാന്റെ വേദിയിലേക്ക് മോഡലുകളെ അയച്ചത്. ഓരോ മോഡലും റൺവേയിലെത്തുമ്പോൾ അവരുടെ മുഖത്തേക്കും ദേഹത്തേക്കും വലിച്ചെറിയാനായി അതിഥികൾക്ക് ചപ്പുചവറുകൾ നല്‍കി. അതിഥികൾക്കായി കയ്യുറയും നല്‍കി. റാംപിന് പിന്നിലെ സ്ക്രീനിൽ ഇതുവരെ ബ്രാൻഡ് നേരിട്ട പല വിമർശനങ്ങളും പ്രദർശിപ്പിച്ചു. ഓരോ മോഡലുകൾ എത്തിയപ്പോഴും മാലിന്യം എറിഞ്ഞു കൊണ്ടാണ് അതിഥികൾ അവരെ സ്വീകരിച്ചത്. വാഴപ്പഴവും പ്ലാസ്റ്റിക്ക് കുപ്പികളും പേപ്പറുകളും കപ്പുകളുമെല്ലാം അതിഥികൾ റൺവേയിലേക്ക് വലിച്ചെറിഞ്ഞു.
‘വളരെയധികം ശ്രദ്ധയോടെയാണ് ബ്രാൻഡ് മുന്നോട്ട് പോകുന്നത്. എന്നാൽ പലർക്കും പല അഭിപ്രായമാണ്. പ്രത്യേകിച്ചും ഓൺലൈനിൽ വളരെ പ്രാകൃതമായാണ് പലരും കമന്റുകൾ പറയുന്നത്. ഈ ബ്രാൻഡിനെ പിന്തുണയ്ക്കുന്നവരിൽ നിന്നും അതിനെ വെറുക്കുന്നവരിൽ നിന്നും ഞാൻ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ആളുകൾ എന്തെല്ലാം പറഞ്ഞാലും ഞങ്ങൾ സ്വന്തം ജോലിയിലാണ് ശ്രദ്ധ നൽകുക എന്നത് എല്ലാവരെയും ബോധ്യപ്പെടുത്താനാണ് ശ്രമം.
പലരും കരുതുന്നത് ഞങ്ങൾ വളരെ വലിയ ബ്രാൻഡ് ആണെന്നാണ്. എന്നാൽ അങ്ങനെയല്ല, ഞങ്ങൾ ഇപ്പോഴും ചെറുപ്പമാണ്. വളർന്നുവരുന്ന ബ്രാൻഡ് എന്ന നിലയിൽ ഇത്തരത്തിലുള്ള വിമർശനങ്ങളെല്ലാം ബുദ്ധിമുട്ടാണ്. ഇപ്പോൾ ഡിസൈനിൽ മാത്രമാണ് ബ്രാൻഡിന്റെ ശ്രദ്ധ’. ക്രിയേറ്റീവ് ഡയറക്ടർ ബീറ്റ് കാൾസൺ പറഞ്ഞു.
ഹുഡഡ് ഡ്രസ് ഷർട്ട്, ഫ്രൈലി മിനി ഡ്രസ്, കട്ട്ഔട്ട് ഓവർസൈസ് ഹുഡി, റൂമി സ്റ്റാക്ക്ഡ് ട്രൗസർ, ഫോൾഡോവർ കാൾഫ് ബൂട്ട്, എന്നിവ അവവാവ് ഷോയിൽ അവതരിപ്പിച്ചു.
അവവാവിന്റെ ഷോ കയ്യടിക്കൊപ്പം വിമർശനവും നേടി. മോഡലുകളുടെ മുഖത്തേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്നത് ശരിയല്ല, ഏതെങ്കിലും സെലിബ്രറ്റിയായിരുന്നു റാംപിലെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ, ഇതൊരിക്കലും ഫാഷൻ അല്ല എന്നെല്ലാം വിമർശനങ്ങളുയർന്നു.
നേരത്തേയും വ്യത്യസ്തമായ തീമിലുള്ള ഷോ നടത്തി അവവാവ് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. നോ ടൈം ടു ഡിസൈൻ എന്ന തീമിലുള്ള അവവാവിന്റെ ഷോയും വൈറലായിരുന്നു.