‘ഹെയർസ്റ്റൈൽ മാറ്റിയപ്പോൾ സുന്ദരിയായി’, പുത്തൻ ലുക്കിൽ ആരാധ്യ ബച്ചൻ, പ്രശംസിച്ച് സമൂഹ മാധ്യമങ്ങൾ
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ഏറെ സുപരിചിതയാണ്. എപ്പോഴും അമ്മയുടെ കൈപിടിച്ച് പൊതുവേദികളിലെത്തുന്ന ആരാധ്യ പലപ്പോഴും വിമർശനത്തിനും വിധേയമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷത്തിനെത്തിയ ആരാധ്യയുടെ

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ഏറെ സുപരിചിതയാണ്. എപ്പോഴും അമ്മയുടെ കൈപിടിച്ച് പൊതുവേദികളിലെത്തുന്ന ആരാധ്യ പലപ്പോഴും വിമർശനത്തിനും വിധേയമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷത്തിനെത്തിയ ആരാധ്യയുടെ പുത്തൻ ലുക്ക് കണ്ട് കയ്യടിക്കുകയാണ് ആരാധകർ.
വ്യത്യസ്തമായ ഹെയർ സ്റ്റൈലിലെത്തിയാണ് ആരാധ്യ ഇത്തവണ കയ്യടി നേടിയത്. സാധാരണ നെറ്റിയുടെ മുകളിലേക്ക് മുടി വീണു കിടക്കുന്ന ഹെയർസ്റ്റൈലാണ് ആരാധ്യ ട്രൈ ചെയ്യാറുള്ളത്. ചെറിയ കുട്ടിയെ പോലെയുണ്ട് എന്ന വിമർശനം പലപ്പോഴും ഈ ഹെയർസ്റ്റൈലിന് കിട്ടിയിട്ടുമുണ്ട്. ഇപ്പോൾ മുടി രണ്ടു ഭാഗത്തേക്കും മാറ്റിയുള്ള ഹെയർസ്റ്റൈലാണ് ചെയ്തത്.
പുത്തൻ ലുക്കിൽ ഏറെ മനോഹരിയാണ് ആരാധ്യ. ചടങ്ങിലെ എല്ലാ ദിവസവും ഇതേ ഹെയർസ്റ്റൈലാണ് ആരാധ്യ ഫോളോ ചെയ്തത്. എന്തൊരു മനോഹരിയാണ്, ആ ഭംഗി ഇപ്പോഴാണ് ശരിക്കും മനസ്സിലായത്, ഇനി എപ്പോഴും ഇങ്ങനത്തെ ഹെയർസ്റ്റൈൽ മതി എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ചടങ്ങിൽ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ഒപ്പമുള്ള ആരാധ്യയുടെ വിഡിയോകളും വൈറലാണ്.
മാർച്ച് 1നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷം ജാംനഗറിൽ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളടക്കം ആയിരത്തിലധികം പേരാണ് ചടങ്ങിനെത്തിയത്.