വസ്ത്രം ധരിക്കാതെ ജോൺ സീന, ഫാഷനിൽ ഇടം നേടി സീസ്ഫയർ പിന്നും; കാണാം റെഡ്കാർപെറ്റ് ലുക്ക്
മനോരമ ലേഖകൻ
Published: March 11 , 2024 06:38 AM IST
Updated: March 11, 2024 04:55 PM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
ലോസ് ഏഞ്ചൽസിലെ 96-ാമത് ഓസ്‌കർ അവാർഡ് സ്റ്റൈലിഷ് ലുക്കിന്റെ സമന്വയ വേദി കൂടിയായിരുന്നു. എപ്പോഴത്തേയും പോലെ റെഡ്കാർപെറ്റിൽ കറുത്ത വസ്ത്രത്തിലെത്തിയവരായിരുന്നു കൂടുതൽ പേരും. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ വസ്ത്രം ധരിക്കാതെയാണ് അമേരിക്കൻ നടനായ ജോൺ സീന എത്തിയത്. താരങ്ങളുടെ
Sign in to continue reading

ലൊസാഞ്ചലസിലെ 96-ാമത് ഓസ്‌കർ അവാർഡ് സ്റ്റൈലിഷ് ലുക്കിന്റെ സമന്വയ വേദി കൂടിയായിരുന്നു. എപ്പോഴത്തേയും പോലെ റെഡ്കാർപെറ്റിൽ കറുത്ത വസ്ത്രത്തിലെത്തിയവരായിരുന്നു കൂടുതൽ പേരും. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ വസ്ത്രം ധരിക്കാതെയാണ് അമേരിക്കൻ നടനായ ജോൺ സീന എത്തിയത്. അവതാരകനായ ജിമ്മി കിമ്മൽ ക്ഷണിച്ചപ്പോൾ ആദ്യം വരാൻ മടിച്ച സീന പുരസ്കാര ജേതാവിന്റെ പേരെഴുതിയ പേപ്പർ വാങ്ങി മറച്ചുപിടിച്ചതിന് ശേഷമാണ് വേദിയിലെത്തിയത്. എന്നാൽ നോമിനേഷൻസിന്റെ വിഡിയോ കാണിക്കുന്ന സമയത്ത് സീന വസ്ത്രം ധരിച്ചു. നേരത്തെ 1974ൽ 46–ാമത് ഓസ്കർ വേദിയിൽ ഡേവിഡ് നെവൻ എലിസബത്ത് ടെയ്‍ലറെ പുരസ്കാരം സ്വീകരിക്കാനായി അനൗൺസ് ചെയ്യുമ്പോൾ വസ്ത്രം ധരിക്കാതെ ഒരാൾ വേദിയിലൂടെ ഓടിയിരുന്നു.
അക്കാഡമിക് കോച്ചർ ലുക്കിലെത്തിയാണ് ബില്ലി ഐലിഷ് കയ്യടി നേടിയത്. വെള്ള നിറത്തിലുള്ള ഷർട്ടും അതിന് മാച്ച് ചെയ്ത് കറുപ്പ് ഓവർ കോട്ടുമാണ് പെയർ ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റ് കോംമ്പിനേഷനിലുള്ള മിനി സ്കെർട്ടാണ് സ്റ്റൈൽ ചെയ്തത്. വസ്ത്രത്തിനൊപ്പം ചുവപ്പ് നിറത്തിലുള്ള സീസ്ഫയർ പിന്നും ആക്സസറൈസ് ചെയ്തിട്ടുണ്ട്. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണം. പലസ്തീന് നീതി ഉറപ്പാക്കണം എന്ന ആശയത്തോടെയാണ് സീസ്ഫയർ പിന്ന് സ്റ്റൈൽ ചെയ്തത്. കയ്യിലൊരു ബാഗും ആക്സസറൈസ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ഓസ്കർ വേദിയിൽ സീസ്ഫയർ പിന്ന് ധരിച്ചെത്തിയിട്ടുണ്ട്.
ഫാഷനിലെ ബാർബി ഫീവർ അവസാനിച്ചിട്ടില്ല. ഗായിക അരിയാന ഗ്രാൻഡെ പിങ്ക് ഗൗണിലാണ് ഓസ്കർ വേദിയിലെത്തിയത്. ജിയാംബറ്റിസ്റ്റ വാലി ഹൗട്ട് കോച്ചറിന്റെ കസ്റ്റംമെയ്ഡ് വസ്ത്രമാണ് സ്റ്റൈൽ ചെയ്തത്. പിങ്ക് ഡയമണ്ട് നെക്‌ലേസും ആക്സസറൈസ് ചെയ്തു.
ADVERTISEMENT
ബേബി ബംപുമായി സ്റ്റൈലിഷ് ലുക്കിലാണ് വനേസ ഹഡ്‌ജൻസ് ഓസ്കർ വേദിയിലെത്തിയത്. താൻ ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചതും ഓസ്കർ വേദിയിൽ തന്നെ. ഫുൾ സ്ലീവ്‍ഡ് കറുത്ത ഗൗണാണ് സ്റ്റൈൽ ചെയതത്.
മികച്ച സഹനടിക്കുള്ള അവാർഡ് നേടിയ ഡേ വാൻ ജോയ് റാൻഡോൾഫ് ഐസ്-ബ്ലൂ സീക്വിൻഡ് ഗൗൺ ധരിച്ചാണ് വേദിയിലെത്തിയത്. ഹാൾട്ടർ നെക്ക്‌ലൈൻ, റഫിൾ സ്ലീവ്, ട്യൂൾ ട്രെയിൻ എന്നിവയാണ് വസ്ത്രത്തിന്റെ പ്രത്യേകത. സ്പാർക്ക്ലി ഡ്രോപ്പ് കമ്മലുകളും ആക്സസറൈസ് ചെയ്തു.
ADVERTISEMENT
ആന്റിക്ക് റോസ് ഗോൾഡും സ്ലേറ്റ് ഗ്രേയും ചേർന്ന വൺ ഷോൾഡർ അർമാനി പ്രൈവ് ഗൗണാണ് സെൻഡായ സ്റ്റൈൽ ചെയ്തത്. പാം ട്രീ പാറ്റേണിലുള്ള ഡിസൈൻ വസ്ത്രത്തിന് നൽകിയിട്ടുണ്ട്. ഡീപ്പ് ബാക്ക് ഡിസൈനും ഹാർട്ട് ഷേപ്പ് നെക്ക് ലൈനുമാണ് ഹൈലൈറ്റ്. പിങ്ക് നിറത്തിലുള്ള കമ്മലാണ് ആക്സസറൈസ് ചെയ്തത്.
മിന്റ് നിറത്തിലുള്ള സ്ട്രാപ്പ്‍ലെസ് ഗൗണിലാണ് എമ്മ സ്റ്റോൺ ഓസ്കർ വേദിയിലെത്തിയത്. വളരെ തിൻ ആയ ഡയമണ്ട് നെക്ലേസ് സ്റ്റൈൽ ചെയ്തു. ഗ്ലാം മേക്കപ്പാണ് ചൂസ് ചെയ്തത്.