പച്ചയും ചുവപ്പുമൊന്നും വേണ്ട, സ്റ്റൈലിഷ് ലുക്കിന് പ്ലെയിൻ നെയിൽ പോളിഷ് മതി; നേക്കഡ് നെയിലുകളാണ് ട്രെൻഡ്
ചുവപ്പ്, ബ്രൗൺ, തുടങ്ങി വസ്ത്രത്തിന് അനുയോജ്യമായ തരത്തിലുള്ള നെയിൽ പോളിഷുകൾ. ഒരു കാലത്ത് നെയിൽ പോളിഷിന്റെ കളറായിരുന്നു ട്രെൻഡെങ്കിൽ പിന്നീട് സ്റ്റാറുകളും ഡിസൈനുമെല്ലാം ചേർന്ന സ്റ്റൈലിഷ് നെയിൽ ആർട്ടുകളായി ട്രെൻഡ്. എന്നാൽ സിംപിളായി നെയിൽ സ്റ്റൈൽ ചെയ്യാന്‍ ഇഷ്ടമുള്ള പലരും നമുക്കിടയിലുണ്ട്.

ചുവപ്പ്, ബ്രൗൺ, തുടങ്ങി വസ്ത്രത്തിന് അനുയോജ്യമായ തരത്തിലുള്ള നെയിൽ പോളിഷുകൾ. ഒരു കാലത്ത് നെയിൽ പോളിഷിന്റെ കളറായിരുന്നു ട്രെൻഡെങ്കിൽ പിന്നീട് സ്റ്റാറുകളും ഡിസൈനുമെല്ലാം ചേർന്ന സ്റ്റൈലിഷ് നെയിൽ ആർട്ടുകളായി ട്രെൻഡ്. എന്നാൽ സിംപിളായി നെയിൽ സ്റ്റൈൽ ചെയ്യാന്‍ ഇഷ്ടമുള്ള പലരും നമുക്കിടയിലുണ്ട്. അത്തരത്തിലുള്ളവരുടെ കാലമാണിത്. നെയിൽ ആർട്ടിലെ പുത്തൻ ട്രെൻഡ് നേക്കഡ് നെയിലുകളാണ്. വസ്ത്രത്തിനനുയോജ്യമായ നിറമല്ലാതെ നഖത്തിന്റെ നിറം വൃത്തിയായി കാണുന്ന നേക്കഡ് നെയിലുകൾക്ക് ഇന്ന് ഡിമാൻഡ് ഏറെയാണ്. പല ബോളിവുഡ് നടികളുടെയും ഇഷ്ടലുക്കാണിത്. ആലിയ ഭട്ടും ഹെയ്‍ലി ബെയ്ബറുമെല്ലാം ഈ ട്രെൻഡ് ഇഷ്ടപ്പെടുന്നവരാണ്. എലഗന്റ് ഒപ്പം മിനിമൽ ലുക്ക് എന്നതാണ് പുതിയ ട്രെൻഡിന് ഇഷ്ടക്കാർ കൂടാൻ കാരണം.
നേക്കഡ് നെയിലിന്റെ ഗുണങ്ങളെന്തെല്ലാം
ഏതുതരത്തിലുള്ള വസ്ത്രത്തിനും അനുയോജ്യമാണ് എന്നതാണ് ഈ ട്രെൻഡിന്റെ പ്രധാനഗുണം. ഓരോ വസ്ത്രങ്ങൾക്കനുസരിച്ചും നെയിൽ പോളിഷ് മാറ്റി കഷ്ടപ്പെടേണ്ടതില്ല എന്നതാണ് നേക്കഡ് നെയിലിനെ പലരെയും ഇഷ്ടപ്പെടുത്തുന്നത്.
പരിപാലിക്കാൻ ഏറ്റവും എളുപ്പം എന്നതാണ് മറ്റൊരു പ്രത്യേക. എപ്പോഴും നഖത്തിന്റെ ആരോഗ്യത്തിനും ഏറെ അനുയോജ്യമാണിത്. ദിവസേനെ ഓരോ വസ്ത്രത്തിനനുസരിച്ച് നെയിൽ പോളിഷ് മാറ്റിക്കൊണ്ടിരിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ നേക്കഡ് നെയിൽ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ട ആവശ്യമില്ല. കൂടാതെ നേക്കഡ് നെയിൽ കൈകളുടെ സ്വാഭാവിക സൗന്ദര്യം വർധിപ്പിക്കുന്നു.
എങ്ങനെ മികച്ച നെയിൽപോളിഷ് തിരഞ്ഞെടുക്കാം
സ്കിൻ ടോണിന് അനുസരിച്ച് നെയിൽ പോളിഷിന്റെ ടോൺ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഫെയർ സ്കിൻ ടോൺ ഉള്ളവർക്ക് ലൈറ്റ് പിങ്ക്, ബീജ്. ഷീർ വൈറ്റ് നെയിൽ പോളിഷുകൾ തിരഞ്ഞെടുക്കാം. മീഡിയം സ്കിൻ ടോണുള്ളവർക്ക് ഡസ്റ്റി റോസ്, മൗവ് (Mauve) നിറങ്ങള്‍ എന്നിവയാണ് നല്ലത്. റിച്ച് കാരമെൽ, ചോക്ലേറ്റ് ബ്രൗൺ നിറങ്ങൾ ഡീപ്പ് സ്കിൻ ടോണുള്ളവർക്ക് നല്ലതാണ്.
ട്രെൻഡ് എങ്ങനെ മാറിയാലും എപ്പോഴും നഖത്തിന്റെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. നഖത്തിന് ചുറ്റും മോയ്സ്ചറൈസ് ചെയ്യാൻ ഒരിക്കലും മറക്കരുത്. കൂടാതെ മിനുസമാർന്ന നെയിൽ പോളിഷുകളും ബ്രാൻഡഡ് നെയിൽ പോളിഷുകളും ഉപയോഗിക്കുന്നതാണ് നല്ലത്. ഒന്നിലധികം കോട്ട് നെയിൽ പോളിഷ് ഇടുമ്പോൾ ആദ്യമിടുന്ന ലെയറുകൾ പൂർണമായും ഉണങ്ങിയതിന് ശേഷം മാത്രമേ അടുത്ത ലെയർ അപ്ലൈ ചെയ്യണ്ടത്.