സ്റ്റൈലിഷ് സ്ലീവ്ലെസ് ഗൗണിൽ ആലിയ, ധരിച്ചത് 20 കോടി രൂപയുടെ നെക്ലേസ്; കയ്യടിച്ച് ഫാഷൻ ലോകം
സ്റ്റൈലിന്റെ കാര്യത്തിലും ഫാഷൻ സെൻസിലും ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് ആലിയ ഭട്ട്. സലാം ബോംബെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ നിരാലംബരായ കൗമാരക്കാർക്ക് ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയിലെത്തിയ ആലിയയുടെ ലുക്കുകളാണ് ഫാഷൻ ലോകത്തിന്റെ കയ്യടി നേടുന്നത്. രണ്ട് വ്യത്യസ്ത ലുക്കിലാണ് താരമെത്തിയത്.

സ്റ്റൈലിലും ഫാഷൻ സെൻസിലും ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് ആലിയ ഭട്ട്. സലാം ബോംബെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ നിരാലംബരായ കൗമാരക്കാർക്ക് ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയിലെത്തിയ ആലിയയുടെ ലുക്കുകളാണ് ഫാഷൻ ലോകത്തിന്റെ കയ്യടി നേടുന്നത്. രണ്ട് വ്യത്യസ്ത ലുക്കിലാണ് താരമെത്തിയത്. ഒരു മെറൂൺ നിറത്തിലുള്ള ഗൗണും ഐവറി സാരിയുമാണ് തിരഞ്ഞെടുത്തത്.
പ്രശസ്ത വസ്ത്ര ബ്രാൻഡായ ഗൂച്ചിയുടെ സ്റ്റൈലിസ്റ്റ് മെറൂൺ ഗൗണാണ് ഒരു വസ്ത്രം. സ്പഗാട്ടി സ്ട്രാപ്പും ചതുരാകൃതിയിലുള്ള നെക്ക് ലൈനും ഈ ഗൗണിന് നൽകി. സിംപിൾ ഡിസൈനിലുള്ള വസ്ത്രത്തിൽ എലഗന്റ് ലുക്കിലാണ് ആലിയ എത്തിയത്.
മിനിമൽ ആക്സസറീസാണ് പെയർ ചെയ്തത്. ഒരു സിംപിൾ ഡയമണ്ട് നെക്ലേസാണ് ധരിച്ചത്. നെക്ലേസിൽ ഒരു ഇന്ദ്രനീലകല്ലും സ്റ്റൈൽ ചെയ്തിട്ടുണ്ട്. ബൾഗാരിയുടേതാണ് ഡയമണ്ട് നെക്ലേസ്. ഏതാണ്ട് 20 കോടി രൂപയാണ് വില.
ഐവറി നിറത്തിലുള്ള സാരിയിലെത്തിയ ആലിയയുടെ ലുക്കും കയ്യടി നേടി. അബു ജാനി സന്ദീപ് ഖോസ്‌ലയുടെ വിന്റേജ് കോച്ചർ സാരിയാണ് സ്റ്റൈൽ ചെയ്തത്. സൂക്ഷ്മമായി എംബ്രോയ്ഡറി ചെയ്ത പട്ട് ത്രെഡുകളാൽ അലങ്കരിച്ച കാലാതീതമായ ഒരു മാസ്റ്റർപീസ് വസ്ത്രമാണത്.
ഡീപ്പ് വി നെക്കാണ് പെയർ ചെയ്തത്. ബ്ലൗസിന്റെ പിന്‍ ഭാഗത്ത് മുത്തുകൾ സ്റ്റൈല്‍ ചെയ്തിട്ടുണ്ട്. കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്.