ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനശ്വര രാജൻ. നിവിന്‍ പോളി നായകനായ ‘മലയാളി ഫ്രം ഇന്ത്യ’യാണ് അനശ്വരയുടെ പുത്തൻ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനെത്തിയ അനശ്വരയുടെ ഒരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിഡിയോയിൽ അനശ്വര ധരിച്ച വസ്ത്രത്തെ പറ്റിയാണ് പുതിയ ചർച്ച.

സിംപിൾ ലുക്കിലാണ് അനശ്വര പരിപാടിക്കെത്തിയത്. മുട്ടിന്റെ ഭാഗത്ത് സ്ക്രാച്ചുള്ള ജീൻസും ഷർട്ടുമാണ് വേഷം. ജീൻസിനെയാണ് പലരും വിമർശിച്ചത്. പരിപാടിക്കിടെ പലപ്പോഴും അനശ്വര തന്റെ ജീൻസിന്റെ സ്ക്രാച്ചുള്ള ഭാഗം മുകളിലേക്ക് ഉയർത്തി വെക്കാൻ ശ്രമിക്കുന്നുണ്ട്. അനശ്വരയ്ക്ക് ഇത്തരം വസ്ത്രങ്ങൾ കംഫർട്ട് അല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പലരും പറയുന്നത്. 

മോഡേൺ വസ്ത്രങ്ങളിടുന്നതിന് തെറ്റില്ലെന്നും എന്നാൽ അത് ധരിച്ച് കംഫർട്ടായി ഇരിക്കാന്‍ പറ്റണമെന്നാണ് കമന്റുകൾ ഉയരുന്നത്. പലപ്പോഴും ഗ്ലാമറസ് വസ്ത്രങ്ങളിടുമ്പോൾ അനശ്വരയ്ക്ക് ഇങ്ങനെ സംഭവിക്കാറുണ്ടെന്നും പറയുന്നു. എന്നാൽ വസ്ത്രത്തിനെ വിമർശിച്ചും പലരും എത്തുന്നുണ്ട്. പ്രൊഡ്യൂസർ പണം തരാത്തത് കൊണ്ടാണോ കീറിയ പാന്റ് ഇടുന്നത്, പട്ടി കടിക്കാൻ വന്നോ എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. 

English Summary:

Anaswara Rajan Faces Backlash Over Clothing Choice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com