‘ദീപികയിപ്പോള്‍ ചെരുപ്പ് അന്വേഷിക്കുന്നുണ്ടാകും’, 2കോടിയുടെ നെക്ലേസും ഹീൽസും, സ്റ്റൈലിഷ് ലുക്കില്‍ റൺവീർ
വേറിട്ട ഫാഷൻ സെൻസുകൊണ്ട് എന്നും ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ് ബോളിവുഡ് താരം രൺവീർ സിങ്. മുൻനിര ഫാഷൻ ബ്രാൻഡുകളുടെ മോഡലായ രൺവീർ വ്യത്യസ്തതകൾ നിറഞ്ഞ ലുക്കിലൂടെ എപ്പോഴും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. മുംബൈയിൽ ടിഫാനി ആൻഡ് കോ എന്ന രാജ്യാന്തര ബ്രാൻഡിന്റെ ഉദ്ഘാടനത്തിന് എത്തിയ രൺവീറിന്റെ ഏറ്റവും പുതിയ

വേറിട്ട ഫാഷൻ സെൻസുകൊണ്ട് എന്നും ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ് ബോളിവുഡ് താരം റൺവീർ സിങ്. മുൻനിര ഫാഷൻ ബ്രാൻഡുകളുടെ മോഡലായ റൺവീർ വ്യത്യസ്തതകൾ നിറഞ്ഞ ലുക്കിലൂടെ എപ്പോഴും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. മുംബൈയിൽ ടിഫാനി ആൻഡ് കോ എന്ന രാജ്യാന്തര ബ്രാൻഡിന്റെ ഉദ്ഘാടനത്തിന് എത്തിയ റൺവീറിന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ഫാഷൻ ലോകത്ത് തരംഗം സൃഷ്ടിക്കുന്നത്. പൂർണമായും വെളുത്ത നിറത്തിലുള്ള വസ്ത്രത്തിനൊപ്പം ഹൈ ഹീൽസും ഡയമണ്ട് നെക്ലേസുമണിഞ്ഞാണ് താരം എത്തിയത്.
ആഗോളതലത്തിൽ ശ്രദ്ധ നേടിയ ലക്ഷ്വറി ഡിസൈൻ ഹൗസായ ടിഫാനിയിൽ നിന്നുള്ള വജ്ര നെക്ലൈസാണ് പ്രധാന ആകർഷണം. റിപ്പോർട്ടുകൾ പ്രകാരം രണ്ടുകോടി രൂപയാണ് ഇതിന്റെ വില. സാറ്റിന്‍ ഷർട്ടിനും പാന്റ്സിനുമൊപ്പം ചേർന്നു പോകുന്ന വിധത്തിൽ വെള്ള നിറത്തിലുള്ള ഹൈ ഹീൽസ് ഷൂസുകളും ശ്രദ്ധ നേടി. പിരിച്ചുവച്ച മീശയും താടിയും നൽകുന്ന റഫ് ലുക്കിനൊപ്പം സ്റ്റഡുകളും ബ്ലൂ സൺഗ്ലാസുകളും കൂടിച്ചേർന്നതോടെ ഏറ്റവും സ്റ്റൈലിഷായാണ് താരം എത്തിയത്.
ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ താരത്തിന്റെ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. സ്റ്റൈൽ സെൻസുകൊണ്ട് മെറ്റ് ഗാലയിൽ റൺവീർ കയ്യടി നേടുമായിരുന്നു എന്നാണ് ഒരു ആരാധകന്റെ കുറിപ്പ്. വജ്രാഭരണത്തിന്റെ വില കേട്ട് കണ്ണു തള്ളിപ്പോയവരും കുറവല്ല. ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള താടിയാണ് റൺവീറിന്റേത് എന്ന് ചില ആരാധകർ കുറിക്കുന്നു. അതേസമയം ദീപിക ഇപ്പോൾ തന്റെ ഹീൽസ് അന്വേഷിച്ച് നടക്കുകയാവുമെന്നും ഉർഫി ജാവേദിന്റെ പുരുഷരൂപം എന്നുമുള്ള വിമർശനാത്മകമായ കമന്റുകളും കാണാം.
സമൂഹമാധ്യമങ്ങളിൽ നിന്നും വിവാഹ ചിത്രങ്ങൾ അപ്രത്യക്ഷമായതോടെ റൺവീറും ദീപികയും വേർപിരിയുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നതിനിടയാണ് പുതിയ ലുക്കിലൂടെ താരം വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. അഞ്ചുവർഷത്തെ വിവാഹജീവിതം പൂര്‍ത്തിയാക്കിയ ഇരുവരും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇതിനിടെ പുറത്തുവന്ന ഗോസിപ്പുകൾ തള്ളിക്കളഞ്ഞുകൊണ്ട് റൺവീർ തന്നെ വിശദീകരണവും നൽകിയിരുന്നു. 2023 ന് മുൻപുള്ള ചിത്രങ്ങൾ ആർക്കൈവ് ചെയ്ത കൂട്ടത്തിൽ വിവാഹ ചിത്രങ്ങളും ഉൾപ്പെട്ടതാണ് എന്നായിരുന്നു വിശദീകരണം.
റൺവീർ - ദീപിക വേർപിരിയലിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം നടത്തിയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ആഭരണം ഏതെന്ന ചോദ്യത്തിന് ഭാര്യ സമ്മാനമായി നൽകിയ വിവാഹമോതിരം എന്നായിരുന്നു താരത്തിന്റെ ഉത്തരം. പ്ലാറ്റിനത്തിൽ തീർത്ത എൻഗേജ്മെന്റ് റിങ്ങും അമ്മയുടെ ഡയമണ്ട് ഇയറിങ്ങുകളുമെല്ലാം റൺവീറിന്റെ ഇഷ്ട ആഭരണങ്ങളിൽ ഉൾപ്പെടുന്നു.