കാന്‍ ഫിലിം ഫെസ്റ്റിവലി‌‌‌ലെ റെഡ്കാർപ്പറ്റിൽ മൂന്ന് വ്യത്യസ്ത ലുക്കിലെത്തി ബോളിവുഡ് താരം ഉർവശി റൗട്ടേല. സ്ട്രാപ്പ്‌‌ലെസ് മിഡ്നൈറ്റ് ബ്ലൂ കോർസെറ്റ് ബോഡിസ് ഗൗണായിരുന്നു ഉർവശിയുടെ ഒരു ലുക്ക്. പോളിഷ് സിസൈനർ വസ്ത്ര ലേബലായ സിൽവിയയുടെതാണ് കോസ്റ്റ്യൂം. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾപ്പെടുന്ന പ്രപഞ്ചമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്‍ ഫിലിം ഫെസ്റ്റിവലി‌‌‌ലെ റെഡ്കാർപ്പറ്റിൽ മൂന്ന് വ്യത്യസ്ത ലുക്കിലെത്തി ബോളിവുഡ് താരം ഉർവശി റൗട്ടേല. സ്ട്രാപ്പ്‌‌ലെസ് മിഡ്നൈറ്റ് ബ്ലൂ കോർസെറ്റ് ബോഡിസ് ഗൗണായിരുന്നു ഉർവശിയുടെ ഒരു ലുക്ക്. പോളിഷ് സിസൈനർ വസ്ത്ര ലേബലായ സിൽവിയയുടെതാണ് കോസ്റ്റ്യൂം. 

മിഡ്നൈന്റ്റ് ബ്ലൂ ഗൗണിൽ ഉർവശി റൗട്ടേല. ചിത്രം: URVASHI RAUTELA/ Instagram

നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾപ്പെടുന്ന പ്രപഞ്ചമാണ് ഫ്രോക്കിലെ എംബ്രോയിഡറി. സീക്വൻസുകള്‍ തുന്നിപ്പിടിപ്പിച്ച നിലം വരെയുള്ള ലെയേർഡ് സ്കർട്ട് വസ്ത്രത്തിനു ഭംഗി കൂട്ടുന്നു. വസ്ത്രത്തിനിണങ്ങുന്നരീതിയിലുള്ളതാണ് ആക്സസറീസ്. ഡാൻസിങ് ഫിഷ് നെക്‌ലസായിരുന്നു ഹൈലൈറ്റ്. ലാമർ ക്വിസ് ജുവലറി ബ്രാൻഡില‌ുള്ളതാണ് നക്‌ലസ്. പിങ്ക്, സിൽവർ, നീല രത്നങ്ങളുടെ തിളക്കം നെക്‌ലസിനു മാറ്റുകൂട്ടുന്നു. ഹുപ്പ് കമ്മലും മോതിരങ്ങളും ബ്രേസ്‌ലറ്റും അണിഞ്ഞിരിക്കുന്നു. സ്മോകി ഐഷാഡോയും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്. കാരമൽ ഷേയ്ഡാണ് ലിപ്സ്റ്റിക്.  

റെഡ് ഗൗണിൽ ഉർവശി റൗട്ടേല കാനിലെ റെഡ് കാർപ്പറ്റിൽ∙ ചിത്രം: URVASHI RAUTELA/ Instagram
ADVERTISEMENT

കാൻ ഫിലിംഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസം ഡീപ്പ് വി നെക്കിലുള്ള പർപ്പിൾ റഫിൽഡ് ഗൗണായിരുന്നു ഉർവശിയുടെ വസ്ത്രം. ടുണീഷ്യൻ ഡിസൈനറായ സൗഹിർ എൽ ഗബ്സി ഡിസൈൻ ചെയ്ത കസ്റ്റം ചുവപ്പ് ഗൗൺ ധരിച്ചും ഉർവശി റെഡ് കാർപറ്റിൽ എത്തിയിരുന്നു. 

കാൻ ഫിലിം ഫെസ്റ്റിവലിലെ ആദ്യദിനം ഉർവശി റൗട്ടേല. ചിത്രം: URVASHI RAUTELA/ Instagram
ഡാൻസിങ് ഫിഷ് നക്‌ലസ് അണിഞ്ഞ് ഉർവശി റൗട്ടേല

ഇതാദ്യമായല്ല തന്റെ റെപ്റ്റൈൽ നെക്‌ലസിലൂടെ ഉർവശി സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. കഴിഞ്ഞവർഷം മുതലയുടെ രൂപമുള്ള നക്‌ലസ് അണിഞ്ഞായിരുന്നു ഉർവശി കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. വിലകൂടിയ ക്രൊക്കഡൈൽ നെക്‌‌‍‌ലസിനോട് എനിക്ക് വൈകാരികമായ അടുപ്പമുണ്ടെന്നു പറഞ്ഞായിരുന്നു ഉർവശി റോട്ടാല വിമർശനത്തിനു മറുപടി നൽകിയത്. 

English Summary:

Urvashi Rautela Dazzles in Sylvia's Cosmic Gown at Cannes Red Carpet