ഫാഷൻ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് പാരിസ് ഹൗട്ട് കൗച്ചർ വീക്ക് 2024ന്റെ വേദിയിൽ കറുപ്പിൽ തിളങ്ങി ബോളിവുഡ് താര സുന്ദരി ജാൻവി കപൂർ. പ്രമുഖ ഇന്ത്യൻ വസ്ത്ര നിർമാതാവ് രാഹുൽ മിശ്ര രൂപം നൽകിയ വസ്ത്രമണിഞ്ഞാണ് ജാൻവി ആദ്യമായി പാരിസ് ഫാഷൻ വീക്കിന്റെ വേദിയിൽ എത്തിയത്. അഭരണങ്ങൾ ഇല്ലാതെ ലളിതമായ ലുക്കിൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് പാരിസ് ഹൗട്ട് കൗച്ചർ വീക്ക് 2024ന്റെ വേദിയിൽ കറുപ്പിൽ തിളങ്ങി ബോളിവുഡ് താര സുന്ദരി ജാൻവി കപൂർ. പ്രമുഖ ഇന്ത്യൻ വസ്ത്ര നിർമാതാവ് രാഹുൽ മിശ്ര രൂപം നൽകിയ വസ്ത്രമണിഞ്ഞാണ് ജാൻവി ആദ്യമായി പാരിസ് ഫാഷൻ വീക്കിന്റെ വേദിയിൽ എത്തിയത്.  അഭരണങ്ങൾ ഇല്ലാതെ ലളിതമായ ലുക്കിൽ, എന്നാൽ പ്രൗഢിയോടെ ജാൻവി റാംപ് വോക്ക് നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

കറുപ്പിൽ മനോഹരമായ ഡിസൈനുകൾ ഉൾപ്പെടുത്തിയ മെർമെയ്ഡ് സ്കേർട്ടാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം. ചെകിളകൾ പോലെ തോന്നിപ്പിക്കുന്ന ടെക്സ്ചറും ഇരുണ്ട ഹോളോഗ്രാഫിക് ടോണുകളും സ്കേർട്ടിന്റെ ആകർഷണീയത വർധിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം സ്ട്രാപ്പ്ലെസ് ബ്ലൗസ് കൂടി ചേർന്നതോടെ മെർമെയ്ഡ് ലുക്ക് എടുത്തറിയുന്നു. രാഹുൽ മിശ്രയുടെ ' ഓറ' എന്ന ശേഖരത്തിൽ നിന്നുമാണ് പാരിസ് ഫാഷൻ വീക്കിലെ ആദ്യ ചുവടുവയ്പ്പിനുള്ള വസ്ത്രം ജാൻവി തിരഞ്ഞെടുത്തിരിക്കുന്നത്. 

Image Credit∙ janhvikapoor/ Instagram
ADVERTISEMENT

കറുപ്പ് നിറത്തിലുള്ള സീക്വനുകൾ കൊണ്ടാണ് ബ്ലൗസ് അലങ്കരിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിന്റെ നിഗൂഢതയ്ക്ക് പുതിയ മാനം നൽകിക്കൊണ്ട് സൗന്ദര്യം നിർവചിക്കാനാണ് രാഹുൽ മിശ്ര ശ്രമിച്ചിരിക്കുന്നത്. സുഹൃത്ത് കൂടിയായ  ജാൻവിയുടെ സഹായത്തോടെ രാഹുൽ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ ഷോയുടെ ഭാഗമാക്കിയതിനു രാഹുൽനോടുള്ള നന്ദിയും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജാൻവി അറിയിച്ചു. വസ്ത്രത്തിന്റെ ഭംഗി എടുത്തറിയിക്കുന്ന വിധത്തിൽ മിനിമൽ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. ഹെയർ സ്റ്റൈലിലും ലാളിത്യം പുലർത്തിയിരിക്കുന്നു. സ്വതവേ മനോഹരമായ ജാൻവിയുടെ കണ്ണുകളുടെ ഭംഗിയാണ് മേക്കപ്പിലെ ഹൈലൈറ്റ്. 

Image Credit∙ janhvikapoor/ Instagram

റാംപ് വോക്കിനു പുറമേ ബ്ലാക് മെർമെയ്ഡ് ലുക്കിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ജാൻവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.  ഈ വസ്ത്രത്തിൽ ജാൻവി അതിമനോഹരിയായി കാണപ്പെടുന്നു എന്നാണ് ഭൂരിഭാഗം ആരാധകരും കമന്റ് ബോക്സിൽ പ്രതികരിക്കുന്നത്.  ആഭരണങ്ങളോ അധിക മേക്കപ്പോ ഇല്ലാതിരുന്നിട്ടും ജാൻവി രാജകുമാരിയെ പോലെ തോന്നിപ്പിക്കുന്നു എന്നാണ് മറ്റൊരു കമന്റ്. എന്നാൽ എന്തിനാണ് നമ്മൾ ഈ പ്ലാസ്റ്റിക് സുന്ദരിയെ പ്രോത്സാഹിപ്പിക്കുന്നത് എന്ന രീതിയിലുള്ള വിമർശനങ്ങളും എത്തി. അതേസമയം ഈ വസ്ത്രത്തിൽ കടൽ പശ്ചാത്തലമാക്കി ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന ആഗ്രഹം പങ്കുവയ്ക്കുന്ന ആരാധകരും കുറവല്ല.

Image Credit∙ janhvikapoor/ Instagram
English Summary:

Janhvi Kapoor Stuns at Paris Haute Couture Week 2024 in Rahul Mishra's Black Mermaid Dress